Home
Mobile

പേര് വിട്ടേക്ക്, ലുക്കിലും വർക്കിലും ഇത് കൊള്ളാം! വൻ ഡിസ്കൗണ്ടുമായി ഓപ്പോ 5ജി ഫോൺ വിൽപ്പനയ്ക്ക്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 12 പ്രോ മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ (OPPO Reno12 Pro 5G Manish Malhotra Limited Edition) ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ (ഒക്ടോബർ 3) ഈ ഫോൺ വാങ്ങാനാകും. ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ 12GB + 256GB മോഡലിന് 36,999 രൂപയാണ് വില.

ഈ വർഷം ജൂലൈയിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച റെനോ 12 പ്രോ 5ജി സ്മാർട്ട്ഫോണിനെ മനീഷ് മൽഹോത്രയുടെ ഐക്കണിക് വേൾഡ് കളക്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷനായി പുറത്തിറക്കുകയാണ് ചെയ്തിട്ടുള്ളത്. പുറമേയുള്ള മാറ്റങ്ങൾക്കപ്പുറം റെനോ 12 പ്രോയിലും ഈ ലിമിറ്റഡ് എഡിഷനിലും ഒരേ ഫീച്ചറുകൾ തന്നെയാണ് ഉള്ളത്.

പേര് വിട്ടേക്ക്, ലുക്കിലും വർക്കിലും ഇത് കൊള്ളാം!

സ്വർണ്ണ ഫിലിഗ്രി, ഫ്ലോറൽ എംബ്രോയ്‌ഡറി എന്നിവ ഒരു കറുത്ത ബാക്ഗ്രൗണ്ടിൽ സമ്മേളിക്കുന്നു എന്നതാണ് പുതിയ ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. എന്നാൽ ഡി​സൈൻ അ‌ടിപൊളിയാക്കി എത്തുമ്പോഴും വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. മുൻപ് ലഭ്യമായിരുന്നതിനെക്കാൾ മികച്ച ഡി​സൈനുള്ള ഫോൺ അ‌തേവിലയിൽ സ്വന്തമാക്കാം എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ലാഭകരമാണ്.

പുതിയ ഡി​സൈനിൽ ലഭ്യമാകും എന്നത് മാത്രമല്ല, ലോഞ്ച് ഓഫർ എന്ന നിലയ്ക്കുള്ള ഡിസ്കൗണ്ടിന്റെ ബലത്തിൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാം എന്ന നേട്ടവുമുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 10% (പരമാവധി 3700 രൂപ) വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാക്കിയിട്ടുണ്ട്.

പരമാവധി 3700 രൂപ വരെ ഡിസ്കൗണ്ട് ബാങ്ക് ഓഫർ വഴി സ്വന്തമാക്കാനാകും. SBI, HDFC ബാങ്ക്, ICICI ബാങ്ക്, കൊട്ടക് ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക്, RBL ബാങ്ക്, കൊട്ടക് ബാങ്ക്, എയു സ്മോൾ ഫിനാൻസ്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ കാർഡുകൾ (ഡെബിറ്റ്/ക്രെഡിറ്റ്) ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

12 മാസത്തെ നോ-കോസ്റ്റ് EMI പ്ലാനുകളും അതുപോലെ തന്നെ 18, 24 മാസത്തെ ലോ കോസ്റ്റ് EMI ഓപ്‌ഷനുകളും അ‌ടക്കമുള്ള ഫ്ലെക്സിബിൾ പേയ്‌മെൻ്റ് ഓപ്‌ഷനുകൾ ലോഞ്ച് ഓഫർ എന്ന നിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 12 മാസം വരെ സീറോ ഡൗൺ പേയ്‌മെൻ്റ് സ്‌കീമുകളും ആസ്വദിക്കാൻ അ‌വസരമുണ്ട്.

ഓപ്പോ റെനോ 12 പ്രോ 5ജി മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ ഗോൾഡൻ നിറത്തിലാണ് എത്തുന്നത്. നൂതന മെറ്റീരിയലുകളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും കലാപരമായ സംയോജനത്തിൽ നിന്നാണ് ഈ ലിമിറ്റഡ് എഡിഷന്റെ പിൻ കവർ രൂപം കൊള്ളുന്നത്. പാറ്റേൺഡ് അനീലിംഗിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നൂതനമായ ഡബിൾ എച്ചിംഗ് + അനീലിംഗ് സാങ്കേതികത ഇതിൽ ഉപയോഗിക്കുന്നു.

പേര് വിട്ടേക്ക്, ലുക്കിലും വർക്കിലും ഇത് കൊള്ളാം!

ഓപ്പോ റെനോ 12 പ്രോ 5G മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300- 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്.

f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറയും ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ, 4K 30 വീഡിയോ റെക്കോഡിങ് പിന്തുണകളുള്ള 2MP മാക്രോ ക്യാമറയും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

പേര് വിട്ടേക്ക്, ലുക്കിലും വർക്കിലും ഇത് കൊള്ളാം!

സാംസങ് JN5 സെൻസറോട് കൂടിയ 50MP ഫ്രണ്ട് ക്യാമറയും ഏറെ ആകർഷകമാണ്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് തുടങ്ങി വിവിധ എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നീ തുടങ്ങിയ ഫീച്ചറുകളും ഈ ഓപ്പോ ലിമിറ്റഡ് എഡിഷൻ ഫോൺ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X