ഒപ്പൊ N1 സ്മാര്‍ട്‌ഫോണ്‍ യു.എസിലും യൂറോപ്പിലും അടുത്തയാഴ്ച ലോഞ്ച് ചെയ്യും

Posted By:

കറക്കാവുന്ന ക്യാമറയുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ എന്ന ബഹുമതി നേടിയ ഒപ്പൊ N1 യു.എസ്., യൂറോപ് മാര്‍ക്കറ്റുകളിലേക്കും എത്തുന്നു. ഡിസംബര്‍ 10-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി ഔദ്യോഗിക ഗൂഗിള്‍ പ്ലസ് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

യു.എസില്‍ 599 ഡോളറും (37,300 രൂപ) യൂറോപില്‍ 449 യൂറോയുമാണ് വില. എന്നാല്‍ ഇത് 16 ജി.ബി. വേരിയന്റിനാണോ 32 ജി.ബി. വേരിയന്റിനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത ക്യാമറതന്നെയാണ്. 206 ഡിഗ്രിയില്‍ തിരിക്കാനും ചിത്രമെടുക്കാനും സാധിക്കുന്ന 13 എം.പി. ക്യാമറയാണ് ഉള്ളത്. അതേസമയം മുന്‍ വശത്ത് ക്യാമറ ഇല്ല.

5.9 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണിന് 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. 2 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 3610 mAh ബാറ്ററി എന്നിവയുമുണ്ട്.

ഫോണിന്റെ കൂടുതല്‍ വിശേഷങ്ങളിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഒപ്പൊ N1 സ്മാര്‍ട്‌ഫോണ്‍ യു.എസിലും യൂറോപ്പിലും അടുത്തയാഴ്ച ലോഞ്ച് ചെയ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot