Home
Mobile

ഐഫോണിൽ പോലുമില്ലാത്ത ഫീച്ചറുമായി ഓപ്പോ വരുന്നു! ലോകത്ത് ഇങ്ങനൊരു ഫോൺ ഇതാദ്യം

സ്മാർട്ട്ഫോൺ വിപണി പുതിയൊരു ഫീച്ചറിനെ പരിചയപ്പെടാൻ സമയമായിരിക്കുന്നു. ഓപ്പോയുടെ റെനോ സീരീസിൽ അ‌ടുത്തതായി ഇറങ്ങാൻ പോകുന്ന ഓപ്പോ റെനോ 12 പ്രോ (OPPO Reno 12 Pro) വയർലെസ് ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് എത്തുന്നത് എന്ന് ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ (ഡിസിഎസ്) വെയ്ബോയിലൂടെ വെളിപ്പെടുത്തി.

വയർലെസ് ബ്ലൂടൂത്ത് കോളിങ് സാധ്യമായിട്ടുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും ഓപ്പോ റെനോ 12 പ്രോ എന്ന് പുതിയ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക എന്ന് മുൻപ് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇതിൽ ചെറിയ മാറ്റമുണ്ടാകുമെന്നും ടിപ്സ്റ്റർ പറയുന്നു.

ഐഫോണിൽ പോലുമില്ലാത്ത ഫീച്ചറുമായി ഓപ്പോ വരുന്നു!

ഈ ചിപ്പിന്റെ സ്റ്റാർ സ്പീഡ് എഡിഷൻ ആണ് ഈ ഫോണിൽ ഉണ്ടാകുക എന്നാണ് ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടിൽ ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ പറയുന്നത്. അ‌തേസമയം വയർലെസ് ബ്ലൂടൂത്ത് കോളിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ ഫോണായിരിക്കും ഇത് എന്ന് വെളിപ്പെടുത്തിയെങ്കിലും ഇതിന്റെ പ്രവർത്തനം എങ്ങനെയാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നെറ്റ്വർക്കിന്റെ സഹായമില്ലാതെ ചെറിയ ദൂരത്തിനുള്ളിൽ ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചറാകാം ഇത് എന്നാണ് കരുതപ്പെടുന്നത്. വരുംദിവസങ്ങളിൽ ഈ ഫീച്ചറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എതിരാളികൾക്കിടയിൽ താരമാകാൻ വ്യത്യസ്തങ്ങളായ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അ‌തിന്റെ ഭാഗമായാണ് ഓപ്പോ ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഐഫോണിൽ പോലുമില്ലാത്ത ഫീച്ചറുമായി ഓപ്പോ വരുന്നു!

നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരം ഓപ്പോ റെനോ 12 പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം: മീഡിയടെക് ഡൈമെൻസിറ്റി 9200+ സ്റ്റാർ സ്പീഡ് എഡിഷൻ ചിപ്സെറ്റാണ് ഓപ്പോ റെനോ 12 പ്രോ ഉണ്ടായിരിക്കുകയെന്ന് ഡിസിഎസ് പറയുന്നു.16 ജിബി വരെ റാമും 512 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇതിലുണ്ടാകും.

ക്യാമറ മികവിൽ ഓപ്പോയുടെ റെനോ സീരീസ് പ്രോ ഫോണുകൾ എന്നും ശക്തരാണ്. റെനോ 12 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50MP സോണി IMX890 മെയിൻ സെൻസർ, 8MP അൾട്രാവൈഡ് ഷൂട്ടർ, 2x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള 50MP സാംസങ് GN5 ടെലിഫോട്ടോ സെൻസർ എന്നിവയാണ് ഉണ്ടാകുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

അ‌തേപോലെ ഫ്രണ്ടിൽ 50MP സാംസങ് JN5 സെൻസറും പ്രതീക്ഷിക്കുന്നു. എക്സ്-ആക്സിസ് വൈബ്രേഷൻ മോട്ടോർ, ഒപ്റ്റിക്കൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിൻ്റ് സ്കാനർ, വയർലെസ് ബ്ലൂടൂത്ത് കോളിംഗ് പിന്തുണ, 80W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ​യും ഈ ഫോണിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഐഫോണിൽ പോലുമില്ലാത്ത ഫീച്ചറുമായി ഓപ്പോ വരുന്നു!

മേയ് അ‌വസാനത്തോടെ ഓപ്പോ റെനോ 12 സീരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പോയുടെ ഏറ്റവും തലയെടുപ്പുള്ള സ്മാർട്ട്ഫോൺ സീരീസുകളിലൊന്നാണ് റെനോ സീരീസ്. ഇന്ത്യയിലും നിരവധി ആരാധകർ ഈ ഓപ്പോ സ്മാർട്ട്ഫോൺ സീരീസിനുണ്ട്. അ‌ടുത്തിടെ ബിഐഎസ് ലിസ്റ്റിങ്ങിൽ പ്രത്യക്ഷപ്പെട്ടതിനാൽ റെനോ 12 പ്രോ ഇന്ത്യയിലും ലഭ്യമാകും എന്ന് ഉറപ്പാണ്.

റെനോ 12 സീരീസിൽ റെനോ 12 പ്രോയ്ക്കൊപ്പം സ്റ്റാന്റേർഡ് ഓപ്പോ റെനോ 12 മോഡലും ഉണ്ട്. അ‌ടുത്തിടെ പുറത്തിറക്കിയ മീഡിയടെക് ഡിമെൻസിറ്റി 8250 ചിപ്സെറ്റ് കരുത്തിലാകും റെ​നോ-12 എത്തുക. 1.5K റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് OLED സ്‌ക്രീൻ, 50MP സെൽഫി ക്യാമറ, 50MP+ 8MP+ 50MP ട്രിപ്പിൾ റിയർ ക്യാമറ എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Digital Chatstation (DCS) revealed via Weibo that the Oppo Reno 12 Pro will come with a wireless Bluetooth calling feature. Oppo Reno 12 Pro will be the world's first smartphone to support wireless Bluetooth calling. According to the leaked report, the Oppo Reno 12 Pro will be powered by the MediaTek Dimensity 9200+ Star Speed ​​Edition chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X