Home
Mobile

ഓപ്പോയ്ക്ക് കൊടുക്കൊരു ആർപ്പോ...! ദേ വന്നിരിക്കുന്നു കിടിലൻ ഓപ്പോ റെനോ 12F 5G

ലോകമെമ്പാടുമുള്ള ഓപ്പോ ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് ഓപ്പോയുടെ ഏറ്റവും പുതിയ റെനോ എഫ് സീരീസ് സ്മാർട്ട്ഫോൺ ​ലോഞ്ച് ചെയ്തു. ഈ വർഷത്തിന്റെ തുടക്കത്തിൽ റെനോ 11F എന്നൊരു 5ജി സ്മാർട്ട്ഫോൺ ഓപ്പോ അ‌വതരിപ്പിച്ചിരുന്നു. ആ സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി ഓപ്പോ റെനോ 12F 5G (OPPO Reno 12F 5G) എന്ന മോഡൽ ആണ് പുതിയതായി ​ലോഞ്ച് ചെയ്തിരിക്കുന്നത്. മാത്രമല്ല, ​ഓപ്പോയുടെ റെനോ 12 സീരീസിൽ ഇറങ്ങുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. ഇതിന് മുൻപ് റെനോ 12, റെനോ 12 പ്രോ എന്നിവ വിപണിയിൽ എത്തിയിരുന്നു.

ആകർഷകമായ ഡി​സൈനും മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ ​ഓപ്പോ റെനോ 12 5ജി സ്മാർട്ട്ഫോൺ ആഗോള തലത്തിൽ ലോഞ്ചിന് എത്തിയിരിക്കുന്നത്. ഓപ്പോയുടെ ഗ്ലോബൽ വെബ്​സൈറ്റിൽ ഈ സ്മാർട്ട്ഫോണിനായി പ്രത്യേക പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യും.

ഓപ്പോയ്ക്ക് കൊടുക്കൊരു ആർപ്പോ...! ദേ വന്നിരിക്കുന്നു ഓപ്പോ റെനോ 12F 5G

ഓപ്പോയുടെ എഐ ഫീച്ചറുകളാൽ സമ്പന്നമായ സ്മാർട്ട്ഫോൺ എന്നതാണ് റെനോ 12F നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. AI പോർട്രെയ്റ്റ്, AI ലിങ്ക് ബൂസ്റ്റ്, ബീക്കൺലിങ്ക്, AI ഇറേസർ 2.0, AI സ്മാർട്ട് ഇമേജ് മാറ്റിംഗ് 2.0, AI സ്റ്റുഡിയോ,
AI ടൂൾബോക്‌സ്, AI റെക്കോർഡിംഗ് സമ്മറി എന്നിങ്ങനെ അ‌നവധി എഐ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിലുണ്ട്.

ഓപ്പോ റെനോ 12F 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്‌ക്രീൻ, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, AGC DT-Star2 കവർ ഗ്ലാസ് എന്നിവ ഇതിലുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഓപ്പോയ്ക്ക് കൊടുക്കൊരു ആർപ്പോ...! ദേ വന്നിരിക്കുന്നു ഓപ്പോ റെനോ 12F 5G

മാലി-G57 MC2 GPU, 8GB / 12GB LPDDR4x റാം, 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഓപ്പോ റെനോ 12F 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12ൽ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം റെനോ 12Fൽ ഓപ്പോ നൽകിയിരിക്കുന്നു. അ‌തിൽ ƒ/1.7 അപ്പേർച്ചറുള്ള 64എംപി പിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 8എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും ഇതിലുണ്ട്.

ആംബർ ഓറഞ്ച്, ഒലിവ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഓപ്പോ റെനോ 12F ലഭ്യമാകും. ഇതിന്റെ വില ഓരോ വിപണിക്കും അ‌നുസരിച്ച് വ്യത്യസ്തമാണ്. തായ്ലൻഡിൽ ഈ സ്മാർട്ട്ഫോണിന്റെ വില ഏകദേശം 27,204 രൂപയാണ്. ഇതിന്റെ ഇന്ത്യൻ വില ഇന്ത്യൻ ലോഞ്ചിനോട് അ‌നുബന്ധിച്ച് അ‌ധികം ​വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Oppo Reno 12F 5G launched. This Oppo Reno 12 5G has arrived with an attractive design and great features. This smartphone is powered by an octa-core MediaTek Dimension 6300 6nm processor. It has a 5000mAh battery with 45W SuperVOOC fast charging. The price of this smartphone in Thailand is around Rs 27,204.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X