സ്റ്റോറേജ് കൂടും തോറും ഡിസ്കൗണ്ടും കൂടും! 4000 രൂപ വരെ ഡിസ്കൗണ്ടുമായി ഓപ്പോ റെനോ 14 5G
ഓപ്പോയുടെ റെനോ സീരീസിലേക്ക് കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോണുകളാണ് റെനോ 14, റെനോ 14 പ്രോ എന്നിവ. ഈ രണ്ട് മോഡലുകളും ഇപ്പോഴും മികച്ച ഡിസ്കൗണ്ടുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്. ഇതിൽ റെനോ 14 പ്രോ 5ജിക്ക് 5000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. എന്നാൽ പ്രോ മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 50000 രൂപയ്ക്കടുത്ത് വില വരും. ഇത്ര ഉയർന്ന വിലയിൽ ഫോൺ വാങ്ങാൻ സാധിക്കാത്ത ഉപയോക്താക്കൾക്കായിട്ടാണ് റെനോ 14 എന്ന സ്റ്റാന്റേർഡ് മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. 40000 രൂപയിൽ താഴെ വിലയിൽ മികച്ച ഓപ്പോ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.
ഓപ്പോ റെനോ 14 5ജി വില
ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിലെല്ലാം ഓപ്പോ റെനോ 14 5ജി (OPPO Reno14 5G) വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 14 5ജിയുടെ 8GB + 256GB മോഡലിന് 37,999 രൂപയും, 12GB + 256GB മോഡലിന് 39,999 രൂപയും, 12GB + 512GB മോഡലിന് 42,999 രൂപയുമാണ് യഥാർഥ വില.

ഓപ്പോ റെനോ 14 5ജി ഡിസ്കൗണ്ട്
യഥാർഥ വിലയിൽ തന്നെയാണ് ഈ 5ജി ഫോൺ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നിവിടങ്ങളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലും ഓപ്പോ സ്റ്റോറിലും മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ആമസോണിൽ അടിസ്ഥാന മോഡലിന് 3000 രൂപയും 12ജിബി+ 256ജിബി വേരിയന്റിന് 3500 രൂപയും 512ജിബി വേരിയന്റിന് 4000 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
അതായത് ആമസോണിൽ നിന്ന് ഓപ്പോ റെനോ 14 5ജിയുടെ വേരിയന്റുകൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം യഥാക്രമം 34999 രൂപ, 36,499 രൂപ, 38999 രൂപ വിലകളിൽ വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ കുറച്ചുകൂടി ലാഭം ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ബാങ്ക് ഡിസ്കൗണ്ടുകളാണ്. അവിടെ അടിസ്ഥാന മോഡലിന് 3799 രൂപയും രണ്ടാമത്തെ വേരിയന്റിന് 3999 രൂപയും ഡിസ്കൗണ്ട് ലഭിക്കും.

എന്നാൽ ഓപ്പോ റെനോ 14 5ജിയുടെ 512ജിബി വേരിയന്റ് ഓപ്പോ സ്റ്റോറിൽ സ്റ്റോക്ക് ഇല്ല. അതിനാൽ ആദ്യ രണ്ട് വേരിയന്റുകൾ വാങ്ങാൻ ഓപ്പോയുടെ വെബ്സൈറ്റിലെ ബാങ്ക് ഡിസ്കൗണ്ടുകൾ ആണ് ലാഭകരം. എന്നാൽ ടോപ് വേരിയന്റ് വേണമെങ്കിൽ ആമസോണിലെ ഡീൽ ആണ് നിലവിൽ ലാഭം.
ഓപ്പോ റെനോ 14 5ജിയുടെ ഫീച്ചറുകൾ
3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 14 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് OLED ഡിസ്പ്ലേ, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി-G615 MC6 GPU, LPDDR5X റാം, UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ്-15 എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ, 8MP 112º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 157.90×74.73x 7.32mm വലിപ്പവും 187 ഗ്രാം ഭാരവും ഇതിനുണ്ട്. പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ നിറങ്ങളിൽ വാങ്ങാനാകും.


Click it and Unblock the Notifications








