ഒപ്പൊ N1 മിനി ഇന്ത്യയില്‍; 5 പ്രത്യേകതകള്‍!!!

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ ഇന്നാണ് ഇന്ത്യയില്‍ N1 മിനി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ഒപ്പൊ N1 ന്റെ ചെറിയ പതിപ്പാണ് N1 മിനി. 26,990 രൂപയാണ്‌ഫോണിന്റെ വില.

N1 ന്‍െ പോലെതന്നെ കറങ്ങുന്ന ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. അതായത് ഒറ്റ ക്യാമറതന്നെ ഫ്രണ്ട് ക്യാമറയായും പിന്‍ക്യാമറയായും ഉപയോഗിക്കാം.

5 ഇഞ്ച് IPS ഡിസ്‌പ്ലെ, HD റെസല്യൂഷന്‍, 1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ്‌സാങ്കേതികമായ പ്രത്യേകതകള്‍.

എന്നാല്‍ ഫോണില്‍ കാണാവുന്ന പുതുമയുള്ള 5 ഫീച്ചറുകള്‍ എന്തെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഒപ്പൊ N1 -ന്റെ ചെറിയ പതിപ്പാണ് എന്ന് അവകാശപ്പെടാമെങ്കിലും ഫോണ്‍ അത്ര ചെറുതല്ല. 5 ഇഞ്ച് ഡിസ്‌പ്ലെയാണ് N1 മിനിക്കുള്ളത്.

 

#2

ക്യാമറയില്‍ തന്നെയാണ് ഒപ്പൊ N1 മിനി വേറിട്ടു നില്‍ക്കുന്നത്. കറങ്ങുന്ന ക്യാമറയാണ് ഫോണിലുള്ളത്. ഇത് ഒരേസമയം മുന്‍, പിന്‍ ക്യാമറകളായി ഉപയോഗിക്കാം. ചിത്രങ്ങളുടെ നിലവാരവും മികച്ചതാണ്.

 

#3

പ്രൊസസറിന്റെ കാര്യത്തിലും ഒപ്പൊ N1 മിനി മോശമല്ല. 1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച വേഗത ഇത് ഫോണിനു നല്‍കും.

 

#4

2140 mAh ബാറ്ററിയാണ് N1 മിനിയിലുള്ളത്. ഒറ്റ ചാര്‍ജില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

#5

എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഇല്ല എന്നത് ഒപ്പൊ N1 ന്റെ ന്യൂനതയാണെങ്കിലും 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുണ്ട്. സാധാരണ രീതിയില്‍ ഇത് ആവശ്യത്തിലധികമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
oppo n1 mini goes official in india at rs 26990 top 5 features you must know, oppo n1 mini goes official in india, Top 5 features of Oppo N1, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot