ഓപ്പോ ആർ 15 പ്രോ, ഫൈൻഡ് എക്സ് സീരീസ് സ്മാർട്ഫോണുകൾക്ക് VoWi-Fi അപ്ഡേറ്റ് ഉടൻ ലഭിക്കും

|

ഇന്ത്യയിൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWi-Fi) അപ്‌ഡേറ്റിന് അർഹമായ ഓപ്പോ സ്മാർട്ട്‌ഫോണുകളുടെ പട്ടിക ഓപ്പോ ചൊവ്വാഴ്ച പുറത്തിറക്കി. ജൂലൈ അവസാനത്തോടെ VoWi-Fi അപ്‌ഡേറ്റ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ഫോണുകളിൽ ആർ 15 പ്രോ, ഫൈൻഡ് എക്സ് സീരീസ് ഉൾപ്പെടുന്നുവെന്ന് ഓപ്പോ പറയുന്നു. വോയ്‌സ് കോളുകൾക്കായി ഉപയോക്താവിന്റെ വൈ-ഫൈ കണക്ഷനുമായി ബന്ധിപ്പിക്കുന്നതിനും അതുവഴി ഒരു പൂർണ്ണ മൊബൈൽ സിഗ്നലിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും VoWi-Fi സ്മാർട്ഫോണുകളെ പ്രാപ്‌തമാക്കുന്നു. റിലയൻസ് ജിയോയും ഭാരതി എയർടെലും നിലവിൽ VoWi-Fi സേവനം ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നു. ഇതിനകം തന്നെ നിരവധി ഓപ്പോ സ്മാർട്ഫോണുകൾ VoWi-Fi കോളിംഗ് അപ്‌ഡേറ്റിന് യോഗ്യത നേടി കഴിഞ്ഞു.

ഓപ്പോ ആർ 15 പ്രോ, ഫൈൻഡ് എക്‌സ് VoWi-Fi അപ്‌ഡേറ്റ് ലഭിക്കും

ഓപ്പോ ആർ 15 പ്രോ, ഫൈൻഡ് എക്‌സ് VoWi-Fi അപ്‌ഡേറ്റ് ലഭിക്കും

ഓപ്പോ ആർ 15 പ്രോയ്ക്ക് VoWi-Fi അപ്‌ഡേറ്റ് ജൂൺ അവസാനത്തോടെ ലഭ്യമാകുമെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ജൂലൈ അവസാനത്തോടെ സമാനമായ VoWi-Fi അപ്‌ഡേറ്റ് അതിന്റെ ഫൈൻഡ് എക്‌സ് സീരീസിലേക്ക് കൊണ്ടുവരുമെന്ന് ഓപ്പോ അറിയിച്ചു. ജൂൺ 17 ന് കമ്പനി തങ്ങളുടെ ഫൈൻഡ് എക്സ് സീരീസ് ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓപ്പോ റെനോ

ഓപ്പോ കെ 3, ഓപ്പോ എ 9, റെനോ 2 എഫ്, റെനോ 2, ഓപ്പോ എ5 2020, ഓപ്പോ എ 9 2020, എഫ് 9, എഫ് 9 പ്രോ, എഫ് 7, എഫ് 7 128 ജി, എഫ് 11, എഫ് 11 പ്രൊ, റെനോ, ആർ 17 എന്നിവയ്‌ക്കായി VoWi-Fi അപ്‌ഡേറ്റ് നിലവിൽ ലഭ്യമാണ്. കൂടാതെ, എഫ് 11 പ്രോ മാർവലിന്റെ അവഞ്ചേഴ്‌സ് ലിമിറ്റഡ് പതിപ്പിനും റെനോ 10 എക്സ് സൂമിനും VoWi-Fi അപ്‌ഡേറ്റ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. കളർ ഒഎസ് 7ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ നിലവിൽ VoWi-Fi അപ്‌ഡേറ്റ് ഇന്ത്യയിൽ ലഭ്യമാണെന്ന് കമ്പനി എടുത്തുകാട്ടി.

റിലയൻസ് ജിയോയും ഭാരതി എയർടെലും ഇന്ത്യയിൽ VoWi-Fi കോളിംഗ് വാഗ്ദാനം ചെയ്യുന്നു

റിലയൻസ് ജിയോയും ഭാരതി എയർടെലും ഇന്ത്യയിൽ VoWi-Fi കോളിംഗ് വാഗ്ദാനം ചെയ്യുന്നു

മോശം നെറ്റ്‌വർക്കുള്ള പ്രദേശങ്ങളിലെ കോൾ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എയർടെൽ അടുത്തിടെ എയർടെൽ വൈ-ഫൈ കോളിംഗ് സേവനം അവതരിപ്പിച്ചിരുന്നു. ഇൻഡോർ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വോയ്‌സ് ഓവർ വൈ-ഫൈ സേവനം ടെൽകോ-ഗ്രേഡ് വോയ്‌സ് കോളുകൾ ചെയ്യാൻ വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. ഏത് നെറ്റ്‌വർക്കിലേക്കും കോളുകൾ വിളിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ വോയ്‌സ് കോളുകൾക്കായി ഒരു പ്രത്യേക ചാനൽ തന്നെ ക്രിയേറ്റ് ചെയ്യുന്നു.

