Home
Mobile

ഓപ്പോ റിയൽമി 1ന്റെ 4 ജിബി മോഡൽ ഇന്നുമുതൽ വില്പനക്ക്!

By Shafik

ഓപ്പോ റിയൽ മി 1 മോഡൽ ഇറങ്ങിയത് മുതൽ നല്ല പ്രതികരണം ആണ് ലഭിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ. കാരണം കയ്യിൽ ഒതുങ്ങുന്ന വിലയിൽ മികച്ച സവിശേഷതകളുമായാണ് റിയൽ മി 1 എത്തിയിരുന്നത്. ഇപ്പോഴിതാ ഫോണിന്റെ 4 ജിബി 64 ജിബി മോഡൽ കൂടെ വില്പനയ്‌ക്കെത്തുകയാണ്. 10990 രൂപയാണ് ഫോണിന് വില വരുന്നത്. ആമസോൺ വഴി മാത്രമാണ് ഫോൺ വാങ്ങാൻ സാധിക്കുക.

ഓപ്പോ റിയൽമി 1ന്റെ 4 ജിബി മോഡൽ ഇന്നുമുതൽ വില്പനക്ക്!

ഇത് കൂടാതെ 6 ജിബിറാം 128 ജിബി മെമ്മറി മോഡലും 3 ജിബി റാം 32 ജിബി മെമ്മറി മോഡലും റിയൽ മി 1 അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഈ മോഡൽ വിപണിയിൽ എത്തുന്നത്. ആവശ്യക്കാർക്ക് ഇഷ്ടാനുസരണം മോഡൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇതൊരുക്കും. മൂൺ ലൈറ്റ് സിൽവർ സ്പെഷ്യൽ കളർ എഡിഷനിൽ ആണ് ഈ മോഡൽ ലഭ്യമാകുക. ഫോണിന്റെ പ്രധാന സവിശേഷതകൾ നോക്കാം.

ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഫോണിനുള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്.കളർ ഒഎസ് 5.0 അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.

പൊതുവേ ഈ വിലയിലുള്ള ഒരു മോഡലിൽ കാണാത്ത ഒരു സവിശേഷതയാണ് ഫേസ് അണ്ലോക്ക് സംവിധാനം. ഇത്ര കുറഞ്ഞ വിലയിലുള്ള ഫോണിൽ ഓപ്പോ ഈ സൗകര്യം ഒരുക്കിയിരിക്കുകയാണ്. 0.1 സെക്കന്റുകൊണ്ട് അൺലോക്ക് ചെയ്യാൻ ഇത് സഹായിക്കും. അതുപോലെ ഓപ്പോ എത്തിയിരിക്കുന്നത് 3 സ്ലോട്ടുകളോടെ ആണ്. രണ്ടു സിം സ്ലോട്ട്, ഒരു മെമ്മറി കാർഡ് സ്ലോട്ട് എന്നിങ്ങനെ 3 സ്ലോട്ടുകൾ ഈ മോഡലിലുണ്ട്.

3 സ്ലോട്ടുകൾ ഉണ്ടെന്നും അതിൽ രണ്ടിലും സിം കാർഡ് ഇടാം എന്നും ഒന്നിൽ മെമ്മറി കാർഡ് ഇടാം എന്നും പറഞ്ഞല്ലോ. ഇതിൽ സിം സ്ലോട്ടുകൾ രണ്ടും തന്നെ 4ജി പിന്തുണയ്ക്കുന്നതാണ് എന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ രണ്ട് 4ജി സിമ്മുകളും ഒരേപോലെ ഇതിൽ പ്രവർത്തിപ്പിക്കാം.

AI സവിശേഷതകൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക AI ബോർഡ് തന്നെ ഫോൺ ബോർഡിൽ ഉൾകൊള്ളിച്ചിരിക്കുകയാണ് കമ്പനി. 296 തരത്തിലുള്ള മുഖത്തിന്റെ ഭാഗങ്ങൾ തൊലിയുടെ നിറവും വയസ്സും എല്ലാം അടിസ്ഥാനമാക്കി സ്വയം തിരിച്ചറിയാൻ ഈ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോൺ ക്യാമറക്ക് കഴിയും. പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട്.

3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു.

Realme 1 മൂന്ന് വേർഷനുകളിൽ ആണ് ഇറങ്ങിയത് എന്ന് നേരത്തെ പറഞ്ഞല്ലോ. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില.

ഈ വിലയിൽ ഈ സൗകര്യങ്ങൾ നൽകാൻ ഷവോമി മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂ. അതിലേക്കാണ് ഇപ്പോൾ ഓപ്പോയും എത്തിയിരിക്കുന്നത്. 14000 രൂപക്ക് 6ജിബി റാം ഉള്ള 128 ജിബി മെമ്മറി ഉള്ള ഫോൺ എന്നത് നല്ല ആശയം തന്നെ. പക്ഷെ ബയോമെട്രിക്ക് സൗകര്യം ഇല്ല എന്നത് ഒരു പോരായ്മ ആയേക്കും. അതുപോലെ 10000 രൂപക്ക് ഷവോമി രണ്ടു ക്യാമറകൾ ഉള്ള ഫോൺ ഉടൻ ഇറക്കാൻ പോകുകയും ചെയ്യുന്ന അവസരത്തിൽ. എന്തായാലും കാര്യങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനിക്കുക.

More from GizBot

Best Mobiles in India

English summary
Oppo Realme 1 4 GB Model Go on Sale Today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X