Home
Mobile

മികച്ചൊരു ക്യാമറ ഫോൺ ആണോ ലക്ഷ്യം! ദേ ഓപ്പോ റെനോ 13 5G വാങ്ങാൻ ഇത്രയും ഡിസ്കൗണ്ട് ഉണ്ട്...

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുമ്പോൾ പലർക്കും പല താൽപര്യങ്ങളാണ് ഉണ്ടാകുക. ചിലർക്ക് മികച്ച പെർഫോമൻസ് വേണം, ചിലർക്ക് മികച്ച ക്യാമറ വേണം, മറ്റുചിലർക്ക് ദിവസം മുഴുവനുള്ള ഉപയോഗത്തിന് അ‌നുയോജ്യമായി മികച്ച ബാറ്ററി പിന്തുണയാണ് ആവശ്യം. എന്നാൽ പ്രീമിയം മോഡൽ സ്മാർട്ട്ഫോണുകൾ ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ കഴിഞ്ഞമാസം ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഓപ്പോ റെനോ 13 5ജി (OPPO Reno13 5G). അണ്ടർവാട്ടർ ക്യാമറ, IP68, IP69 റേറ്റിങ് അ‌ടക്കം മികച്ച ഫീച്ചറുകൾ തന്നെ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഓപ്പോ റെനോ 13 5G യുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമാണ് വില നിശ്ചയിച്ചത്. ഇവ ഇപ്പോഴും ഇതേ വിലയിൽ ആണ് വിൽക്കുന്നതും. എന്നാൽ ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇതിന് പ്രത്യേക ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

മികച്ചൊരു ക്യാമറ ഫോൺ ആണോ ലക്ഷ്യം! ദേ ഓപ്പോ റെനോ 13 5G

തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് ഓപ്പോ റെനോ 13 5ജി വാങ്ങുന്ന ഉപയോക്താക്കൾക്ക് ഓപ്പോ വെബ്​സൈറ്റിൽ 3799 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 34,200 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് കൂടാതെ എക്സ്ചേഞ്ചിന് താൽപര്യമുള്ള ഓപ്പോ ഉപയോക്താക്കൾക്ക് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

35000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് ഓപ്പോ റെനോ 13 5ജി. ക്യാമറ മികവിനായി ഉൾപ്പെടെ ഒരുപാട് എഐ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മികച്ചൊരു ക്യാമറ ഫോൺ ആണോ ലക്ഷ്യം! ദേ ഓപ്പോ റെനോ 13 5G

120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, മാലി - G615 MC6 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഓപ്പോ റെനോ 13 5ജി വാഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ), 8MP 112º അൾട്രാ-വൈഡ് ക്യാമറ (OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ ( f/2.4 അപ്പേർച്ചർ, OV02B1B സെൻസർ) എന്നിവയാണ് ഉള്ളത്. ഇവ 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതമെത്തുന്നു. ഫ്രണ്ടിൽ സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയുമുണ്ട്.

മികച്ചൊരു ക്യാമറ ഫോൺ ആണോ ലക്ഷ്യം! ദേ ഓപ്പോ റെനോ 13 5G

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS, QZSS, യുഎസ്ബി ​ടൈപ്പ്-സി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററി എന്നിവയാണ് റെനോ 13 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 157.90×74.73x 7.24mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ നിറങ്ങളിൽ ഇത് ലഭ്യമാണ്.

Best Mobiles in India

English summary
The Oppo Reno 13 5G is now available for purchase at a huge discount on the Oppo website. Its 8GB+128GB base variant is priced at Rs 37,999 and the 8GB+256GB variant is priced at Rs 39,999. If you purchase using a selected bank card, you will get a discount of Rs 3799. So, it is available for less than Rs 35,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X