മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'

|

ഓപ്പോ നിരന്തരമായി അതിന്റെ ആരംഭം മുതൽ ചില അത്ഭുതകരമായ സവിശേഷതകൾ നിറഞ്ഞ സ്മാർട്ട്ഫോണുകൾ കാഴ്ച്ച വെക്കുന്നു. ഈയിടെയായി ഈ സ്മാർട്ഫോൺ നിർമിതാക്കൾ ഫൈൻഡ് X, F17 എന്നി ഹാൻഡ്സെറ്റുകളോട് കൂടി പുതിയ കണ്ടെത്തലുകളും കൂടാതെ മറ്റ് സവിശേഷതകളൂം കൊണ്ടുവന്നിരിക്കുന്നു എന്ന പ്രശസ്തി നേടിയിരിക്കുകയാണ്. ഓപ്പോളുടെ ഫൈൻഡ് X, R17 പരമ്പരയിലെ ക്യാമറകളും ഡിസൈനും വിപണയിൽ പുതുമ സൃഷ്ടിക്കുന്നു. ഇതിനെയൊക്കെക്കാളും ഏറ്റവും മികച്ചത് ഏതെന്ന് ചിന്തിക്കുമ്പോഴാണ് ഓപ്പോ ഇപ്പോൾ 'ഓപ്പോ റെനോ 10X സൂം' വിപണയിൽ കൊണ്ടുവന്നിരിക്കുന്നത്.

 
മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'

മികച്ച പ്രവർത്തനക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന ആകൃതിയും കൂടാതെ ഫ്ളാഗ്ഷിപ്പ് സവിശേഷതകളാൽ നിർമ്മിതവുമൺ 'ഓപ്പോ റെനോ 10X സൂം'. പുതിയ ക്യാമറ ഡിസൈനും ഉയർന്ന തലത്തിലുള്ള ഹാർഡ്വെയർ കോൺഫിഗറേഷനുമാണ് ഓപ്പോ റെനോ 10x സൂം. സാങ്കേതികവിദ്യയ്ക്കും ഫോട്ടോഗ്രഫി വർക്‌ഷോപ്പിനും അനുയോജ്യമാണ് സ്മാർട്ട്ഫോൺ ഓപ്പോ റെനോ 10x സൂം, ഇത് എന്തുകൊണ്ടെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.ഗ്ലാസ് ബോഡിയോട് കൂടിയ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ

ഫൈൻഡ് X എന്നത് വളരെയേറെ മികവൊത്തതും അനവധി സവിശേഷതകൾ നിറഞ്ഞതുമാണ്, ഇത്തരത്തിൽ ഒരു സ്മാർട്ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. പുതിയ ഓപ്പോ റെനോ 10x സൂം ഒരു സമഗ്ര രൂപകൽപ്പന അവതരിപ്പിക്കുന്നു, കൂടാതെ ഇത് പ്രീമിയം ഇൻ-ഹാൻഡ് അനുഭവവും തോന്നിപ്പിക്കുന്നു. മൃദുവായ സ്പർശനത്തിനും വഴക്കത്തിനുമായി മുന്നിലും പിന്നിലുമായി 3D കർവ്ഡ് ഗ്ലാസ് ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു മെറ്റൽ ഫ്രെയിം കൊണ്ട് നിർമ്മിതമാണ് ഈ സ്മാർട്ഫോൺ. നല്ല രീതിയിലുള്ള ഹാൻഡ് ഗ്രിപ്പും വിഷ്വൽ ഘടനകയും കെർവേഡ്‌ ഗ്ലാസ് പ്രധാനം ചെയ്യുന്നു. ഗൊറില്ല ഗ്ലാസ് 6 ഉള്ളതിനാൽ ഗ്ലാസ് പാനലുകൾക്ക് കേട് സംഭവിക്കുമോ എന്ന ഭയവും വേണ്ട. ഈ ഹാൻഡ്സെറ്റ് പ്രധാനമായും രണ്ട് നിറങ്ങളിലാണ് ലഭ്യമാകുന്നത്: ജെറ്റ് ബ്ലാക് ആൻഡ് ഒഷെൻ ഗ്രീൻ. ക്യാമറ തള്ളി നിൽക്കുന്നത് ഒഴിവാക്കാനായി ഓപ്പോ പ്രവർത്തിച്ചിരുന്നു, ഇപ്പോൾ കൈയിൽ ഇരിക്കുമ്പോൾ വളരെ മൃദുവായ ഒരു അവസ്ഥയാണ് തോന്നിക്കുന്നത്.

