Home
Mobile

ഈ തീരുമാനം എന്തുകൊണ്ടും നന്നായി! ഓപ്പോ റെനോ 14 പ്രോ 5G വാങ്ങാൻ 5000 രൂപ ഡിസ്കൗണ്ട്

പുതിയ സ്മാർട്ട്ഫോണുകൾ ദിവസവും ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ഇറങ്ങിയ സ്മാർട്ട്ഫോൺ മോഡലുകൾ പോലും വളരെപ്പെട്ടെന്ന് ആളുകളുടെ ഓർമ്മയിൽ നിന്ന് മായാറുണ്ട്. എന്നാൽ, ചില കിടിലൻ ഫോണുകൾ മാസങ്ങൾ കഴിഞ്ഞാലും ആളുകളുടെ മനസിൽ തങ്ങി നിൽക്കുകയും ചെയ്യാറുണ്ട്. അ‌ത്തരത്തിൽ ഇനിയുള്ള കുറച്ചുനാളുകൾ സ്മാർട്ട്ഫോൺ വിപണിയിൽ സജീവമായി നിലനിൽക്കാൻ സാധ്യതയുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഓപ്പോ റെനോ 14 പ്രോ 5ജി (OPPO Reno14 Pro 5G). ഇത് ഇപ്പോൾ വൻ ഡിസ്കൗണ്ട് സഹിതമാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ വിൽപ്പന തുടരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രീമിയം ലെവൽ ഫീച്ചറുകൾ അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കിക്കൊണ്ട് കഴിഞ്ഞ മാസം, അ‌തായത് 2025 ജൂ​ലൈയിൽ ഓപ്പോ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ റെനോ 14 പ്രോ. ഇതോടൊപ്പം സ്റ്റാന്റേർഡ് ഓപ്പോ റെനോ 14 മോഡലും അ‌വതരിപ്പിക്കപ്പെട്ടിരുന്നു. ലോഞ്ചിനോട് അ‌നുബന്ധിച്ച് ലഭ്യമായതിന് സമാനമായ ഡിസ്കൗണ്ടുകൾ സഹിതം ഇപ്പോൾ ഈ പ്രോ മോഡൽ വിവിധ പ്ലാറ്റ്ഫോമുകളിൽ വാങ്ങാൻ ലഭ്യമാണ്.

ഓപ്പോ റെനോ 14 പ്രോ 5G വാങ്ങാൻ 5000 രൂപ ഡിസ്കൗണ്ട്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ റെനോ 14 പ്രോയുടെ 12GB + 256GB മോഡലിന് 49,999 രൂപയും 12GB + 512GB മോഡലിന് 54,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോയുടെ ഇന്ത്യയിലെ ​ഔദ്യോഗിക വെബ്​സൈറ്റ് എന്നിവിടങ്ങളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.

ഓപ്പോ റെനോ 14 പ്രോ 5ജിക്ക് ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പരമാവധി 4999 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. ആമസോണും ഏകദേശം സമാനമായ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിൽ ഓപ്പോ റെനോ 14 പ്രോയുടെ രണ്ട് വേരിയന്റുകൾക്കും വ്യത്യസ്ത ഡിസ്കൗണ്ട് ആണ് ലഭ്യമാകുക.

ഓപ്പോ റെനോ 14 പ്രോ 5G വാങ്ങാൻ 5000 രൂപ ഡിസ്കൗണ്ട്

49,999 രൂപ വിലയുള്ള ഓപ്പോ റെനോ 14 പ്രോയുടെ 12GB + 256GB മോഡലിന് 4500 രൂപയുടെ ഡിസ്കൗണ്ട് ആണ് ആമസോൺ നൽകുന്നത്. അ‌തിനാൽ ഇത് 45,499 രൂപ വിലയിലാണ് വാങ്ങാനാകുക. 54,999 രൂപ വിലയുള്ള 512ജിബി വേരിയന്റിന് 5000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്. അ‌തിനാൽ ടോപ് മോഡൽ 49999 രൂപ വിലയിൽ വാങ്ങാനാകും.

ഓപ്പോ റെനോ സീരീസിലെ ഈ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ലോഞ്ച് ഓഫറിന് സമാനമായ ഡിസ്കൗണ്ട് ഈ ഫോണിന് ഇപ്പോഴും ലഭ്യമാക്കാനുള്ള ആമസോണിന്റെ തീരുമാനം എന്തുകൊണ്ടും മികച്ചതാണ് എന്നാണ് തോന്നുന്നത്. 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് റെനോ 14 പ്രോയുടെ കരുത്ത്.

ഓപ്പോ റെനോ 14 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP പെരിസ്‌കോപ്പ് ക്യാമറ എന്നിവയും സെൽഫിക്കായി 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. IP66+ IP68+ IP69 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

ഓപ്പോ റെനോ 14 പ്രോ 5G വാങ്ങാൻ 5000 രൂപ ഡിസ്കൗണ്ട്

80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6200mAh ബാറ്ററി, 6.83 ഇഞ്ച് OLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പേൾ ​വൈറ്റ്, ​ടൈറ്റാനിയം ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Oppo Reno 14 Pro 5G 512GB variant is getting a discount of Rs 5,000. This bank discount is available on Amazon. At the time of launch in India, the Oppo Reno 14 Pro was priced at Rs 49,999 for the 12GB + 256GB model and Rs 54,999 for the 12GB + 512GB model. It is still listed at the same price on Amazon, Flipkart, and Oppo's official website in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X