Home
Mobile

ഓപ്പോയുടെ ഓമനക്കുട്ടൻ! ഓപ്പോ റെനോ സീരീസിലെ ഈ പ്രോ മോഡൽ ഇപ്പോൾ 6400 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഓപ്പോ തങ്ങളുടെ റെനോ സീരീസിലെ ഏറ്റവും പുതിയ മോഡലുകളായി റെനോ 15 സീരീസ് ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. അ‌ടുത്ത ആഴ്ച മുതൽ ഇവ വിപണിയിലേക്ക് വിൽപ്പനയ്ക്ക് എത്തുകയാണ്. എന്നാൽ ഈ പുതിയ മോഡലുകൾ സ്വന്തമാക്കണമെങ്കിൽ സ്റ്റാന്റേർഡ് റെനോ 15യുടെ കുറഞ്ഞ മോഡലിന് പോലും 45999 രൂപയാണ് വില. പക്ഷേ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഒരു റെനോ സ്മാർട്ട്ഫോൺ സ്വന്തമാക്കണമെങ്കിൽ ഫ്ലിപ്പ്കാർട്ടിൽ ഒരു ഡീൽ ലഭ്യമാണ്.

ഓപ്പോ റെനോ 12 സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റെനോ 12 പ്രോ 5ജി (OPPO Reno 12 Pro 5G) ഇപ്പോൾ ലോഞ്ച് വിലയെക്കാൾ 6400 രൂപ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ റെനോ 12 പ്രോയുടെ 12GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB മോഡലിന് 40,999 രൂപയും ആയിരുന്നു വില.

ഓപ്പോ റെനോ സീരീസിലെ ഈ പ്രോ മോഡൽ 6400 രൂപ ഡിസ്കൗണ്ടിൽ കിട്ടും

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 30599 രൂപ വിലയിലാണ് റെനോ 12 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് ഒരു വർഷത്തിലധികം പഴക്കമുണ്ട് എന്നകാര്യം ശ്രദ്ധിക്കുക. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും എന്നതിനാൽ ആൻഡ്രോയിഡ് 17 വരെ ലഭ്യമാകും.

സൺസെറ്റ് ഗോൾഡ്, സ്പേസ് ബ്രൗൺ പ്രോ നിറങ്ങളിലാണ് റെനോ 12 പ്രോ ലഭ്യമാകുക. പ്രീമിയം ലെവൽ ഫീച്ചറുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി പ്രോസസറാണ് ഈ പ്രോ മോഡലിന്റെ കരുത്ത്. കൂടാതെ 12ജിബി വെർച്വൽ റാമും ഇതിൽ ഉണ്ട്.

ഓപ്പോ റെനോ സീരീസിലെ ഈ പ്രോ മോഡൽ 6400 രൂപ ഡിസ്കൗണ്ടിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് റെനോ 12 പ്രോയിലുള്ളത്. വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഇത് എത്തുന്നത്. 256GB / 512GB UFS 3.1 സ്റ്റോറേജും 12GB LPDDR4X റാമും ഉണ്ട്.

1/1.95″ സോണി LYT-600 സെൻസർ പിന്തുണയുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 8MP 112º അൾട്രാ വൈഡ് ക്യാമറ (സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ), 50MP 2x ടെലിഫോട്ടോ ക്യാമറ (സാംസങ് JN5 സെൻസർ, 20x വരെ ഡിജിറ്റൽ സൂം) 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള റിയർ ക്യാമറ സജ്ജീകരണമാണ് റെനോ 12 പ്രോയിൽ ഉള്ളത്.

സാംസങ് JN5 സെൻസറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയാണ് റെനോ 12 പ്രോയിൽ ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഓപ്പോ റെനോ സീരീസിലെ ഈ പ്രോ മോഡൽ 6400 രൂപ ഡിസ്കൗണ്ടിൽ കിട്ടും

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് എന്നിങ്ങനെ വിവിധ എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് ഈ മോഡൽ എത്തിയത്. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണുകൾക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Oppo Reno 12 Pro is now available at a discount of Rs 6400. At the time of its launch in India, its price was Rs 36,999 for the 12GB + 256GB model and Rs 40,999 for the 12GB + 512GB model. The Reno 12 Pro is now listed on Flipkart for Rs 30,599. The Pro model is powered by the MediaTek Dimensity 7300-Energy processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X