പിൻ ക്യാമറകൾക്ക് പോറലേൽക്കാതിരിക്കാനായി കമ്പനി മറ്റൊരു നൂതന സാങ്കേതികതയുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്. പിൻ ക്യാമറ മൊഡ്യൂളിന് കീഴിലായി ഒരു ഓ-ഡോട്ട് സ്ഥാപിച്ചിട്ടുണ്ട്. നിങ്ങൾ ഫോൺ ഏതെങ്കിലും പ്രതലത്ത് വെക്കുകയാണെങ്കിൽ ഈ പച്ച ഡോട്ട് ഫോൺ ഉയർത്തുന്നു. പ്രതലത്തിൽ നിന്നും പോറലുകലേൽക്കുന്നത് ഒഴിവാക്കാനായാണ് ഇത്.

ഷാർക്‌-ഫിൻ റൈസിംഗ് ഫ്രണ്ട് ക്യാമറ

മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'

അത്ഭുതപ്പെടുത്തുന്ന ക്യാമറ മെക്കാനിസമാണ് ഓപ്പോ റെനോ 10x സൂം അവതരിപ്പിക്കുന്നത്. സ്മാർട്ട് ഫോണിന്റെ മുകളിൽ നിന്ന് ഉയരുന്ന ഒരു ഷാർക് ഫിൺ ഫ്രണ്ട് ക്യാമറ സംവിധാനം ഉണ്ട്. പിന്നെ, എൽഇഡി ഫ്ലാഷിന്റെ സാന്നിധ്യം കുറഞ്ഞ വെളിച്ചത്തിൽ സെൽഫി ഷോട്ടുകൾക്ക് എങ്ങനെയാണ് എടുക്കാൻ കഴിയുക? ഈ ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറ എൽഇഡി ഫ്ലാഷ് ലൈറ്റുകൾക്കൊപ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 0.8 സെക്കൻഡ് വേഗത്തിൽ ഷോട്ടുകൾ എടുക്കാൻ ഈ പുതിയ ക്യാമറ ഉപയോഗിച്ച് സാധിക്കും. മികച്ച പ്രവർത്തനത്ത ക്ഷമതയ്ക്കായി അനവധി തവണയാണ് ഈ ക്യമറയിൽ പരിക്ഷണങ്ങൾ നടത്തിയത്.

48 എം.പി + 8 എം.പി + 13 എം.പി ട്രിപ്പിൽ ലെൻസ് റീയർ ക്യാമറ സെറ്റപ്പ്

 

റൈസിംഗ് ഷാർക്‌ ഫിൻ ഫ്രണ്ട് ക്യാമറ കൂടാതെ, ഫോട്ടോഗ്രഫിക്കായി മികച്ച രീതിയിൽ ശക്തമായ ക്യാമറ പ്രവർത്തനമികവ് കൊണ്ടുവന്നിരിക്കുന്നു. 8 എം.പി വൈഡ് ആംഗിൾ ലെൻസിന്റെ സഹായത്താൽ 48 എം.പി പ്രൈമറി സെൻസറാണ് ഇതിൽ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങളുടെ ഇമേജുകൾക്ക് ഒരു പുത്തൻ വീക്ഷണം നൽകുന്നതിനായാണ് വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രി ഫ്രെയിം ഇത് തികച്ചും ആകർഷണിയമാക്കുന്നു. ലോകത്തിലെ ആദ്യത്തെ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഓപ്പോയുടെ സാങ്കേതികത അതിൻറെ ഉപകരണങ്ങളിലേക്ക് കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള ടെക്നോളജി 13 എം.പി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് പ്രദർശിപ്പിക്കുന്നു, ഇത് ഉയർന്നതും, ആന്റി-ഷെയ്ക് കൃത്യതയ്ക്കൊപ്പം അനേകം ചിത്രങ്ങൾ ശേഖരിക്കാനും സാധിക്കുന്നു.

