Home
Mobile

ഉള്ളതുകൊണ്ട് ഓണം പോലെ! ഓപ്പോ റെനോ 14 5ജി ഡിസ്കൗണ്ട് സഹിതം വിൽക്കുന്നു

ഓപ്പോ തങ്ങളുടെ പ്രശസ്തമായ റെനോ സീരീസിലെ പുതിയ മോഡലുകൾ ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവയാണ് പുതിയ ഓപ്പോ റെനോ 15 സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. സാധാരണയായി പുതിയ മോഡലുകൾ എത്തുമ്പോൾ മുൻ മോഡലുകളുടെ വില കുറയാറുണ്ട്. അ‌ത് സ്മാർട്ട്ഫോൺ പ്രേമികൾക്ക് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. എന്നാൽ ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോൺ നിർമാണച്ചെലവ് ഉയർന്നത് സ്മാർട്ട്ഫോണുകളുടെ വിലയെ ബാധിച്ചതോടെ പുതിയ മോഡലുകൾ പതിവിലും ഉയർന്ന വിലയിലാണ് എത്തുന്നത്.

പുതിയ മോഡലുകൾ ഉയർന്ന വിലയിൽ എത്തുക മാത്രമല്ല, പഴയ മോഡലുകൾക്ക് വില വർധിക്കുന്ന സാഹചര്യവുമുണ്ട്. ഇത്ത​രമൊരു സാഹചര്യത്തിൽ പുതിയ മോഡൽ എത്തുമ്പോൾ പഴയ മോഡലിന് വില കുറയുന്ന രീതി ഇല്ലാതായിരിക്കുന്നു. ഓപ്പോ റെനോ 14 സീരീസ് മോഡലുകളുടെ വില യഥാർഥത്തിൽ ഇപ്പോൾ കുറയേണ്ടതായിരുന്നു. എന്നാൽ ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് അ‌വ ഇപ്പോൾ കിട്ടുക എന്നതാണ് യാഥാർഥ്യം.

ഉള്ളതുകൊണ്ട് ഓണം പോലെ! ഓപ്പോ റെനോ 14 5ജി ഡിസ്കൗണ്ട് സഹിതം കിട്ടും

കഴിഞ്ഞ വർഷം ജൂ​ലൈയിൽ ഓപ്പോ റെനോ 14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് അ‌തിന്റെ 8GB + 256GB മോഡലിന് 37,999 രൂപയും, 12GB + 256GB മോഡലിന് 39,999 രൂപയും, 12GB + 512GB മോഡലിന് 42,999 രൂപയുമായിരുന്നു വില.

ഇപ്പോൾ പുതിയ​ റെനോ 15 സീരീസ് മോഡലുകൾ വന്ന ശേഷം, റെനോ 14 5ജിയുടെ വില നോക്കിയാൽ അ‌വ യഥാക്രമം 42999 രൂപ, 44999 രൂപ, 47999 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക (ഇതിൽ അ‌ടിസ്ഥാന മോഡൽ വിവോ സ്റ്റോറിൽ നിലവിൽ സ്റ്റോക്കില്ല).

ഉള്ളതുകൊണ്ട് ഓണം പോലെ! ഓപ്പോ റെനോ 14 5ജി ഡിസ്കൗണ്ട് സഹിതം കിട്ടും

അ‌തായത് പുതിയ മോഡലുകൾ എത്തിയിട്ട് പോലും ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് ഈ ഓപ്പോ ​റെനോ 14 5ജി ലഭ്യമായിട്ടുള്ളത്. എന്നാൽ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയും പോലെ ചെറിയ ചില ഡിസ്കൗണ്ടുകളിലൂടെ ഉപയോക്താക്കൾക്ക് ഈ മോഡലിന്റെ വിലയിൽ ചെറിയ ആശ്വാസം കണ്ടെത്താൻ വഴികളുണ്ട്.

ഓപ്പോയുടെ ഔദ്യോഗിക ​വെബ്​സൈറ്റിലെ അ‌തേ വിലയിൽ തന്നെയാണ് ആമസോണിലും ഓപ്പോ റെനോ 14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 39999 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ ഈ ഓപ്പോ റെനോ ഫോൺ കിട്ടും.

എന്നാൽ ആമസോണിനെക്കാൾ കുറച്ചുകൂടി വിലക്കുറവിൽ ഇപ്പോൾ റെനോ 14 5ജി കിട്ടുക ഫ്ലിപ്പ്കാർട്ടിലാണ്. 39,800 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഈ ഓപ്പോ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്. ഇതിലൂടെ ഏകദേശം രണ്ടായിരം രൂപയ്ക്കടുത്ത് ലാഭിക്കാനാകും. അ‌തിനാൽ ഓപ്പോ റെനോ 14 5ജി ഏറ്റവും വിലക്കുറവിൽ ഇപ്പോൾ കിട്ടുക ഫ്ലിപ്പ്കാർട്ടിലാണ്.

ഉള്ളതുകൊണ്ട് ഓണം പോലെ! ഓപ്പോ റെനോ 14 5ജി ഡിസ്കൗണ്ട് സഹിതം കിട്ടും

3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ, 50MP മെയിൻ ക്യാമറ, 8MP 112º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് OLED ഡിസ്പ്ലേ, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, മാലി-G615 MC6 GPU, LPDDR5X റാം, UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Oppo Reno 14 5G is now listed at its lowest price on Flipkart. The current official price of the base model of Oppo Reno 14 5G is Rs 42,999. This phone is listed on Amazon at a price of Rs 42,999, with a bank discount of Rs 3,000. Meanwhile, it is listed on Flipkart at a price of Rs 39,800. There is also a 5 percent cashback available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X