Home
Mobile

​ചൈനയിൽ കണ്ടതല്ല, ഇവിടെ കളിമാറും! ഓപ്പോ റെനോ 12 സീരീസിന്റെ സകലവിവരങ്ങളും ചോർന്നു

ഓപ്പോ തങ്ങളുടെ റെനോ സീരീസിലെ പുതിയ കൂട്ടിച്ചേർക്കലായി ഓപ്പോ റെനോ 12 സീരീസ് ഈ മാസം ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ഇതിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ ഈ ഫോണുമായി ബന്ധപ്പെട്ട വില, സ്പെക്സ്, കളർ വേരിയന്റുകൾ എന്നീ വിവരങ്ങളെ​ല്ലാം ഇപ്പോൾ ചോർന്നിരിക്കുന്നു. അ‌തിനാൽ വിവോ പ്രഖ്യാപിക്കും മുൻപ് തന്നെ എന്തൊക്കെ പ്രത്യേകതകളുമായി, എന്ത് വിലയിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് എത്തുക എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായിരിക്കുന്നു. ​ഓപ്പോ റെനോ 12, ഓപ്പോ റെനോ 12 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്.

കഴിഞ്ഞ മാസം അ‌വസാന ആഴ്ചയിൽ ഓപ്പോ റെനോ 12 സീരീസ് ​​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടു. എന്നാൽ ഈ ​ചൈനീസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകളുമായാണ് റെനോ 12 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

​ഓപ്പോ റെനോ 12 സീരീസ് ചൈനയിൽ കണ്ടതല്ല, ഇവിടെ കളിമാറും!

ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട അ‌തേ കളർ വേരിയന്റുകളിൽ തന്നെ ഓപ്പോ റെനോ 12 സീരീസ് ഫോണുകൾ ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണികളിൽ എത്തും. എന്നാൽ പ്രോസസർ ഉൾപ്പെടെയുള്ള പ്രധാന ഹാർഡ്വെയർ ഘടകങ്ങളിൾ കാര്യമായ മാറ്റങ്ങൾ ഉണ്ട്. അ‌തിന് അ‌നുസരിച്ച് വിലയും മുൻപ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറയും.

ഓപ്പോ റെനോ 12 5ജി 12+256GB മോഡലിന് 457.83 യൂറോയും (ഏകദേശം 41,104.51 രൂപ) റെനോ 12 പ്രോ 5ജിക്ക് 549.40 യൂറോയും (ഏകദേശം 49,325.77 രൂപ) ആയിരിക്കും വിലയെന്നും 16GB വേരിയൻ്റ് ആഗോള വിപണിയിൽ ഓപ്പോ അവതരിപ്പിച്ചേക്കില്ലെന്നും പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ഈ ഫോണുകളുടെ വില ഇതിനെക്കാൾ കുറവായിരിക്കും.

​ഓപ്പോ റെനോ 12 സീരീസ് ചൈനയിൽ കണ്ടതല്ല, ഇവിടെ കളിമാറും!

പ്രോസസർ അടക്കമുള്ള പ്രധാന ഘടകങ്ങളുടെ കാര്യത്തിൽ റെനോ 12 സീരീസ് ആഗോള വേരിയന്റുകൾ ​ചൈനീസ് വേരിയന്റുകളുമായി ഏറെ വ്യത്യാസപ്പെടുമെന്നാണ് വിവരം. ടിപ്‌സ്റ്റർ സുധാൻഷു ആംബോറിൻ്റെ വെളിപ്പെടുത്തൽ പറയുന്നത് ഓപ്പോ റെനോ 12 സീരീസ് മീഡിയടെക് ഡിമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്താക്കിയാകും എത്തുക എന്നാണ്.

​ചൈനയിൽ ലോഞ്ച് ചെയ്ത റെനോ 12 മോഡൽ 'ഡിമെൻസിറ്റി 8200 സ്റ്റാർ സ്പീഡ് എഡിഷൻ' എന്നും അ‌റിയപ്പെടുന്ന മീഡിയടെക് ഡിമെൻസിറ്റി 8250 ചിപ്സെറ്റിലാണ് എത്തിയത്. റെനോ 12 പ്രോ മോഡൽ മീഡിയടെക് ഡിമെൻസിറ്റി 9200+ സ്റ്റാർ സ്പീഡ് എഡിഷനിലും. ഇതിൽ നിന്ന് വ്യത്യസ്തമായ ചിപ്സെറ്റാണ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന ഫോണുകളിൽ ഉണ്ടാകുകയെന്ന് സുധാൻഷുവിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.

ക്യാമറകളുടെ കാര്യത്തിലും ചില മാറ്റങ്ങൾ പറയപ്പെടുന്നു. ​ചൈനീസ് റെനോ 12 പ്രോയിൽ /1.56 ഇഞ്ച് സോണി IMX890 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 112º അൾട്രാ വൈഡ് ക്യാമറ, Samsung JN5 സെൻസർ, 20x ഡിജിറ്റൽ സൂം എന്നിവയുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ആഗോളതലത്തിലെത്തുമ്പോൾ 50MP 2x ടെലിഫോട്ടോ ക്യാമറയ്ക്ക് പകരമായി 2MP മാക്രോ ക്യാമറയാകും ഉണ്ടാകുക.

​ഓപ്പോ റെനോ 12 സീരീസ് ചൈനയിൽ കണ്ടതല്ല, ഇവിടെ കളിമാറും!

അ‌തേപോലെ റെനോ 12-ൻ്റെ മൂന്നാമത്തെ റിയർ ക്യാമറയായും 2MP മാക്രോ സെൻസർ ആകും ഉണ്ടാകുക. മറ്റ് പ്രധാന ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. 1200 nits പീക്ക് ബ്രൈറ്റ്‌നെസ്, ഗൊറില്ല ഗ്ലാസ് 7i (റെനോ 12), ഗൊറില്ല ഗ്ലാസ് വിക്ടസ് 2 (റെനോ 12 പ്രോ), 4K30fps റിയർ വീഡിയോ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണുകളിൽ ഉണ്ടാകും. ഈ സീരീസിന്റെ മറ്റ് വിശദമായ വിവരങ്ങൾക്കായി ഞങ്ങളുടെ മുൻ റിപ്പോർട്ട് പരിശോധിക്കുക.

Best Mobiles in India

English summary
With the global launch set to take place in June, all key information about the Oppo Reno 12 series such as price, specs and color variants has been leaked. Tipster Sudhanshu Amborin's revelation suggests that the Oppo Reno 12 series will be powered by the MediaTek Dimensity 7300 chipset. There are also some changes to the cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X