ഓപ്പോ റെനോ 10x സൂമിൽ 48 സെൻസർ ഉള്ളതിനാൽ വളരെയധികം മികവൊത്ത ചിത്രങ്ങൾ പകർത്തുവാൻ സാധിക്കും. ഈ 48 സെൻസറിനുള്ളത് ഹാഫ് ഇഞ്ച് സെൻസർ, f/1.7 അപ്പാർച്ചർ എന്നിവയാണ്. ഇത് ഏതവസ്ഥയിലും കൂടുതൽ പ്രകാശം പിടിച്ചെടുക്കുവാൻ സാധിക്കും. ഓപ്പോ റെനോ 10x സൂം ക്യാമറ അതിന്റെ വില സൂചകത്തിൽ സൂം ഡിപ്പാർട്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. 5X പെരിസ്കോപ്പ് ഘടനയാണ് ഇതിന്റെ ക്യാമറയ്ക്ക് ഉള്ളത്. 10 X ഹൈബ്രിഡ് സൂം ലഭിക്കുന്നതിനായി ഈ ഫോണിൽ സ്ഥാപിച്ചിരിക്കുന്ന ഫോണിൻറെ ടെലിഫോട്ടോ ലെൻസിന്റെ കൂടെ മറ്റ് ലെൻസുകളും സ്ഥാപിച്ചിരിക്കുന്നു. എല്ലാ കാഴ്ച്ചകളിലും ഫോൺ അതിവേഗ പോസിഷൻ ഫോക്കസ് നൽകാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ മൂന്ന് വ്യത്യസ്ത ഹൈബ്രിഡ് ഫോക്കസ് പോയിന്റുകൾ ഈ ഫോണിൽ വാഗ്ദാനം ചെയ്യുന്നു. മെഷീൻ ലേർണിംഗ് അൽഗോരിതങ്ങൾ ഈ ഉപകരണത്തിൽ വലിയ ഫോക്കസ് ഉപയോഗിച്ച് പോർട്രെയിറ്റ് ഷോട്ടുകൾ ക്ലിക്കുചെയ്യാൻ അനുവദിക്കുന്നു. അൾട്രാ നൈറ്റ് മോഡ് 2.0 ഉപയോഗിക്കുമ്പോൾ മുഖങ്ങൾക്കും പശ്ചാത്തലങ്ങൾക്കും വ്യക്തത, സ്കിൻ ടോൺ എന്നിവ നൽകും.

അൾട്രാ നൈറ്റ് മോഡ് 2.0 നിങ്ങൾക്ക് ഒരു ലേറ്റ് നൈറ്റ് പാർട്ടിക്ക് അല്ലെങ്കിൽ ഒരു രാത്രി നഗരത്തിന് ചുറ്റുമായി സവാരി പോവുകയാണെങ്കിൽ നിങ്ങൾക്ക് അത്ഭുതകരമായി കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫുകൾ എടുക്കാൻ കഴിയുമെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു. 60fps-ൽ 4K വീഡിയോ റെക്കോർഡിങ് സാധ്യമാക്കുന്നു. വീഡിയോ, ചിത്രങ്ങൾ എന്നിവയുടെ നിലവാരം കൂട്ടുന്നതിനായി പല സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മികച്ച സവിശേഷതകൾ ഉറപ്പാക്കി ഓപ്പോ റെനോ 10x സൂം

മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'

