Home
Mobile

ഒരു ബാങ്ക് കാർഡും വേണ്ട, 37999 രൂപയുടെ ഈ ഓപ്പോ റെനോ 5G ഫോൺ ഇപ്പോൾ 22949 രൂപയ്ക്ക് കിട്ടും

സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരെ സംബന്ധിച്ച് പ്രീമിയം ലെവൽ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കണമെങ്കിൽ മുൻ മോഡലുകളെ ആശ്രയിക്കുന്നത് ഒരു മികച്ച ഐഡിയയാണ്. ഉയർന്ന വിലയിൽ എത്തുന്ന മോഡലുകൾക്ക് ബജറ്റ് ഫോണുകളെക്കാൾ ഫീച്ചറുകളും കരുത്തും കൂടുതലാണ്. അ‌തിനാൽത്തന്നെ അ‌വ ബജറ്റ് ഫോണുകളെക്കാൾ കൂടുതൽ കാലം പ്രവർത്തിക്കാൻ ശേഷിയുള്ളവയുമാണ്. പുതിയ മോഡലുകൾ എത്തുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയാറുണ്ട്. അ‌തിനാൽ മികച്ചൊരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളിലൊരാളായ ഓപ്പോയുടെ റെനോ സീരീസ് മോഡലുകൾ വളരെ പ്രശസ്തമാണ്.

നിലവിൽ ഇന്ത്യയിൽ റെനോ സീരീസിൽ ഏറ്റവും അ‌വസാനം എത്തി നിൽക്കുന്നത് ഓപ്പോ റെനോ 14 സീരീസിലാണ്. ഇപ്പോൾ ഈ റെനോ സീരീസിന്റെ മുൻഗാമിയായ റെനോ 13 സീരീസിലെ സ്റ്റാന്റേർഡ് മോഡലായ ഓപ്പോ റെനോ 13 5ജി (OPPO Reno13 5G) വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

37999 രൂപയുടെ ഈ ഓപ്പോ റെനോ 5G ഫോൺ ഇപ്പോൾ 22949 രൂപയ്ക്ക് കിട്ടും

മുൻ മോഡൽ എന്ന് കേട്ട് നിരാശരാകേണ്ടതില്ല. ഓപ്പോ ഈ വർഷം ഇറക്കിയ സ്മാർട്ട്ഫോൺ തന്നെയാണ് ഓപ്പോ റെനോ 15 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 37999 രൂപ വിലയുണ്ടായിരുന്ന ഓപ്പോ റെനോ 13 5G അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 22949 രൂപയ്ക്ക് ഔ​​ദ്യോഗിക വെബ്​സൈറ്റിൽ കിട്ടും, അ‌തും ഒരു ബാങ്ക് കാർഡുകളുടെയും സഹായം ഇല്ലാതെ തന്നെ.

ഈ വർഷം ജനുവരിയിലാണ് ഓപ്പോ റെനോ 13 പ്രോ മോഡലിനൊപ്പം റെനോ 15 5ജി ഇന്ത്യയിൽ ലോഞ്ച്​ ചെയ്തത്. അ‌ന്ന് ഇതിന്റെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമായിരുന്നു വില. എന്നാൽ റെനോ 14 സീരീസ് എത്തിയതോടെ ഈ മുൻ മോഡലിന്റെ വില കുറഞ്ഞു.

37999 രൂപയുടെ ഈ ഓപ്പോ റെനോ 5G ഫോൺ ഇപ്പോൾ 22949 രൂപയ്ക്ക് കിട്ടും

നിലവിൽ ഓപ്പോ ഓൺ​ലൈൻ സ്റ്റോറിൽ 22,949 രൂപ വിലയിലാണ് റെനോ 15 അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 256ജിബി വേരിയന്റ് 26899 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. റെനോ 13 5ജിക്ക് നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീലുകൾ ആണ് ഇത്. ലോഞ്ച് ചെയ്ത് ഒരു വർഷം പൂർത്തിയാകാത്ത ഫോണിന് ഇവിടെ ഏകദേശം 15,000 രൂപയിലധികം ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ

6.59 ഇഞ്ച് (2760 × 1256 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ, മാലി - G615 MC6 ജിപിയു.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ ( f/2.4 അപ്പേർച്ചർ, OV02B1B സെൻസർ), 4K 60 fps വീഡിയോ റെക്കോർഡിംഗ്, സാംസങ് JN5 സെൻസറുള്ള 50MPഫ്രണ്ട് ക്യാമറ.

37999 രൂപയുടെ ഈ ഓപ്പോ റെനോ 5G ഫോൺ ഇപ്പോൾ 22949 രൂപയ്ക്ക് കിട്ടും

8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, കളർ ഒഎസ് 15, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo Reno 13 5G is now available at a discount of over Rs 15,000. The Oppo Reno 15 5G was launched in India in January this year alongside the Oppo Reno 13 Pro. At that time, its 8GB+128GB base variant was priced at Rs 37,999 and the 8GB+256GB variant was priced at Rs 39,999. However, with the launch of the Reno 14 series, the price of the former model has come down. Now, the base model is listed at Rs 22,949.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X