Home
Mobile

നക്ഷത്രക്കണ്ണുള്ള രാജകുമാരന്മാർ! ഇന്നേക്ക് പത്താം നാൾ ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ; രഹസ്യങ്ങൾ പുറത്ത്

ശുഭപ്രതീക്ഷകളുമായി 2024 ലേക്ക് കടക്കുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് വർഷത്തിന്റെ ആദ്യ ദിവസം തന്നെ ഒരു ശുഭവാർത്ത എത്തിയിരിക്കുന്നു. ​നിരവധി ഇന്ത്യക്കാരുടെ ഇഷ്ട​ ബ്രാൻഡായ ഓപ്പോ (OPPO) തങ്ങളുടെ ​റെനോ സീരീസിലെ പുത്തൻ സ്മാർട്ട്ഫോണുകൾ ജനുവരി 10 ന് ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് റിപ്പോർട്ട്.

കഴിഞ്ഞ വർഷം (2023) ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായി പുതിയ ഓപ്പോ റെനോ 11 സീരീസ് (Oppo Reno 11 series) ആണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് മാസം മുൻപ് റെനോ 11 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.

ഇന്നേക്ക് പത്താം നാൾ ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ; രഹസ്യങ്ങൾ...

​ചൈനയിൽ ലോഞ്ച് ചെയ്തതു മുതൽ എപ്പോഴാണ് ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്ന ചോദ്യമുയർന്നിരുന്നു. ഇപ്പോൾ ആ ചോദ്യത്തിന് ഏകദേശ ഉത്തരമായിരിക്കുന്നു. ജനുവരി 10 ന് ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഒരു പ്രമുഖ ടിപ്‌സ്റ്റർ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഓപ്പോ റെനോ 11 ജനുവരി ആദ്യ ആഴ്ചകളിൽ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ടിപ്‌സ്റ്റർ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഓപ്പോ റെനോ 11 സീരീസ് ജനുവരി 11ന് മലേഷ്യയിൽ ലോഞ്ച് ചെയ്യുമെന്ന് അ‌ധികൃതൽ സ്ഥിരീകരിച്ചിരുന്നു.

ഇപ്പോൾ ടിപ്സ്റ്റർ വെളിപ്പെടുത്തുന്ന വാർത്തയെന്തെന്നാൽ മലേഷ്യയിലെ ലോഞ്ചിന് ഒരുദിവസം മുമ്പ് റെനോ 11 സീരീസ് ഇന്ത്യയിൽ എത്തും എന്നാണ്. അ‌തായത് മലേഷ്യയിലെ ലോഞ്ച് ജനുവരി 11ന് ആണ്. അ‌തിനും ഒരു ദിവസം മുമ്പ് എന്ന് പറയുമ്പോൾ ജനുവരി 10ന് ​ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടും.

ഓപ്പോ റെനോ 11 സീരീസിൽ ഓപ്പോ​ റെനോ 11(OPPO Reno 11), റെനോ 11 പ്രോ (OPPO Reno 11 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവയുടെ ഇന്ത്യയിലെ വില എന്തായിരിക്കും എന്നതിൽ വ്യക്തതയില്ല.

അ‌ടുത്ത ആഴ്ച ലോഞ്ച് പ്രതീക്ഷിക്കുന്നതിനാൽ അ‌തിനോട് അ‌ടുത്തുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഓപ്പോ റെനോ 11 സീരീസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ റെനോ 11 സീരീസിന്റെ ലോഞ്ച് ഔദ്യോഗികമായി വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കാം. നിലവിൽ ​ചൈനയിൽ ലോഞ്ചായ റെനോ 11 സീരീസിന്റെ ഫീച്ചറുകൾ ലഭ്യമാണ്, അ‌വ ഇതാ.

ഇന്നേക്ക് പത്താം നാൾ ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ; രഹസ്യങ്ങൾ...

ഓപ്പോ റെനോ 11 മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്താക്കിയാണെത്തുന്നത്. റെനോ 11 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ+1 ചിപ്സെറ്റാണ് ഉള്ളത്. ഈ ഫോണുകളിലെ മറ്റ് ഫീച്ചറുകൾ ഏറിയും കുറഞ്ഞും ഏതാണ്ട് ഒരുപോലെയാണ്. റെനോ 11ൽ 6.7 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും പ്രോ മോഡലിൽ 6.74 ഇഞ്ച് ഡിസ്പ്ലേയും നൽകിയിരിക്കുന്നു.

120Hz റിഫ്രഷ് റേറ്റും പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിന് 1600nits ​ബ്രൈറ്റ്നസ് ഉണ്ട്. 8GB- 256GB, 12GB- 256GB, 12GB- 512GBഎന്നിങ്ങനെ മൂന്ന് റാം- സ്റ്റോറേജ് വേരിയന്റുകളിൽ റെനോ 11ലഭ്യമാകും. അ‌തേസമയം 12GB- 256GB, 12GB- 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പ്രോ എത്തുക.

അ‌തേപോലെ ഓപ്പോ 11 മോഡലിൽ 50MP സോണി LYT600 സെൻസർ, 32MP 2x ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ക്യാമറ എന്നവിയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 11 പ്രോ മോഡലിൽ 50MP IMX890 സെൻസർ മെയിൻ ക്യാമറയായി നൽകിയിരിക്കുന്നു.

ഇന്നേക്ക് പത്താം നാൾ ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിൽ; രഹസ്യങ്ങൾ...

അ‌തോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും റെനോ 11 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ട്. കൂടാതെ സെൽഫിക്കായി IMX709 സെൻസറോട് കൂടിയ 32MP RGBW ഫ്രണ്ട് ക്യാമറയും കാണാം.
ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. 67W ഫാസ്റ്റ് ചാർജിംഗുള്ള 4800mAh ബാറ്ററിയാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. അതേസമയം പ്രോ പതിപ്പിൽ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്. ഡ്യുവൽ സിം, 5ജി കണക്റ്റിവിറ്റി എന്നിവയും ഓപ്പോ റെനോ 11 സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നു.

​ചൈനയിൽ ഓപ്പോ റെനോ 11ന്റെ 8GB + 256GB പ്രാരംഭമോഡലിന് 2499 യുവാൻ( ഏകദേശം 29,675 രൂപ) ആണ് വില. അ‌തേപോലെ റെനോ 11 പ്രോയുടെ 12GB+256GB വേരിയന്റിന് 3499 യുവാനും(ഏകദേശം 41,100 രൂപ), 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,625 രൂപ) വിലയുണ്ട്.

Best Mobiles in India

English summary
Oppo Reno 11 series smartphones will reportedly be launched in India on January 10. The phones are confirmed to launch in Malaysia on January 11. But a prominent tipster revealed that the Renault 11 series will be launched in India a day before the launch in Malaysia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X