Home
Mobile

12000 രൂപ: വിലയല്ല, ഡിസ്കൗണ്ട്! ഓപ്പോ റെനോ 12 5ജി ഏറ്റവും വിലക്കുറവിൽ വിൽക്കുന്നു

12000 രൂപ ഡിസ്കൗണ്ടിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ വാങ്ങിയാൽ എങ്ങനെയുണ്ടാകും. അ‌ത് ഒരു പ്രത്യേക സന്തോഷം ​തന്നെയാകും. ആ സന്തോഷം ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ഒരു ഡീൽ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഓപ്പോയുടെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നായ റെനോ സീരീസിലെ ഓപ്പോ റെനോ 12 5ജി ആണ് ഇപ്പോൾ പതിനായിരം രൂപയ്ക്ക് മുകളിൽ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രീമിയം ലെവൽ ഫീച്ചറുകൾ ഉള്ള ഒരു ഗംഭീര ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ വിലയിൽ അ‌ത് സാധ്യമാക്കി നൽകുന്ന മോഡലാണ് ഓപ്പോ റെനോ 12 5ജി.

കഴിഞ്ഞ വർഷം ജൂ​ലൈയിൽ ആണ് ഓപ്പോ റെനോ 12 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന് ഇതിന്റെ സിംഗിൾ 8GB + 256GB മോഡലിന് 32,999 രൂപയായിരുന്നു വില. ഇപ്പോൾ ​20999 രൂപ വിലയിൽ ആണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഒരു വർഷത്തിനിപ്പുറം 12000 രൂപ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

12000 രൂപ ഡിസ്കൗണ്ട്! ഓപ്പോ റെനോ 12 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം

ഓപ്പോ റെനോ 12 പ്രോ 5ജിയിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്. ഫ്ലിപ്പ്കാർട്ടിന് പുറമേ ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ ഫോൺ വാങ്ങാനാകും. സൺസെറ്റ് പീച്ച്, മാറ്റ് ബ്രൗൺ, ആസ്ട്രോ സിൽവർ നിറങ്ങളിൽ ആണ് ഓപ്പോ റെനോ 12 5ജി വാങ്ങാനാകുക. ഇതിന്റെ ഫ്ലിപ്പ്കാർട്ടിലെ ഡീൽ കാണാനും സ്വന്തമാക്കാനും ''OPPO Reno 12 5G'' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഓപ്പോ റെനോ 12 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ഡ്യുവൽ കർവ്ഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

12000 രൂപ ഡിസ്കൗണ്ട്! ഓപ്പോ റെനോ 12 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം

മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി പ്രോസസറാണ് ഓപ്പോ റെനോ 12 5ജിയുടെ കരുത്ത്. 8ജിബി റാം, 8ജിബി വെർച്വൽ റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

50MP മെയിൻ ക്യാമറ(f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ), 8MP 112º അൾട്രാ വൈഡ് ക്യാമറ (സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുളളത്. f/2.0 അപ്പേർച്ചർ, GC32E2 സെൻസർ എന്നിവയുള്ള 32MP ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.

ഒട്ടനവധി എഐ ഫീച്ചറുകളും ഈ റെനോ സീരീസ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് എന്നിവയെല്ലാം അ‌തിൽപ്പെടുന്നു. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP65 റേറ്റിങ്, 5G SA/ NSA, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

12000 രൂപ ഡിസ്കൗണ്ട്! ഓപ്പോ റെനോ 12 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Oppo Reno 12 5G is now available on Flipkart at a discount of Rs 12,000. Its single 8GB + 256GB model was launched in India at a price of Rs 32,999. It is now listed on Flipkart at a price of Rs 20,999. This means that this smartphone is available for purchase at a discount of Rs 12,000 after more than a year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X