ഇതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ; ഓപ്പോ റെനോ 12 സീരീസ് വരുന്നൂ
വരാനിരിക്കുന്ന ഓപ്പോ റെനോ 12 സീരീസിനായി കാത്തിരിക്കുന്നവർ ഏറെയാണ്. മെയ് 23ന് ഈ സീരീസിലെ ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് ഓപ്പോ പ്രഖ്യാപിച്ചിരിക്കുന്നത്. തീയതി വെളിപ്പെടുത്തലിനൊപ്പം, ഫോണുകളുടെ റിയർ ഡിസൈനും കമ്പനി കാണിച്ചിരുന്നു. ഇപ്പോൾ, ഇവൻ ബ്ലാസ്സ് ഫോണിന്റെ കൂടുതൽ വെളുപ്പെടുത്തലുമായി വന്നരിക്കുകയാണ്. ഓപ്പോ റെനോ 12, റെനോ 12 പ്രൊ എന്നിവയുടെ കൂടുതൽ കാര്യങ്ങൾ വിശദമായി നോക്കാം.
ചില ലീക്കഡ് ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ ഓരോ ഫോണിനും ഒരു പ്രത്യേക നിറമാണ് നൽകിയിരിക്കുന്നത്. ഓപ്പോ റെനോ 12 ഫോൺ കുട്ടിത്തം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നും. ഇത് സ്റ്റാൻഡേർഡ് ബ്ലാക്ക് കളർ ഓപ്ഷനിലും രണ്ട് ടൈപ്പ് പിങ്ക് കളറിലും ആണ് ഇറങ്ങുന്നത്. അതിലൊന്ന് സോഫ്റ്റായ ഫ്ലോറൽ പാറ്റേണിൽ ഉള്ളതും മറ്റൊന്ന് കൂടുതൽ ചൈൽഡിഷ് വൈബിനായി ഇളം പിങ്ക് ഗ്രേഡിലുമാണ് ഉള്ളത്.

ഓപ്പോ റെനോ 12 പ്രൊ വേർഷൻ കൂടുതൽ സോഫിസ്ക്റ്റഡ് ആയ ഒരു സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് റെനോ 12 ലൂക്കിനായികറുപ്പ് നിറവും ഒരു ലക്ഷുറി സിൽവർ പർപ്പിൾ ഓപ്ഷനും അവതരിപ്പിക്കുന്നു. കൂടാതെ, ഇളം പിങ്ക് ഗ്രേഡിയൻ്റ് ഓപ്ഷനും ഉണ്ട്. സ്റ്റാൻഡേർഡ് റെനോ 12നെ അപേക്ഷിച്ച് പ്രൊ അൽപ്പം കൂടുതൽ ഒതുങ്ങിയ വേർഷനാണ്.
കളർ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, മൊത്തത്തിലുള്ള ഡിസൈൻ രണ്ട് ഫോണുകൾക്കും, പ്രത്യേകിച്ച് കറുപ്പും ഇരുണ്ട നിറത്തിലും ഉള്ള ഓപ്ഷനുകളിൽ വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും, സ്റ്റാൻഡേർഡ് റെനോ 12ൻ്റെ പിങ്ക് വേരിയൻ്റിനെ ഭംഗിയാക്കുന്ന ഫ്ലോറൽ പാറ്റേണിലാണ് ഏറ്റവും ശ്രദ്ധേയമായ എടുത്ത് കാണിക്കുന്ന വ്യത്യാസം ഉള്ളത്.
ഓപ്പോ റെനോ 12 സീരീസിനെ "സൂപ്പർ ബ്യൂട്ടിഫുൾ സ്‌മോൾ സ്‌ട്രെയിറ്റ് സ്‌ക്രീൻ ഫോണുകൾ" ആയി പ്രമോട്ട് ചെയ്യുന്നു. ഇത് ഫ്ലാറ്റ് ഡിസ്‌പ്ലേ എന്ന ഒരു പ്രധാന ഡിസൈൻ ഫാക്ടറിനെ ഹൈലൈറ്റ് ചെയ്യുന്നു. ഈ ഡിസൈൻ ചോയ്‌സ് സ്‌മാർട്ട്‌ഫോൺ വിപണിയിലെ നിലവിലെ പ്രവണതയാണെന്നും ഉപയോക്താക്കൾ കർവ്ഡ് ഡിസ്‌പ്ലേകളിൽ നിന്ന് മാറാൻ സമയമായെന്നും ഓപ്പോ അവകാശപ്പെടുന്നു. ലീക്കായ ചിത്രങ്ങളും ഔദ്യോഗിക ടീസറുകളും റെനോ 12 സീരീസിൽ ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നു.
ഡിസൈൻ ഫോക്കസ് വെറുമൊരു ഡിസ്പ്ലേയ്ക്ക് അപ്പുറം റിയർ പാനലിലേക്ക് കൂടി എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ട് ഫോണുകളിലെയും സിൽവർ, പർപ്പിൾ കളർ ഓപ്ഷനുകൾ, ഒഴുകുന്ന ജല തരംഗത്തേ സൂചിപ്പിക്കുന്ന പോലെ തോന്നിക്കുന്നതായാണ് ലീക്കായ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരം ടെക്‌സ്‌ചർഡ് ഫിനിഷ് സ്‌മാർട്ട്‌ഫോണുകളിൽ പലപ്പോഴും കാണുന്ന മിനുസമാർന്ന ഫിനിഷുകളിൽ നിന്ന് വ്യത്യസ്തമാണ് ഓപ്പോ റെനോ 12. മാത്രമല്ല കൂടുതൽ സുഖപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുവാനും സാധിക്കും.
മറ്റൊരു ശ്രദ്ധേയമായ ഡിസൈൻ മാറ്റം പിൻ ക്യാമറയുടെ ലേഔട്ടിനെ സംബന്ധിച്ചാണ്. മുമ്പ് ഉപയോഗിച്ച സ്റ്റാക്ക് ചെയ്ത ലെൻസ് ഡിസൈനിൽ നിന്ന് മാറി പുനർരൂപകൽപ്പന ചെയ്ത ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഓപ്പോ തിരഞ്ഞെടുത്തതെന്ന് ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഈ പുതിയ സമീപനം പിൻ പാനലിൽ വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ ലുക്ക് നൽകുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








