പുതിയ ചിപ്സെറ്റിന്റെ കരുത്തിൽ പുപ്പുലിയായി ഓപ്പോ റെനോ 14 സീരീസ് ലോഞ്ച് ചെയ്തു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ റെനോ 13 സീരീസിന്റെ പിൻഗാമിയായി പുതിയ റെനോ 14 സീരീസ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ ഓപ്പോ റെനോ 14, ഓപ്പോ റെനോ 14 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പോയുടെ റെനോ സീരീസ് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ വളരെ സുപരിചിതമാണ്. പഴയ മോഡലുകളെ അപേക്ഷിച്ച് 3 മടങ്ങ് താപ കാര്യക്ഷമതയുള്ള നാനോ ഐസ് ക്രിസ്റ്റൽ ഹീറ്റ് സിങ്ക് സഹിതമാണ് പുതിയ റെനോ 14 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത് എന്ന് ഓപ്പോ പറയുന്നു.
ഡിസ്പ്ലേ, ചിപ്സെറ്റ്, ക്യാമറ, ബാറ്ററി എന്നിങ്ങനെ പ്രധാന ഫീച്ചറുകളെല്ലാം ഇരുമോഡലുകളിലും വ്യത്യസ്തമാണ്. അതിനാൽ തികച്ചും വ്യത്യസ്തമായ രണ്ട് മോഡലുകൾ തന്നെയാണ് ഓപ്പോ റെനോ 14 സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. 6.59 ഇഞ്ച് സ്ക്രീനാണ് സ്റ്റാന്റേർഡ് മോഡലിലുളളത്. പ്രോ മോഡലിൽ 6.83 ഇഞ്ച് സ്‌ക്രീനും.

അതേപോലെ ഓപ്പോ റെനോ 14യുടെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 8350 SoC ആണ്. മറുവശത്ത് പ്രോ മോഡലിന് കരുത്ത് പകരുന്നത് പുതിയ ഡിമെൻസിറ്റി 8450 ചിപ്സെറ്റ് ആണ്. 16GB വരെ റാമും 1TB വരെ സ്റ്റോറേജും രണ്ട് മോഡലിലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് പെർഫോമൻസിന് കൂടുതൽ കരുത്ത് പകരും.
ഓപ്പോ റെനോ 14 (OPPO Reno14) യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ കരുത്തിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മാലി-G615 MC6 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഓപ്പോ റെനോ 14 വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (സാംസങ് JN5 സെൻസർ, OIS, f/2.8 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയും (f/2.0 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP66+ IP68+ IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഓപ്പോ റെനോ 14 പ്രോയുടെ (OPPO Reno14 Pro) പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ ഫീച്ചറുകൾ ഇതിലുണ്ട്.
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. മാലി-G720 MC7 ജിപിയു @1300MHz, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ തന്നെയാണ് ഈ ഫോണും എത്തിയിരിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഇതിലും ഉള്ളത്. എന്നാൽ സ്റ്റാന്റേർഡ് മോഡലിനെക്കാൾ അൽപ്പം മുകളിലാണ് ഇതിലെ ഫീച്ചറുകൾ. അതായത് ഇവിടെ മൂന്ന് റിയർ ക്യാമറകളും 50MPയുടേത് ആണ്. 50MP പ്രധാന ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (സാംസങ് JN5 സെൻസർ, OIS, f/2.8 അപ്പർച്ചർ, 4K 60fps വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിലടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി സാംസങ് JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും f/2.0 അപ്പർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം ഇതിൽ ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. കൂടാതെ ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ട്.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, യുഎസ്ബി ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6200mAh ബാറ്ററി എന്നിവയും ഇതിൽ ഉണ്ട്.
ഓപ്പോ റെനോ14 റീഫ് ബ്ലാക്ക്, പിനെല്ലിയ ഗ്രീൻ, മെർമെയ്ഡ് നിറങ്ങളിൽ ലഭ്യമാണ്. 157.90×74.73x 7.32mm വലിപ്പവും 187 ഗ്രാം ഭാരവുമാണ് സ്റ്റാന്റേർഡ് മോഡലിനുളളത്. റെനോ 14 പ്രോ മോഡൽ റീഫ് ബ്ലാക്ക്, കാല ലില്ലി പർപ്പിൾ, മെർമെയ്ഡ് നിറങ്ങളിൽ വെൽവെറ്റ് ഗ്ലാസ് ഫിനിഷിൽ ലഭ്യമാണ്. ഇതിന് 163.35×76.98x 7.48mm വലിപ്പവും 201 ഗ്രാം ഭാരവുമുണ്ട്.

വില: ഓപ്പോ റെനോ 14 യുടെ 12GB+256GB വേരിയന്റിന് 2799 യുവാൻ (ഏകദേശം 33,245 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,620 രൂപ), 12GB+512GB വേരിയന്റിന് 3099 യുവാനും (ഏകദേശം 36,790 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാനും ( ഏകദേശം 39,170 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,105 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഓപ്പോ റെനോ14 പ്രോയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 3499 യുവാൻ (ഏകദേശം 41,560 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,105 രൂപ), 16GB+512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 47,500 രൂപ), 16GB+1TB വേരിയന്റിന് 4499 യുവാനും (ഏകദേശം 53,435 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. മെയ് 23 മുതൽ ഇവ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. അധികം വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








