ഓപ്പോയുടെ റെനോ 14 5ജിക്ക് ഇപ്പോൾ പുതിയ വില; കൂടെ ഡിസ്കൗണ്ടും ഉണ്ട്
ഓപ്പോയുടെ റെനോ സീരീസിൽ പുതിയ റെനോ 15 5ജി (Oppo Reno 15 5G) ഇന്ത്യൻ ലോഞ്ച് അടുത്തുകൊണ്ടിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോണുകൾ എത്തുമ്പോൾ മുൻ മോഡലുകൾക്ക് വില കുറയുന്നതാണ് പതിവ്, എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ചിപ് ക്ഷാമം കാര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു. ഓപ്പോ തങ്ങളുടെ റെനോ 14 സീരീസിന്റെ വില കൂട്ടിയിരിക്കുന്നു. സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു തിരിച്ചടിയാണ്. ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് ഓപ്പോ വെബ്സൈറ്റിൽ ഇപ്പോൾ ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്പോ റെനോ 14 5ജിയുടെ പ്രാരംഭവില 42999 രൂപയാണ്.
യഥാർഥ വില
ഈ വർഷം ജൂലൈയിലാണ് ഓപ്പോ റെനോ 14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8GB + 256GB മോഡലിന് 37,999 രൂപയും, 12GB + 256GB മോഡലിന് 39,999 രൂപയും, 12GB + 512GB മോഡലിന് 42,999 രൂപയുമായിരുന്നു യഥാർഥ വില.

പുതിയ വില
ഇപ്പോൾ ഓപ്പോ വെബ്സൈറ്റിൽ റെനോ 14 5ജിയുടെ 8GB + 256GB മോഡലിന് 42,999 രൂപയും, 12GB + 256GB മോഡലിന് 44,999 രൂപയും, 12GB + 512GB മോഡലിന് 47,999 രൂപയുമാണ് വില. 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതാണ് ഏക ആശ്വാസം.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഓപ്പോ റെനോ 14 വേരിയന്റുകൾ യഥാക്രമം 39999 രൂപ, 41,499 രൂപ, 4399 രൂപ വിലകളിൽ വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഓപ്പോ റെനോ 14 5ജി വാങ്ങാൻ ലഭ്യമാണ്. ഇതിൽ കുറഞ്ഞ വിലയും ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിരിക്കുന്നത് ആമസോണിൽ ആണ്.

ആമസോണിൽ ഓപ്പോ റെനോ 14 5ജിയുടെ 8GB+ 256GB മോഡൽ 39,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 36999 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. ഇത് ഔദ്യോഗിക വെബ്സൈറ്റിലെ വിലയെക്കാൾ മികച്ചതാണ്.
പ്രധാന ഫീച്ചറുകൾ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അതിൽ 50MP മെയിൻ ക്യാമറ, 8MP 112º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമയും 4K 60 fps HDR വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് OLED ഡിസ്പ്ലേ, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 14 5ജിയുടെ കരുത്ത്.

മാലി-G615 MC6 GPU, LPDDR5X റാം, UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








