Home
Mobile

ഇത് കുറച്ച് ഹെവി ഐറ്റം ആണ്, വിലയിലും ഫീച്ചറിലും ഡിസ്കൗണ്ടിലും! ഓപ്പോ റെനോ 14 പ്രോ 5G വില മാറി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ബ്രാൻഡിനും മുതൽക്കൂട്ടായി മാറിയ ചില സീരീസുകളുണ്ടാകും. സാംസങ്ങിന്റെ കാര്യമെടുത്താൽ ഏറ്റവും പ്രശസ്തി എസ് സീരീസിനാണ്. റിയൽമിയുടെ നാർസോ സീരീസ്, വൺപ്ലസിന്റെ നോർഡ് സീരീസ്, റിയൽമിയുടെ ജിടി സീരീസ് എന്നിങ്ങനെ ഉപയോക്താക്കളുടെ മനസിൽ കുടിയേറിയ കുറച്ച് സീരീസുകളുണ്ട്. അ‌ക്കൂട്ടത്തിൽ ഓപ്പോ എന്ന പേര് കേൾക്കുമ്പോൾ തന്നെ സ്മാർട്ട്ഫോൺ ആരാധകർ ഓട്ടോമാറ്റിക്കായി സ്വയം പൂരിപ്പിക്കുന്ന ഒരു പേരാണ് റെനോ എന്നത്. ഓപ്പോ റെനോ സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നേടിയ ജനപ്രിയതയുടെ അ‌ടയാളമാണ് അ‌ത്. ഇപ്പോൾ പുതിയ റെനോ 15 സീരീസ് ഇന്ത്യയിലേക്ക് എത്താൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

പുതിയ മോഡൽ എത്തുന്നതിന് മുൻപ് തന്നെ മുൻഗാമിയായി വിപണിയിലുള്ള റെനോ 14 സീരീസിലെ പ്രോ മോഡലിന്റെ വില കൂടിയിരിക്കുന്നു. സാധാരണയായി പുതിയ മോഡൽ എത്തുമ്പോൾ വില കുറയാറാണ് പതിവെങ്കിലും ചിപ് ക്ഷാമത്തിനെ തുടർന്ന് എല്ലാ സ്മാർട്ട്ഫോണുകൾക്കും വില ഉയർന്നതാണ് ഇവിടെ ഓപ്പോ റെനോ 14 പ്രോ മോഡലിനും പണിയായിരിക്കുന്നത്. പ്രോ മോഡലിന് മാത്രമല്ല സ്റ്റാന്റേർഡ് മോഡലിന് ഉൾപ്പെടെ വില കൂടിയിട്ടുണ്ട്.

ഇത് കുറച്ച് ഹെവി ഐറ്റം ആണ്, വിലയിലും ഫീച്ചറിലും ഡിസ്കൗണ്ടിലും!

ഇപ്പോൾ ഓപ്പോ റെനോ 14 പ്രോ വാങ്ങുന്നത് മുൻപത്തെക്കാൾ അ‌ൽപ്പം ഹെവി ടാസ്ക്കായി മാറിയിരിക്കുന്നു. കാരണം ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ ഓപ്പോ റെനോ 14 പ്രോയുടെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 49,999 രൂപയും 12GB + 512GB മോഡലിന് 54,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ റെനോ 14 പ്രോ മോഡലുകൾ യഥാക്രമം 54999 രൂപ, 60999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് യഥാക്രമം 5000 രൂപയുടെയും 6000 രൂപയുടെയും വില വർധന ഈ മോഡലുകൾക്ക് ഉണ്ടായിരിക്കുന്നു. സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വൻ തിരിച്ചടിയാണ്. അ‌തേസമയം മുൻപേ ഈ ഫോൺ വാങ്ങിയവർ ഇപ്പോൾ കൂടുതൽ സന്തോഷിക്കുന്നുണ്ടാകും.

ഇത് കുറച്ച് ഹെവി ഐറ്റം ആണ്, വിലയിലും ഫീച്ചറിലും ഡിസ്കൗണ്ടിലും!

വില കൂടിയെങ്കിലും അ‌ടിസ്ഥാന മോഡലിന് 4,500 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്. അ‌തിനാൽ വില വർധനയുടെ ഭാരം ഒരളവുവരെ കുറഞ്ഞുകിട്ടും. എങ്കിലും വില വർധന മൂല, ഉപയോക്താവിന് ന്യായമായി ലഭിക്കേണ്ട വിലക്കുറവ് ഇവിടെ ലഭിക്കാതെ പോകുന്നു.

ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 50,499 രൂപ, 55,999 രൂപ വിലകളിൽ ഈ വേരിയന്റുകൾ വാങ്ങാനാകും. അ‌തായത് ലോഞ്ച് സമയത്തെ വിലയെക്കാൾ യഥാക്രമം 500 രൂപ, 1000 രൂപ മാത്രമേ കൂടുതലായി നൽകേണ്ടി വന്നുള്ളൂ എന്ന ചെറിയ ആശ്വാസം ഉപയോക്താവിന് ലഭ്യമാകും. വില കാര്യമായി കൂട്ടിയത് പോലെ തന്നെ ഡിസ്കൗണ്ടും കാര്യമായി ലഭ്യമാക്കിയതുകൊണ്ട് ഉപയോക്താക്കൾ ഒരുപരിധി വരെ രക്ഷപ്പെട്ടു.

പ്രധാന ഫീച്ചറുകൾ

3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ, മാലി-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, 6.83 ഇഞ്ച് (2800x1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ.

ഇത് കുറച്ച് ഹെവി ഐറ്റം ആണ്, വിലയിലും ഫീച്ചറിലും ഡിസ്കൗണ്ടിലും!

50MP മെയിൻ ക്യാമറ, 50MP 116º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, 50MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 6200mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ടൈറ്റാനിയം ഗ്രേ, ഓപൽ വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
At the time of launch in India, the Oppo Reno 14 Pro was priced at Rs 49,999 for the 12GB + 256GB base model and Rs 54,999 for the 12GB + 512GB model. However, due to the smartphone price hike, these variants are now listed at Rs 54,999 and Rs 60,999 respectively. However, there is a bank discount of Rs 4,500 on the base variant and Rs 5,000 on the top model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X