26,990 രൂപയ്ക്ക് ഒപ്പൊ N1 മിനി ലോഞ്ച് ചെയ്തു!!!

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ അവരുടെ പുതിയ സ്മാര്‍ട്‌ഫോണായ N1 മിനി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. നേരത്തെയിറങ്ങിയ ഒപ്പൊ N1 -ന്റെ ചെറിയ പതിപ്പായ N1 മിനിക്ക് 26,990 രൂപയാണ് വില.

13 എം.പി വരുന്ന കറങ്ങുന്ന ക്യാമറയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ഫ്രണ്ട് ക്യാമറയായും പിന്‍ ക്യാമറയായും ഒരേ ലെന്‍സ്തന്നെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

26,990 രൂപയ്ക്ക് ഒപ്പൊ N1 മിനി ലോഞ്ച് ചെയ്തു!!!

5 ഇഞ്ച് HD റെസല്യൂഷന്‍, 1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 2140 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ മേന്മകള്‍.

ആദ്യമിറങ്ങിയ ഒപ്പൊ N1 -ന് 5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.7 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 600 പ്രൊസസര്‍ എന്നിവയാണ് ഉണ്ടായിരുന്നത്. രണ്ടുഫോണുകളുടെയും ക്യാമറ ഒരുപോലെതന്നെയാണ്.

English summary
Oppo N1 mini With 13MP Rotating Camera Launched at Rs 26,990, Oppo N1 Mini Launched in India, Oppo N1 Mini with 13 MP Camera Launched, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot