ഒടുവിൽ വണ്ടികിട്ടി, രണ്ടും അങ്ങൂന്ന് പുറപ്പെട്ടു! ഓപ്പോ റെനോ 12 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു
ഓപ്പോ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റെനോ 12 സീരീസിലെ (Oppo Reno 12 series) പുതിയ ഫോണുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. രണ്ട് സ്മാർട്ട്ഫോണുകളാണ് റെനോ 12 സീരീസിൽ ഉള്ളത്. ഓപ്പോ റെനോ 12, ഓപ്പോ റെനോ 12 പ്രോ എന്നിവയാണ് അവ. ഈ രണ്ട് മോഡലുകളും അടങ്ങുന്ന ഓപ്പോ റെനോ 12 സീരീസ് കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്തു. തുടർന്ന് ഇപ്പോൾ അവ ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. എന്നാൽ ഇവയുടെ ഇന്ത്യൻ ലോഞ്ച് തീയതി ഓപ്പോ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആഗോള ലോഞ്ചിന് പിന്നാലെ അധികം വൈകാതെ ഇന്ത്യയിലേക്കും ഈ രണ്ട് ഫോണുകളും എത്തും.
പുതിയ സ്മാർട്ട്ഫോണുകൾ എഐ (AI) കേന്ദ്രീകൃതമായ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഓപ്പോ റെനോ 12 സീരീസ് ഫോണുകളും ആ പാതയിൽ തന്നെയാണ് മുന്നോട്ട് വന്നിരിക്കുന്നത്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് എന്നിങ്ങനെ വിവിധ എഐ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്.

AI ഇറേസർ 2.0 എന്നത് Google Pixel Magic eraser-ൻ്റെ അനുകരണമാണ്, ഇത് ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെയോ ആളുകളെയോ നീക്കം ചെയ്യാൻ സഹായിക്കും. മീഡിയടെക് ചിപ്‌സെറ്റ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള OLED ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകൾ റെനോ 12 സീരീസിലുണ്ട്.
ഓപ്പോ റെനോ 12 (OPPO Reno12), ഓപ്പോ റെനോ 12 പ്രോ (Reno12 Pro) സ്മാർട്ട്ഫോണുകളിലെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ഡ്യുവൽ (Reno 12) / ക്വാഡ് (Reno12 Pro) കർവ്ഡ് ഡിസ്പ്ലേയാണ് റെനോ 12 സീരീസിലുള്ളത്.
കോർണിങ് ഗൊറില്ല ഗ്ലാസ് 12 7i പ്രൊട്ടക്ഷനാണ് റെനോ 12ൽ നൽകിയിരിക്കുന്നത്. പ്രോ മോഡൽ വിക്ടസ് 2 പ്രൊട്ടക്ഷനുമായി എത്തുന്നു. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണുകളുടെ കരുത്ത്. മാലി-G615 MC2 ജിപിയു പിന്തുണയും ഉണ്ട്.
12GB LPDDR4X റാം, 256GB (Reno12) / 512GB (Reno12 Pro) UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം എന്നിവ ഈ ഫോണുകളിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് ഇവയുടെ പ്രവർത്തനം.
ഓപ്പോ റെനോ 12, റെനോ 12 പ്രോ എന്നിവ തമ്മിൽ വളരെ നേർത്ത വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത്. അതിൽ പ്രധാന വ്യത്യാസം ക്യാമറകളുടെ കാര്യത്തിലാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇരുഫോണുകളിലും ഉള്ളത്. റെനോ 12 മോഡലിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറ എത്തുന്നു.

50എംപി മെയിൻ ക്യാമറയോടൊപ്പം സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറ, ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ, 4K 30 വീഡിയോ റെക്കോഡിങ് പിന്തുണകളുള്ള 2MP മാക്രോ ക്യാമറ എന്നിവയും അടങ്ങുന്നതാണ് 12 മോഡലിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്.
റെനോ 12 പ്രോയിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ പിന്തുണകളോടെ 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറയും സാംസങ് JN5 സെൻസർ, 20x വരെ ഡിജിറ്റൽ സൂം, 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP 2x ടെലിപ്‌ഹോറ്റോ സെൻസറും അടങ്ങുന്നു.
ഫ്രണ്ട് ക്യാമറകളുടെ കാര്യത്തിലും റെനോ 12 സീരീസ് ഫോണുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. റെനോ 12 മോഡലിൽ GC32E2 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ, f/2.0 അപ്പേർച്ചർ, 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. 12 പ്രോ മോഡലിൽ സാംസങ് JN5 സെൻസറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയാണ് എത്തുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും റെനോ 12 സീരീസ് ഫോണുകളിലുണ്ട്.
ഓപ്പോ റെനോ 12 ആസ്ട്രോ സിൽവർ, മാറ്റ് ബ്രൗൺ നിറങ്ങളിലും നെബുല സിൽവർ, സ്പേസ് ബ്രൗൺ നിറങ്ങളിലും ലഭ്യമാകും. റെനോ 12ന്റെ 12GB+ 256GB മോഡലിന് 499 യൂറോ (ഏകദേശം 44,660 രൂപ) ആണ് വില. റെനോ 12 പ്രോയുടെ 12GB+ 512ജിബി മോഡലിന് 599 യൂറോ (ഏകദേശം 53,610 രൂപ) ആണ് വില.
യുകെയിൽ ഈ മാസം മുതൽ തന്നെ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് തുടർന്ന് ഇതിന്റെ വിൽപ്പന വ്യാപിപ്പിക്കും. അതേസമയം പ്രധാന സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിലേക്ക് ഈ ഓപ്പോ റെനോ 12 സീരീസ് ഫോണുകൾ എപ്പോഴാണ് എത്തുക എന്ന് വ്യക്തമല്ല. ആഗോള ലോഞ്ച് പിന്നിട്ടതിനാൽ അധികം വൈകാതെ ഇന്ത്യൻ ലോഞ്ച് തിയതിയും പ്രഖ്യാപിച്ചേക്കാം.


Click it and Unblock the Notifications








