Home
Mobile

ഇതെന്താ പവർബാങ്കോ! 8000mAh ബാറ്ററി പരീക്ഷിക്കാനൊരുങ്ങി ഓപ്പോയും വൺപ്ലസും

സ്മാർട്ട് ഫോൺ വിപണിയിൽ പിടിച്ചുനിൽക്കാൻ പുത്തൻ ഫീച്ചറുകളും ഡിസൈനുകളും വേണ്ടിവരും. ക്യാമറയും ചിപ്‌സെറ്റും ഡിസ്‌പ്ലേയും ബാറ്ററിയും വരെ ഈ ഗണത്തിൽപ്പെടും. ഇതിൽ പുതിയത് ആര് പുറത്തിറക്കുന്നുവോ അവയുടെ പിന്നാലെയായിരിക്കും സ്മാർട്ട് ഫോൺ ആരാധകർ. അതിനാൽ തന്നെ ഏറ്റവും പുതിയ ഫീച്ചറുകൾ കൊണ്ടുവരാനാണ് എപ്പോഴും കമ്പനികൾ ശ്രമിക്കാറുള്ളത്. പുതിയ ഫോൺ വിപണിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇതിന്റെ ഫീച്ചറുകളെ കുറിച്ചുള്ള റൂമറുകൾ ചർച്ചാ വിഷയമായി മാറിയിട്ടുണ്ടാകും. റൂമറുകളും ഒരു തരത്തിൽ നോക്കുകയാണെങ്കിൽ മികച്ച മാർക്കറ്റിങ് തന്ത്രമാണ്. പുതിയ പ്രൊഡക്ടുകൾ ഒന്നും പുറത്തിറക്കാതെ ലഭിക്കുന്ന ഫ്രീ പബ്ലിസിറ്റിയാണ് റൂമറുകൾ.

നിലവിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്കപ്പ് നൽകാനൊരുങ്ങുകയാണ് ഓപ്പോയും വൺപ്ലസുമെന്ന റൂമറുകളാണ് പുറത്തുവരുന്നത്. നിത്യജീവിതത്തിന്റെ ഭാഗമായ സ്മാർട്ട് ഫോൺ മികച്ച ബാറ്റി ബാക്കപ്പും നൽകിയാൽ അടിപൊളിയാകും. സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പ്രകാരം ഓപ്പോയും വൺപ്ലസും 8000mAh ശേഷിയുള്ള ബാറ്ററി പരീക്ഷിക്കാനൊരുങ്ങുകയാണ്. 8000mAh എന്ന് പറയുമ്പോൾ ഒരു പവർ ബാങ്കിനോളം ശേഷിയുണ്ടാകും.

8000mAh ബാറ്ററി പരീക്ഷിക്കാനൊരുങ്ങി ഓപ്പോയും വൺപ്ലസും

സാങ്കേതിക വിദ്യകൾ വളർന്നതോടെ വൈകാതെ തന്നെ 8000mAh ശേഷിയുള്ള ബാറ്ററികളും നമുക്ക് പരിചിതമാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം 80W ഫാസ്റ്റ് ചാർജിങ് സംവിധാത്തോടെയായിരിക്കും 8000mAh ബാറ്ററി ശേഷിയുള്ള ഫോണുകൾ പുറത്തിറക്കുക. ഇതിൽ 15 ശതമാനം സിലിക്കൺ വസ്തുക്കൾ അടങ്ങിയതാവുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പുറത്തിറങ്ങാൻ പോവുന്ന വൺപ്ലസ് 13 മിനിയിൽ 6,000mAh ബാറ്ററി ഉണ്ടാകുമെന്ന് അടുത്തിടെ സൂചന ലഭിച്ചിരുന്നു. ഇനി വരാൻ പോകുന്ന വൺപ്ലസ് ഫോണുകൾക്ക് 6,000mAh മുതൽ 7,000mAh വരെ ബാറ്ററി ശേഷി ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത് ബാറ്ററിയുടെ ഭാഗത്ത് വൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും അധികം വൈകാതെ കിടിലൻ ബാറ്റികളുമായി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്നാണ്.

8000mAh ബാറ്ററി പരീക്ഷിക്കാനൊരുങ്ങി ഓപ്പോയും വൺപ്ലസും

7000mAh ബാറ്ററി കരുത്തും ഫാസ്റ്റ് ചാർജിങ് സൗകര്യവുമുള്ള Samsung Galaxy M51, 7000mAh ബാറ്ററി ബാക്കപ്പും 25W ഫാസ്റ്റ് ചാർജിങ് സൗകര്യവുമുള്ള Samsung Galaxy M33 5G എന്നീ ഫോണുകൾ നമ്മുടെ മുന്നിലുള്ളപ്പോൾ കൗതുകപ്പെടേണ്ട കാര്യമില്ല. കൂടാതെ 6000mAh ബാറ്ററി കരുത്തുമായി Motorola Moto G60യും 6000mAh തന്നെ ബാറ്ററി കരുത്തുമായി Realme Narzo 50A യും ഒപ്പമുണ്ട്.

ബാറ്ററിയെപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ ചാർജിങ് സമയം. കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് ചാർജ് ആവുന്ന ഫോണുകളാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് താൽപ്പര്യം. 125W വരെ ഫാസ്റ്റ് ചാർജിങ് ലഭിക്കുന്ന ഫോണുകൾ ഇന്ന് വിപണിയിലുണ്ട്. 30,000 രൂപയ്ക്ക് താഴെ തന്നെ മികച്ച ഫാസ്റ്റ് ചാർജിങുള്ള ഫോണുകൾ വാങ്ങാൻ കഴിയും.

മോട്ടറോള എഡ്ജ് 50 പ്രോക്ക് 25,544രൂപ മാത്രമാണ് വില. 16 മിനുട്ടിൽ ഫുൾചാർജാകുന്ന ഈ ഫോണിന് 125W ഫാസ്റ്റ് ചാർജിങ് സംവിധാനമാണുള്ളത്. 12 മണിക്കൂറും 30 മിനുട്ടും പ്രവർത്തിക്കാൻ ശേഷിയുള്ള 4,500mAh ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഇത്തരത്തിലുള്ള ഫോണുകൾ പുറത്തിറങ്ങുന്നത് ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാണ്.

ഏറ്റവും കൂടുതൽ ബാറ്ററി ബാക്കപ്പും ഫാസ്റ്റ് ചാർജിങ് സംവിധാവും ഉൾക്കൊള്ളിച്ചാൽ സ്മാർട്ട് ഫോൺ വിപണിയിൽ പുത്തനുണർവുണ്ടാകും. സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടം ഈ സാധ്യത തള്ളിക്കളയുന്നില്ല. ഓരോ പുതിയ ടെക്‌നോളജിയും പുതിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. വൈകാതെ തന്നെ മികച്ച ബാറ്ററിയും ഫാസ്റ്റ് ചാർജും ഉൾപ്പെടുന്ന സ്മാർട്ട് ഫോണുകൾ കൈയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Smartphone battery capacities have been increasing recently, with phones now offering 6,000mAh to 7,000mAh cells. OPPO and OnePlus are reportedly testing a new 8,000mAh battery for their upcoming devices. This new development could provide even longer battery life without adding significant bulk to the phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X