Home
Mobile

ഓപ്പോ റെനോ 11 സീരീസ് എത്തി, നാല് വർഷത്തെ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് പ്ലാൻ സഹിതം!

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഏറ്റവും പുതിയ റെനോ 11 സീരീസ് ​ചൈനയിൽ പുറത്തിറക്കി. ഓപ്പോ​ റെനോ 11(OPPO Reno 11), റെനോ 11 പ്രോ (OPPO Reno 11 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

റെനോ 10 മോഡലുകളുടെ പിൻഗാമിയായി എത്തിയിരിക്കുന്ന റെനോ 11 സീരീസ് ഫോണുകൾ ക്യാമറകളിലും ഡിസൈനിലും അ‌ടക്കം മാറ്റങ്ങളും മെച്ചപ്പെടുത്തലുകളുമായാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകളിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

ഓപ്പോ റെനോ 11 സീരീസ് എത്തി

ഓപ്പോ റെനോ 11 സീരീസിന്റെ പ്രധാന പ്രത്യേകതകൾ: ഓപ്പോ റെനോ 11 മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്താക്കിയാണ് എത്തുന്നത്. റെനോ 11 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ പ്ലസ് 1 ചിപ്സെറ്റ് ആണ് ഉള്ളത്. ഈ ഫേണുകളിലെ മറ്റ് ഫീച്ചറുകൾ ഏറിയും കുറഞ്ഞും ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്ന് പറയാം.

6.7 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് റെനോ 11ൽ ഉള്ളത്. 11 പ്രോ മോഡലിന്റെ ഡിസ്പ്ലേ 6.74 ഇഞ്ച് ആണ്. 120Hz റിഫ്രഷ് റേറ്റും പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിന് 1600nits ​ബ്രൈറ്റ്നസ് ഉണ്ട്.

8GB റാം - 256GB സ്റ്റോറേജ്, 12GB റാം- 256GB സ്റ്റോറേജ്, 12GB റാം- 512GB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ റെനോ 11ലഭ്യമാകും. അ‌തേസമയം 12GB റാം - 256GB സ്റ്റോറേജ്, 12GB റാം - 512GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പ്രോ മോഡൽ ലഭ്യമാകുക.

ക്യാമറ വിഭാഗത്തിലേക്ക് വരുമ്പോൾ, ഓപ്പോ 11 സീരീസിലെ സ്റ്റാൻഡേർഡ് മോഡലിൽ 50MP സോണി LYT600 സെൻസർ, 32MP 2x ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ക്യാമറ എന്നവിയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് കാണാൻ കഴിയുക. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

റെനോ 11 പ്രോ മോഡലിൽ 50MP IMX890 സെൻസർ മെയിൻ ക്യാമറയായി നൽകിയിരിക്കുന്നു. ഇതോടൊപ്പം 8MP അൾട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും ഉണ്ട്. കൂടാതെ സെൽഫിക്കായി IMX709 സെൻസറോട് കൂടിയ 32MP RGBW ഫ്രണ്ട് ക്യാമറയും കാണാം.

ഓപ്പോ റെനോ 11 സീരീസ് എത്തി

ഡ്യുവൽ സിം, 5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിഎൻഎസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ റെനോ 11 സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ബയോമെട്രിക്സിനായി, ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ആണ് ഈ ഫോണുകളിൽ നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 14 ഒഎസിലാണ് റെനോ 11 സീരീസ് പ്രവർത്തിക്കുന്നത്. അ‌തേസമയം 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. 67W ഫാസ്റ്റ് ചാർജിംഗുള്ള 4800mAh ബാറ്ററിയാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. അതേസമയം പ്രോ പതിപ്പിൽ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്.

ഓപ്പോ റെനോ 11 സീരീസ് എത്തി

റെനോ 11 ഒബ്സിഡിയൻ ബ്ലാക്ക്, മൂൺസ്റ്റോൺ, ഫ്ലൂറൈറ്റ് ബ്ലൂ നിറങ്ങളിലും 11 പ്രോ ഒബ്സിഡിയൻ ബ്ലാക്ക്, ടർക്കോയ്സ് ഗ്രീൻ, മൂൺസ്റ്റോൺ നിറങ്ങളിലും ആണ് ലഭ്യമാകുക. ഓപ്പോ റെനോ 11 ന്റെ 8GB + 256GB പ്രാരംഭമോഡലിന് 2499 യുവാൻ( ഏകദേശം 29,675 രൂപ) ആണ് വില.

ഓപ്പോ റെനോ 11ന്റെ 12GB+256GB വേരിയന്റിന് 2799 യുവാനും ( ഏകദേശം 33,235 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാനും ( ഏകദേശം 35,610 രൂപ) ആണ് വില. അ‌തേപോലെ റെനോ 11 പ്രോയുടെ 12GB+256GB വേരിയന്റിന് 3499 യുവാനും(ഏകദേശം 41,100 രൂപ), 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,625 രൂപ) നൽകേണ്ടിവരും.

നവംബർ 25 മുതൽ ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. ആദ്യം വാങ്ങുന്നവർക്കായി പ്രത്യേക പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 48 മാസത്തെ ( നാലു വർഷം ) സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് പ്ലാൻ ആണ് ഓപ്പോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ബാറ്ററി ഹെൽത്ത് പെർസന്റേജ് 80 ശതമാനത്തിൽ താഴെയായാൽ ഉപഭോക്താക്കൾക്ക് സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Leading Chinese smartphone brand Oppo has launched the latest Reno 11 series in China. Oppo Reno 11 and Oppo Reno 11 Pro are two smartphones launched in this series. Oppo Reno 11 is powered by MediaTek Dimensity 8200 chipset. Meanwhile, the Reno 11 Pro is powered by the Snapdragon 8 Gen Plus 1 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X