എയർടെൽ വൈ-ഫൈ കോളിംഗ്

എയർടെൽ വൈ-ഫൈ കോളിംഗ് സേവനത്തിലൂടെ വിളിക്കുന്ന കോളുകൾക്ക് നിരക്ക് ഈടാക്കുന്നില്ല. ഇതിലൂടെ കോളുകൾ വിളിക്കുമ്പോൾ വളരെ കുറഞ്ഞ ഡാറ്റ മാത്രമേ ഉപയോഗിക്കൂ എന്നും എയർടെൽ അവകാശപ്പെടുന്നു. 'എയർടെൽ വൈ-ഫൈ കോളിംഗ്' സേവനം ഉപയോഗിക്കുന്നതിന് പ്രത്യേക അപ്ലിക്കേഷനുകളൊന്നും ആവശ്യമില്ല. ഇത് ലഭിക്കാനായി ആവശ്യമായിട്ടുള്ളത് സർവ്വീസ് സപ്പോർട്ട് ആവുന്ന ഡിവൈസ് മാത്രമാണ്.

എങ്ങനെ സെറ്റ് ചെയ്യാം ?

എങ്ങനെ സെറ്റ് ചെയ്യാം ?

1) നിങ്ങളുടെ സ്മാർട്ട്ഫോൺ വൈ-ഫൈ കോളിങ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസ് ആണോ എന്ന് പരിശോധിക്കുക. ഇതിനായി airtel.in/wifi-calling സന്ദർശിക്കുക.

2) ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിനായി ചെക്ക് ചെയ്യുക. കാരണം എയർടെൽ വൈ-ഫൈ സേവനം ഏറ്റവും പുതിയ ആൻഡ്രോയിഡ് സോഫ്റ്റ്വെയർ പതിപ്പുകളിൽ മാത്രമേ പ്രവർത്തിക്കൂ.

3) വൈ-ഫൈ സെറ്റിങ്സിലേക്ക് പോയി 'വൈ-ഫൈ കോളിംഗ്' ആക്ടിവേറ്റ് ചെയ്യുക.

Wi-Fi നെറ്റ്‌വർക്ക്

മേൽപ്പറഞ്ഞ ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ മുമ്പ് കോൾ ഡ്രോപ്പുകളോ കണക്റ്റിവിറ്റി പ്രശ്‌നങ്ങളോ നേരിട്ട അതേ സ്ഥലത്ത് നിന്ന് തന്നെ ഒരു വോയ്‌സ് കോൾ ചെയ്യാൻ ശ്രമിക്കുക. ഇതിനോടൊപ്പം ബാഗ്രൌണ്ടിൽ VoLTE ഓൺ ചെയ്യുക. നിങ്ങളുടെ Wi-Fi നെറ്റ്‌വർക്ക് കുറയുകയാണെങ്കിൽ നിലവിലുള്ള കോൾ ഓട്ടോമാറ്റിക്കായി VoLTE നെറ്റ്‌വർക്കിലേക്ക് മാറും. എയർടെൽ വൈ-ഫൈ സേവനത്തിലൂടെയുള്ള കോളുകൾ ഡയലർ സ്ക്രീനിൽ ഒരു പുതിയ വൈഫൈ ഐക്കൺ കാണിക്കും. നാഷണൽ റോമിംഗിലും വൈ-ഫൈ കോളിംഗ് സേവനം പ്രവർത്തിക്കുമെന്നത് എടുത്ത് പറയേണ്ടതാണ്.

വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

വൈ-ഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

1) ആപ്പിൾ ഐഫോൺ 11 പ്രോ, ഐഫോൺ 11, ഐഫോൺ എക്സ് എസ് മാക്സ്, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്, ഐഫോൺ എക്സ്ആർ, ഐഫോൺ 8 പ്ലസ്, ഐഫോൺ 8, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 6 എസ്, ഐഫോൺ 6 എസ് പ്ലസ്, ഐഫോൺ എസ്ഇ

2) ഷവോമി റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ, പോക്കോ എഫ് 1

3) സാംസങ് ഗാലക്‌സി ജെ 6, എ 10 എസ്, ഓൺ 6, എസ് 10, എസ് 10 +, എസ് 10 ഇ, എം 20, നോട്ട് 10+

4) വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ, വൺപ്ലസ് 7 ടി, വൺപ്ലസ് 7 ടി പ്രോ

വൈ-ഫൈ കോളിംഗ് സേവനം

വൈ-ഫൈ കോളിംഗ് സേവനം ലഭ്യമാകുന്ന ഡിവൈസുകളിലേക്ക് ഇനിയും കമ്പനി കൂട്ടിച്ചേർക്കലുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ സേവനം നിലവിൽ എയർടെൽ എക്സ്സ്ട്രീം ഫൈബർ ഹോം ബ്രോഡ്ബാൻഡുമായി കോംപിറ്റ് ചെയ്യുന്നു. ഉടൻ തന്നെ എല്ലാ പ്രമുഖ ബ്രോഡ്ബാൻഡ് സേവനങ്ങളുമായി കോംപിറ്റ് ചെയ്യും. ചുരുക്കത്തിൽ ഇന്ത്യയിലെ മോശം കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എയർടെൽ ഒരു മികച്ച പരിഹാരമാർഗ്ഗം കൊണ്ടുവരികയാണ് ഇതിലൂടെ. അടുത്ത ദിവസങ്ങളിൽ എയർടെൽ കൂടുതൽ ഡിവൈസുകൾ ചേർക്കുകയും കമ്പനിയുടെ വൈ-ഫൈ കോളിംഗ് സേവനത്തിൽ കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും.

Best Mobiles in India

English summary
The VoWi-Fi allows devices to latch voice calls to the user's WiFi link and thereby remove the need for full mobile signal. Reliance Jio and Bharti Airtel are already providing VoWi-Fi service in India with multiple Oppo devices already qualifying for an upgrade to the VoWi-Fi call.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X