കറക്കാവുന്ന ക്യാമറയുമായി ഓപ്പൊ N1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഓപ്പൊ അത് പുറത്തിറക്കി. അര്‍ദ്ധവൃത്താകൃതിയില്‍ തിരിക്കാവുന്ന കാമറയുള്ള സ്മാര്‍ട്‌ഫോണ്‍. ഓപ്പോ N1. മറ്റെല്ലാത്തിനേക്കാളും പ്രധാനം ഫോണിന്റെ ഈ കാമറ തന്നെയാണ്. കാരണം ഇത്തരമൊരു സംവിധാനവുമായി ആദ്യമായാണ് ഒരു ഫോണ്‍ ഇറങ്ങുന്നത്.

13 മെഗാപിക്‌സലുള്ള ക്യാമറ 180 ഡിഗ്രിയില്‍ തിരിക്കാമെന്നാണ് കമ്പനി പറയുന്നത്. അതായത് പരസഹായമില്ലാതെതന്നെ സ്മാര്‍ട് ഫോണിലൂടെ വൃത്തിയുള്ള സ്വന്തം ചിത്രം എടുക്കാം. ഫോണ്‍ ലോക് ആയി കിടക്കുമ്പോഴും ക്യാമറ ഒന്നു തിരിച്ചാല്‍ ആക്റ്റിവേറ്റാകും.

ഫോണിന്റെ മറ്റു പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.7 Ghz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 600 പ്രൊസസര്‍, അഡ്രിനോ 320 GPU, 2 ജി.ബി. റാം എന്നിവ കൂടുതല്‍ വേഗത നല്‍കുന്നു. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനില്‍ തീര്‍ത്ത ഓപ്പോ കളര്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഇന്റേണല്‍ സ്‌റ്റോറേജിന്റെ കാര്യത്തില്‍ 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ 2 വേരിയന്റുകളാണ് ഓപ്പോ N1-നുള്ളത്. 3610 mAh ബാറ്ററി മികച്ച ബാക് അപ് ആണ് നല്‍കുക. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 5 ജി വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, വൈ-ഫൈ ഡിസ്‌പ്ലെ, GPS, ബ്ലു ടൂത്ത് 4.0 എന്നിവയുണ്ട്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിസംബര്‍ മുതല്‍ ലഭ്യമാവുന്ന ഫോണിന് 35704 രൂപയാണ് വില. ഒപ്പൊ N1-ന്റെ ക്യാമറ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാനും ചിത്രങ്ങള്‍ കാണാനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

ഓപ്പൊ N1 ക്യാമറ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കറക്കാവുന്ന ക്യാമറയുമായി ഓപ്പൊ N1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot