നിറയെ ഓഫറുകളുമായി ഓപ്പോ റെനോ 11 പ്രോ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു; ഫോട്ടോയെടുക്കാൻ ഇനി ഇതുമതി!
നല്ലൊരു സ്മാർട്ട്ഫോൺ, മികച്ച ക്യാമറയും അതോടൊപ്പം തന്നെ നല്ല പെർഫോമൻസും നൽകുന്ന, കാണാൻ ഏറെ അഴകുള്ള ഒരു 5ജി സ്മാർട്ട്ഫോൺ ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ പുറത്തിറക്കിയ ഓപ്പോ റെനോ 11 പ്രോ 5ജി ആണ് ആ സ്മാർട്ട്ഫോൺ.
റെനോ 10 സീരീസിന്റെ പിൻഗാമിയായി ഓപ്പോ റെനോ 11 സീരീസ് കഴിഞ്ഞ ആഴ്ചയാണ് ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഓപ്പോ റെനോ 11 (OPPO Reno 11), റെനോ 11 പ്രോ (OPPO Reno 11 Pro) എന്നിവയായിരുന്നു അവ.

ഇതിൽ ഓപ്പോ റെനോ 11 പ്രോ 5ജി മോഡലാണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. മറ്റൊരു മോഡലായ ഓപ്പോ റെനോ 11 5ജിയുടെ വിൽപ്പന അടുത്ത ആഴ്ചയാണ് ആരംഭിക്കുക. 12GB റാം + 256GB ഇന്റേണൽ സ്റ്റോറേജുള്ള ഒറ്റ വേരിയന്റിലാണ് റെനോ 11 പ്രോ 5ജി ലഭ്യമാകുക.
ഇന്ത്യയിൽ ഓപ്പോ റെനോ 11 പ്രോ 5ജിയുടെ സിംഗിൾ 12GB + 256GB വേരിയന്റിന് 39,999 രൂപയാണ് വില. എന്നാൽ ലോഞ്ചിനോട് അനുബന്ധിച്ച് കൈ നിറയെ ലോഞ്ച് ഓഫറുകളുമായാണ് ഓപ്പോ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. എംആർപിയിലും കുറഞ്ഞ വിലയിൽ ഈ കിടിലൻ ഫോൺ സ്വന്തമാക്കാൻ ലോഞ്ച് ഓഫറുകൾ സഹായിക്കുന്നു.
ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. എസ്ബിഐ കാർഡുകൾ, ഐസിഐസിഐ ബാങ്ക്, വൺ കാർഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ മുൻനിര ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാക്കിയിരിക്കുന്നു.
ഇന്ന് മുതൽ ഫ്ലിപ്കാർട്ട്, OPPO ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് ഫോൺ ലഭ്യമാണ്. കൂടാതെ 9 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കാലാവധി തെരഞ്ഞെടുക്കാം. കൂടാതെ 3 മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ സ്മാർട്ട്ഫോണിനൊപ്പം ലഭിക്കും.
ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സീറോ ഡൗൺ പേയ്‌മെന്റിന്റെയും ലോ-ഡൗൺ പേയ്‌മെന്റ് സ്‌കീമുകളുടെയും പ്രയോജനം ആസ്വദിച്ചുകൊണ്ട് ഓപ്പോ റെനോ 11 പ്രോ 5ജി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോയൽ ഓപ്പോ ഉപഭോക്താക്കൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും എക്സ്ചേഞ്ച് + ലോയൽറ്റി ബോണസ് 4,000 രൂപ വരെ ലഭിക്കും. യുപിഐ ഓപ്ഷൻ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് ഓപ്പോ റെനോ 11 പ്രോ 5ജി വാങ്ങാം. ഇങ്ങനെ പർച്ചേസ് ചെയ്യുമ്പോൾ 7.5% ക്യാഷ്ബാക്ക് നേടാൻ കഴിയും.
കൂടാതെ പുതിയ ഓപ്പോ റെനോ 11 പ്രോ 5ജി വാങ്ങുമ്പോൾ വെറും 2,999 രൂപയ്ക്ക് ഓപ്പോ എൻകോ എയർ2 പ്രോ ലഭിക്കും. ഓപ്പോ റെനോ 11 പ്രോ 5ജി സ്മാർട്ട്ഫോൺ പേൾ വൈറ്റ്, റോക്ക് ഗ്രേ നിറങ്ങളിൽ ആണ് ലഭ്യമാകുക. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
ഓപ്പോ റെനോ 11 പ്രോ 5ജി 6.7 ഇഞ്ച് OLED കർവ്ഡ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും വാഗ്ദാനം ചെയ്യുന്നു. മാലി G610 MC6 ജിപിയു ഉള്ള 3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 8200 4nm പ്രൊസസറാണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം, 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിഎൻഎസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ റെനോ 11പ്രോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബയോമെട്രിക്സിനായി, ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.
50MP സോണി IMX890 സെൻസർ മെയിൻ ക്യാമറയാക്കിയാണ് ഓപ്പോ റെനോ 11 പ്രോ 5ജി എത്തുന്നത്. ഇതോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. IMX709 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമയുമുണ്ട്. 80W സൂപ്പർവൂക്ക്ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ചിന്റേതാണ് ബാറ്ററി.


Click it and Unblock the Notifications








