4000+4000 രൂപ ഡിസ്കൗണ്ടിൽ വില മാറിമറിഞ്ഞു; ഇപ്പോൾ ഓപ്പോ റെനോ 11 പ്രോ 5ജിയാണ് താരം
2024 തുടങ്ങി കാൽഭാഗം പിന്നിട്ടപ്പോഴേക്കും തന്നെ ഒരുപാട് കിടിലൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് നടന്നുകഴിഞ്ഞു. ജനുവരി മുതൽ തന്നെ നിരവധി സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ചെയ്തത്. അതിൽ സാംസങ്ങിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്24 അൾട്ര ഉൾപ്പെടെ ഉൾപ്പെടുന്നു.
ഒരുപാട് കിടിലൻ ഫോണുകൾ പുറത്തിറങ്ങിയ ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളിൽ ഓപ്പോ അവതരിപ്പിച്ച സൂപ്പർ സ്മാർട്ട്ഫോൺ ആയിരുന്നു ഓപ്പോ റെനോ 11 പ്രോ 5ജി (Oppo Reno 11 Pro 5G ). മികച്ച ക്യാമറയും പെർഫോമൻസും അഴകും ഇതിൽ ഒന്നിച്ചിരിക്കുന്നു.

12GB റാം + 256GB ഇന്റേണൽ സ്റ്റോറേജുള്ള ഒറ്റ വേരിയന്റിലാണ് റെനോ 11 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന് 39,999 രൂപയായിരുന്നു വില. ലോഞ്ച് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും നിരവധി പുതിയ ഫോണുകൾ എത്തിയപ്പോഴും ഈ കിടിലൻ 5ജി ഫോണിന്റെ തിളക്കം മാറിയിട്ടില്ല.
ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഓപ്പോ റെനോ 11 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണിന് 4000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 4000 രൂപ ഡിസ്കൗണ്ട് കൂടി ലഭിക്കും.

അതായത് ആകെ 8000 രൂപ ഡിസ്കൗണ്ടിൽ ഓപ്പോ റെനോ 11 പ്രോ 5ജി ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 39,999 രൂപ വിലയിൽ തന്നെയാണ്. എന്നാൽ ഈ ഓഫറുകൾ ഉപയോഗപ്പെടുത്തി വില കുറയ്ക്കുന്നതോടെ ഈ കിടിലൻ 5ജി ഫോൺ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നു. ഇതൊരു കിടിലൻ അവസരമാണ്.
ഓപ്പോ റെനോ 11 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഓപ്പോ റെനോ 11 പ്രോ 5ജി 6.7 ഇഞ്ച് OLED കർവ്ഡ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും വാഗ്ദാനം ചെയ്യുന്നു.
മാലി G610 MC6 ജിപിയു ഉള്ള 3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 8200 4nm പ്രൊസസറാണ് ഓപ്പോ റെനോ 11 പ്രോ 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്. 80W സൂപ്പർവൂക്ക്ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ 50MP സോണി IMX890 സെൻസർ മെയിൻ ക്യാമറയാക്കിയാണ് ഓപ്പോ റെനോ 11 പ്രോ 5ജി എത്തുന്നത്. ഇതോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. IMX709 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഡ്യുവൽ സിം, 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിഎൻഎസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ റെനോ 11പ്രോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബയോമെട്രിക്സിനായി, ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. അങ്ങനെ എല്ലാം തികഞ്ഞൊരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്.


Click it and Unblock the Notifications








