ഓപ്പോയുടെ ഓമനക്കുട്ടന്മാർ എത്തി; ഇനി ഇന്ത്യയിൽ റെനോ 12, റെനോ 12 പ്രോ യുഗം
ഇന്ത്യയിലെ ഓപ്പോ ആരാധകർ കാത്തിരുന്ന ആ ദിവസം, ഓപ്പോ റെനോ 12, റെനോ 12 പ്രോ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ദിവസം അത് ഇന്നായിരുന്നു. എഐ പിന്തുണയോടെ എത്തുന്ന നിരവധി ഫീച്ചറുകൾ സഹിതം ഓപ്പോ റെനോ 12 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ തേടുന്നവർക്ക് ഉള്ളതല്ല, മറിച്ച് പ്രീമിയം ലെവൽ ഫീച്ചറുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ തരത്തിൽ 30000- 40000 രൂപയ്ക്ക് ഇടയിൽ വിലയിലാണ് റെനോ 12 സീരീസ് (OPPO Reno 12 series ) ഫോണുകൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ഓപ്പോ റെനോ 12 സീരീസ് ഫോണുകൾ ചൈനീസ് മോഡലുകളിൽ നിന്ന് ചെറിയ വ്യത്യാസങ്ങളോടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. എഐ ഫീച്ചറുകളാണ് റെനോ 12 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി പ്രോസസറാണ് രണ്ട് ഫോണുകളിലും ഉള്ളത്. റെനോ 12ന് 8 ജിബി വെർച്വൽ റാമും പ്രോ വേരിയന്റിന് 12 ജിബി വെർച്വൽ റാമും ഉണ്ട്.

ഓപ്പോ റെനോ 12, റെനോ 12 പ്രോ എന്നിവയിലെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ഡ്യുവൽ (Reno 12) / ക്വാഡ് (Reno12 Pro) കർവ്ഡ് ഡിസ്പ്ലേയാണ് റെനോ 12 സീരീസിലുള്ളത്.
കോർണിങ് ഗൊറില്ല ഗ്ലാസ് 12 7i പ്രൊട്ടക്ഷനാണ് റെനോ 12ൽ നൽകിയിരിക്കുന്നത്. പ്രോ മോഡൽ വിക്ടസ് 2 പ്രൊട്ടക്ഷനുമായി എത്തുന്നു. റെനോ 12ൽ 8GB + 256GB റാം, സ്റ്റോറേജ് ഓപ്ഷനാണ് ഉള്ളത്. റെനോ 12 പ്രോയിൽ 256GB / 512GB UFS 3.1 സ്റ്റോറേജും 12GB LPDDR4X റാമും ഉണ്ട്.

ക്യാമറയുടെ കാര്യത്തിലാണ് റെനോ 12, റെനോ 12 പ്രോ എന്നിവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. റെനോ 12 പ്രോയിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ പിന്തുണകളോടെ 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറയും സാംസങ് JN5 സെൻസർ, 20x വരെ ഡിജിറ്റൽ സൂം, 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP 2x ടെലിപ്‌ഹോറ്റോ സെൻസറും അടങ്ങുന്നു.
റെനോ 12 മോഡലിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറയോടൊപ്പം സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറ, ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ, 4K 30 വീഡിയോ റെക്കോഡിങ് പിന്തുണകളുള്ള 2MP മാക്രോ ക്യാമറ എന്നിവയും അടങ്ങുന്നു.
ഫ്രണ്ട് ക്യാമറകളുടെ കാര്യത്തിലും റെനോ 12 സീരീസ് ഫോണുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. 12 പ്രോ മോഡലിൽ സാംസങ് JN5 സെൻസറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയാണ് എത്തുന്നത്. റെനോ 12 മോഡലിൽ GC32E2 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ, f/2.0 അപ്പേർച്ചർ, 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ഉള്ളത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് ഇവയുടെ പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണുകൾക്ക് ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഈ രണ്ട് റെനോ 12 സീരീസ് ഫോണുകളിലുമുള്ളത്. എഐ ഫീച്ചറുകളുടെ കാര്യമെടുത്താൽ, AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് എന്നിങ്ങനെ വിവിധ എഐ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്.

വിലയും ലഭ്യതയും: ഓപ്പോ റെനോ 12ൻ്റെ സിംഗിൾ 8GB + 256GB മോഡലിന് 32,999 രൂപയാണ് വില. റെനോ 12 പ്രോയുടെ 12GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB മോഡലിന് 40,999 രൂപയും ആണ് വില. റെനോ 12 മോഡൽ ജൂലൈ 25 മുതലും റെനോ 12 പ്രോ മോഡൽ ജൂലൈ 18 മുതലും ലഭ്യമാകും.
സൺസെറ്റ് പീച്ച്, മാറ്റ് ബ്രൗൺ, ആസ്ട്രോ സിൽവർ കളർ ഓപ്ഷനുകളിൽ റെനോ 12 ലഭിക്കും. സൺസെറ്റ് ഗോൾഡ്, സ്പേസ് ബ്രൗൺ പ്രോ നിറങ്ങളിലാണ് റെനോ 12 പ്രോ വരുന്നത്. ഈ രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാണ്. തുടക്കത്തിൽ വിവിധ ബാങ്ക് കാർഡുകൾക്ക് ഒപ്പം ഓപ്പോ റെനോ 12 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്.


Click it and Unblock the Notifications