ഒക്ട കോർ സ്നാപ്ഡ്രാഗൺ 855 പ്രൊസസറാണ് ഈ ഡിവൈസിനു കരുത്ത് പകരുന്നത്. നിലവിൽ മാർക്കറ്റിലെ ഏറ്റവും ശക്തമായ ചിപ്പ്സെറ്റാണ് ഇത്. ഈ സിപിയു 6 ജി.ബി/ 8 ജി.ബി റാം, 128 ജി.ബി / 256 ജി.ബി സ്റ്റോറേജ് സ്പേസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 4,065 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനെ പിന്തുണയ്ക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള VOOC 3.0 ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 10x സൂം-ന്റെ ഹൈപ്പർബൂസ്‌റ്റുകൾ 2.0 മികച്ച ഇൻ-ക്ലാസ് ഗെയിമിംഗ് പ്രകടനത്തെ സഹായിക്കുന്നു. മിതമായ താപനില നിലനിർത്തുന്നതിന് സെക്കന്റുകൾക്കുള്ളിൽ താപം ദ്രവീകൃതമായ 'ട്രിപ്പിൾ കൂളിംഗ് കൺട്രോൾ' (തെർമൽ ജെൽ + ഗ്രാഫൈറ്റ് + കോപ്പർ പൈപ്പ് കൂളിംഗ് ടെക്) തുടങ്ങിയവ ഈ സ്മാർട്ട്ഫോണിലുണ്ട്. നിങ്ങളുടെ ഹാൻഡ്സെറ്റ് അതിന്റെ പരിധിക്കപ്പുറത്തേക്ക് നിലനിർത്താൻ കഴിയും വിധം ചൂടിനെ അതിന്റെ താഴ്ന്ന താപനിലയിലേക്ക് കൊണ്ടെത്തിക്കുന്നു. ഗെയിമറുകൾക്ക് ഒരു ഭയവും കൂടാതെ മികച്ച ഗെയിമിങ് എക്സ്പീരിയൻസ് സ്വന്തമാക്കാം. കൂടാതെ, ഇൻ-ഡിസ്പ്ലേ വിൻഗ്രിന്റ് സെൻസർ അതിന്റെ മുൻഗാമിയായതിനേക്കാൾ 28.5% വേഗതയേറിയതാണ്. കൂടാതെ, ഹൈബ്രിഡ് സിം കാർഡ് പിന്തുണ, ഡ്യുവൽ 4G വോൾട്ട്, ആൻഡ്രോയ്ഡ് പൈ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കളർഓ.എസ് 6.0, ഇന്നത്തെ സമയത്ത് ആവശ്യമുള്ള മറ്റെല്ലാ കണക്ടിവിറ്റി ഫീച്ചറുകളും നിങ്ങൾക്ക് ഇതിൽ ലഭിക്കും.

ഓപ്പോ റെനോ 10x സൂം ഉപയോഗിച്ച് കമ്പനി വീണ്ടും ബാർ ഉയർത്തിയിട്ടുണ്ട്. ഒപ്പോയുടെ സാങ്കേതികവിദ്യയിൽ തികഞ്ഞ ഒരു സ്മാർട്ട്ഫോണാണ് ഒപ്പോയുടെ റെനോ 10x സൂം. ആധുനിക ഫിംഗർപ്രിന്റ് സ്കാനർ, പ്രീമിയം ഡിസൈൻ, ശക്തിയേറിയ പ്രകടനം, മികച്ച സ്റ്റൈലിംഗ്, ടെക്നോളജി എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഈ ഹാൻഡ്സെറ്റിന് അനുയോജ്യമായ ക്യാമറ കഴിവുകൾ, മികച്ച ഇൻ-ക്ലാസ് ഡിസ്പ്ലേ എന്നിവയുണ്ട്. ഓപ്പോ റെനോ 10x സൂം 8 ജി.ബി + 256 ജി.ബിയുടെ വില 49,990 രൂപയാണ്. ഓപ്പോ റെനോ 10x സൂം 6 ജി.ബി + 128 ജി.ബി (എക്സ്ക്ലൂസിവ് ഓൺലൈൻ) 39,990 രൂപയ്ക്ക് ലഭ്യമാണ്.

Best Mobiles in India

English summary
OPPO, the relentless innovator has given this world some amazing smartphones since its inception. The smartphone manufacturer recently received countless acclamations for the innovation it has brought to the smartphone arena with Find X and R17 series handsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X