Home
Mobile

വിപണി ഇളക്കിമറിക്കാൻ എത്തുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ; വിലയും ഫീച്ചറുകളും പുറത്ത്!

നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ പുത്തൻ റെനോ 10 സീരീസ് സ്മാർട്ട്ഫോണുകളെ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തുവരികയാണ്. മേയിൽ ​ചൈനയിൽ പുറത്തിറക്കിയ ഓപ്പോ റെനോ 10 സീരീസ് സ്മാർട്ട്ഫോണുകൾ ജൂ​ലൈ രണ്ടാം വാരത്തോടെ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓപ്പോ റെനോ 10, ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ പ്ലസ് എന്നിവയാണ് ഓപ്പോ റെനോ 10 സീരീസിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ റെനോ 10 സീരീസിലെ സ്മാർട്ട്ഫോണുകളുടെ വില എത്രയാകും എന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിപണി ഇളക്കിമറിക്കാൻ എത്തുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ

എന്നാൽ ഓൺ​ലൈനിൽ ഇതിനോടകം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) എന്നയാൾ ആണ് ട്വിറ്ററിലൂടെ ഓപ്പോ റെനോ 10 സീരീസിന്റെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ പ്രകാരം ഓപ്പോ റെനോ 10 സീരീസിലെ ഏറ്റവും വിലക്കുറഞ്ഞ മോഡൽ ആയ റെനോ 10 സ്മാർട്ട്ഫോണിന്റെ വില ഏകദേശം 30000 രൂപ ആയിരിക്കും.

ഓപ്പോ റെനോ 10 പ്രോ സ്മാർട്ട്ഫോൺ 40000 രൂപ പ്രാരംഭ വിലയിലാകും എത്തുക. സീരീസിലെ മൂന്നാമത്തെ ഫോണും ഏറ്റവും ഉയർന്ന മോഡലുമായ റെനോ 10 പ്രോ പ്ലസ് 50000 രൂപ പ്രാരംഭ വിലയിലാകും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നും ടിപ്സ്റ്റർ അഭിഷേക് യാദവ് പറയുന്നു.

വിപണി ഇളക്കിമറിക്കാൻ എത്തുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ

ആകർഷകമായ ഡി​സൈനും രൂപകൽപ്പനയുമാണ് ഓപ്പോ റെനോ 10 സീരീസിന്റെ ഏറ്റവും പ്രധാന സവിശേഷതയായി എടുത്തുകാണിക്കപ്പെടുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയുമാകും വിൽപ്പന. ഓപ്പോ റെനോ 10 സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലുകളുടെ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓൺ​ലൈനിൽ ഈ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ നേരത്തെ ദൃശ്യമായിരുന്നു.

ഓപ്പോ റെനോ ​10 പ്രോ പ്ലസ്: പുറത്തുവന്ന വിവരങ്ങൾ പ്രകാരം റെനോ 10 സീരീസിലെ ഏറ്റവും ഉയർന്ന മോഡലായ റെനോ 10 പ്രോ പ്ലസിന് 6.74 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് കർവ്ഡ് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കുന്നു.

അഡ്രിനോ 730 ജിപിയു പിന്തുണയുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്ലസ് 4എൻഎം ചിപ്‌സെറ്റാണ് ഓപ്പോ റെനോ 10 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 50MP പ്രൈമറി ക്യാമറ + 8MP അൾട്രാ-വൈഡ് ലെൻസ് + 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

വിപണി ഇളക്കിമറിക്കാൻ എത്തുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 എംപി ക്യാമറയാണ് റെനോ 10 പ്രോ പ്ലസിലുള്ളത്. 100 ​​വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യത്തോടെ 4700 mAh ബാറ്ററിയാണ് ഈ മോഡലിൽ ഉണ്ടാകുക. കൂടാതെ, 5ജി, ​​വൈ​ഫൈ 6 802.11ax, ബ്ലൂടൂത്ത് 5.2, NFC, യുഎസ്ബി ​ടൈപ്പ് സി പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി പിന്തുണയും ഈ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവർത്തനം. ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി എത്തുന്ന റെനോ 10 പ്രോ പ്ലസ് മോഡലിനെ സംബന്ധിച്ച് പ്രതീക്ഷകൾ ഏറെയാണ്. ​ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ റെനോ 10 സീരീസിന് കഴിയും എന്നാണ് പ്രതീക്ഷയിലാണ് ഓപ്പോ.

More from GizBot

Best Mobiles in India

English summary
Oppo, the favourite smartphone brand of many Indians, will soon launch its new Reno 10 series of smartphones in India. Oppo Reno 10, Oppo Reno 10 Pro, and Oppo Reno 10 Pro Plus are the smartphones coming in the Oppo Reno 10 series. The price information for these smartphones has now leaked online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X