Home
Mobile

'പണിപ്പുര' രഹസ്യം പുറത്ത്! ഓപ്പോ ഇനി ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഒരു തീപ്പൊരി ഐറ്റം ഇതാണ്

ഓപ്പോയുടെ റെനോ സീരീസിലെ പുതിയ സ്മാർട്ട്ഫോണുകളായ ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 പ്രോ എന്നിവ ഇന്ത്യയിൽ അ‌ടുത്തിടെ ലോഞ്ച് ചെയ്യുകയും ഇതിനോകം ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പുതിയൊരു റെനോ സ്മാർട്ട്ഫോണും ഓപ്പോ നിർമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ട്.

ഓപ്പോ റെനോ 11F 5ജി (OPPO Reno 11F 5G) എന്നാണ് ഇപ്പോൾ ഓപ്പോ നിർമിച്ചുകൊണ്ടിരിക്കുന്ന റെനോ സീരീസ് സ്മാർട്ട്ഫോണിന്റെ പേര്. ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ CPH2603 എന്ന മോഡൽ നമ്പറിൽ ഓപ്പോ റെനോ 11F 5ജി കണ്ടെത്തി. ഇതോടെ ഫോണിന്റെ ചില പ്രധാന ഫീച്ചറുകളും പുറത്തായി.

ഓപ്പോ ഇനി ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഒരു തീപ്പൊരി ഐറ്റം ഇതാണ്

റാം, ഒഎസ്, ചിപ്‌സെറ്റ് തുടങ്ങിയ ഫോണിൻ്റെ ചില പ്രധാന ഹാർഡ്‌വെയർ ഡീറ്റെയിൽസ് ആണ് Geekbench ലിസ്റ്റിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം റെനോ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടെങ്കിലും ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന ഈ സ്മാർട്ട്ഫോണും ഇന്ത്യയുമായി ഭാവിയിൽ ബന്ധമുണ്ടാകും. കാരണം, OPPO F25 എന്ന പേരിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Geekbench ലിസ്റ്റിംഗ് അനുസരിച്ച്, ഓപ്പോ റെനോ 11F 5G സിംഗിൾ കോർ റൗണ്ടിൽ 897, മൾട്ടി കോർ സെഗ്‌മെൻ്റിൽ 2,329 സ്കോറുകൾ നേടി. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 14 OS-ൽ പ്രവർത്തിക്കുമെന്നും 8GB റാം വരെ പായ്ക്ക് ചെയ്യുമെന്നും ലിസ്റ്റിംഗ് കാണിക്കുന്നു.

ഓപ്പോ ഇനി ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഒരു തീപ്പൊരി ഐറ്റം ഇതാണ്

ചിപ്‌സെറ്റ് വിഭാഗത്തിൽ ഓപ്പോ റെനോ 11F 5G MT6977V/TTZA പരാമർശിക്കുന്നു. ഇത് മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്‌സെറ്റുമായിട്ടാകും ഈ ഫോൺ എത്തുകയെന്ന് സൂചിപ്പിക്കുന്നു. കൂടാതെ മാലി -G68 MC4 ജിപിയുവും ഇതിന്റെഒപ്പം പ്രതീക്ഷിക്കാം. ഈ ഫോണിൻ്റെ പീക്ക് ക്ലോക്ക് സ്പീഡ് 2.60GHz ആയിരിക്കും.

ഇന്തോനേഷ്യയിൽ ഓപ്പോ റെനോ 11F 5ജി ഇപ്പോൾ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഹാർഡ്വെയർ ഡീറ്റെയിൽസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പിങ്ക്, ഗ്രീൻ നിറങ്ങളിലാണ് ഈ 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. ലിസ്റ്റിംഗ് ഫോണിൻ്റെ പൂർണ്ണമായ ഡി​സൈനും വ്യക്തമാക്കുന്നുണ്ട്. മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ട്ഔട്ട്, ഫ്ലാറ്റ് എഡ്ജ്, ഇടുങ്ങിയ ബെസലുകൾ സഹിതമാണ് ഈ ഫോണെത്തുക.

വോളിയം റോക്കറും പവർ ബട്ടണും ഫോണിന്റെ വലതുവശത്താണ്, ഇടത് വശത്ത് ഒരു സിം ട്രേ സ്ലോട്ട് ഉണ്ട്. വൃത്താകൃതിയിലുള്ള അരികുകളുള്ള ബോക്‌സി ചേസിസാണ് ഈ ഓപ്പോ ഫോണിനുള്ളത്. റിയർ പാനലിൽ ഒരു വലിയ ചതുരാകൃതിയിലുള്ള മൊഡ്യൂൾ ഉണ്ട്, അതിൽ രണ്ട് വൃത്താകൃതിയിലുള്ള വളയങ്ങളുണ്ട്.

ഓപ്പോ ഇനി ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഒരു തീപ്പൊരി ഐറ്റം ഇതാണ്

റിയർ പാനലിലെ മുകളിലെ റിങ്ങിൽ ഒരൊറ്റ ക്യാമറ സെൻസറും താഴെയുള്ള റിങ്ങിൽ രണ്ട് ക്യാമറ സെൻസറുകളും ഉണ്ട്. ഇതോടൊപ്പം ഒരു എൽഇഡി ഫ്ലാഷും കാണാം. വില അ‌ടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ OPPO F25 എന്ന പേരിൽ ഇറങ്ങും എന്ന് 91മൊ​ബൈൽസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

അ‌തിനാൽ വരും മാസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഓപ്പോയുടെ 5ജി ഫോണുകളിൽ ഒന്ന് പേര് മാറ്റി എത്തുന്ന ഓപ്പോ റെനോ 11f ആയിരിക്കാം. ​ഇന്തോനേഷ്യയിലെ ലോഞ്ചിന് ശേഷം ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും. ഇന്ത്യയിൽ എപ്പോഴാകും ഇത് ലോഞ്ച ചെയ്യുക എന്നത് അ‌ടക്കമുള്ള പ്രഖ്യാപനങ്ങളും അ‌പ്പോൾ അ‌റിയാൻ കഴിഞ്ഞേക്കും.

Best Mobiles in India

English summary
Oppo is reportedly preparing a new Reno 11 model called the Reno 11F. It may also be launched in India as OPPO F25. Oppo Reno 11F 5G spotted on Geekbench database with model number CPH2603. The Geekbench listing has revealed some key hardware details of the phone like RAM, OS and chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X