മുന്തിയ ഫീച്ചറുകളുമായി ഓപ്പോയുടെ മുൻനിര സ്മാർട്ട്ഫോൺ വിപണിയിലെത്തി | Oppo Reno 10 Pro Plus
ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ ഓപ്പോ റീനോ 10 സീരീസിലെ (Oppo Reno 10 Series) ഡിവൈസുകൾ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഓപ്പോ റീനോ 10, ഓപ്പോ റീനോ 10 പ്രോ, ഓപ്പോ റീനോ 10 പ്രോ പ്ലസ് എന്നിവയാണ് പുത്തൻ ലൈനപ്പിലെ സ്മാർട്ട്ഫോണുകൾ.
സീരീസിലെ ഏറ്റവും ഹൈ എൻഡ് മോഡലാണ് ഓപ്പോ റീനോ 10 പ്രോ പ്ലസ്. എണ്ണം പറഞ്ഞ ഫീച്ചറുകളുമായിട്ടാണ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നതും. നവമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി മാറിക്കൊണ്ടുമിരിക്കുകയാണ് ഓപ്പോ റീനോ 10 പ്രോ പ്ലസ്. ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ റീനോ 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന് നിലയിലാണ് ഓപ്പോയുടെ പ്രീമിയർ റീനോ ഡിവൈസ് (Oppo Reno 10 Pro Plus) അവതരിപ്പിക്കപ്പെടുന്നത്. സ്‌നാപ്പ്ഡ്രാഗൺ 8 സീരീസ് ചിപ്പ്സെറ്റ്, ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി ഡിസ്‌പ്ലെ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഹൈ കപ്പാസിറ്റി ബാറ്ററി, മികച്ച സോഫ്‌റ്റ്‌വെയർ സപ്പോർട്ട് എന്നിവയെല്ലാം പുത്തൻ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളാണ്.
ഓപ്പോ റീനോ 10 പ്രോ പ്ലസ് വിലയും വേരിയന്റുകളും : ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ 16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 3,899 (ഏകദേശം 45,800 രൂപ) പ്രൈസ് ടാഗാണ് കമ്പനി നൽകിയിരിക്കുന്നത്. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിലും ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നുണ്ട്.
ഇത് ചൈനയിൽ സിഎൻവൈ 4,299 (ഏകദേശം 50,450 രൂപ) പ്രൈസ് ടാഗിലും ലഭിക്കും. ബ്രില്യന്റ് ഗോൾഡ്, ട്വിലൈറ്റ് പർപ്പിൾ, മൂൺ സീ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലും ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ചൈനയിൽ ലഭ്യമാകുന്നുണ്ട്. ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോൺ മറ്റ് രാജ്യങ്ങളിൽ ലഭ്യമാകുമോയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ തുടർന്ന് വായിക്കുക.
ഓപ്പോ റീനോ 10 പ്രോ പ്ലസ് ഫീച്ചറുകൾ : സ്‌നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റാണ് ഡിവൈസിലുള്ളത്. 16 ജിബി റാമും 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും റീനോ 10 പ്രോ പ്ലസ് ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് സജ്ജീകരിച്ചിരിക്കുന്ന കളർഒഎസ് 13.1 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 4700 mAh ബാറ്ററിയും 100W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.
120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് 1.5കെ കർവ്ഡ് ഒഎൽഇഡി പ്രോഎക്സ്ഡിആർ ഡിസ്‌പ്ലെ, 50 എംപി + 8 എംപി + 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ എന്നിവയും ഓപ്പോ റീനോ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. വൈഫൈ 6, 5ജി, എൻഎഫ്സി, ബ്ലൂടൂത്ത് 5.3, 4ജി ലൈറ്റ് എന്നിവയും ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.


Click it and Unblock the Notifications








