ഓപ്പോ റെനോ 15 സീരീസ് ലോഞ്ച് തിയതി കുറിച്ചു; റെനോ 14 പ്രോ വാങ്ങാൻ ഈ ഡിസ്കൗണ്ട് മതിയോ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമാണ് ഓപ്പോയുടെ റെനോ സീരീസ് സ്മാർട്ട്ഫോണുകൾ. ഇപ്പോൾ ഓപ്പോ ചൈനയിൽ പുതിയ റെനോ 15 സീരീസ് ലോഞ്ച് ചെയ്യാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രൊമോഷണൽ പോസ്റ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ചൈനയിൽ ലോഞ്ച് ചെയ്യും. പിന്നാലെ അവ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കപ്പെടും. നിലവിൽ ഇന്ത്യയിൽ റെനോ 14 സീരീസ് മോഡലുകളാണ് സജീവമായി വിൽപ്പനയിലുള്ളത്. പുതിയ റെനോ 15 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് എപ്പോഴാണ് എന്നത് സംബന്ധിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല.
അതേസമയം റെനോ 14 സീരീസിലെ മികച്ച സ്മാർട്ട്ഫോൺ മോഡലായ ഓപ്പോ റെനോ 14 പ്രോ മോഡൽ (OPPO Reno14Pro 5G) ഇപ്പോൾ ആമസോണിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ആകർഷകമായ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ് എന്നുള്ള സന്തോഷ വാർത്ത ഇപ്പോൾ നമുക്ക് മുന്നിലുണ്ട്.

ഈ വർഷം ജൂലൈയിലാണ് റെനോ 14 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അതിൽ റെനോ 14 പ്രോ മോഡലിന്റെ 12GB + 256GB മോഡലിന് 49,999 രൂപയും 12GB + 512GB മോഡലിന് 54,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും അടിസ്ഥാന മോഡൽ 51999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോണിൽ ഓപ്പോ റെനോ 14 പ്രോയ്ക്ക് 51,999 രൂപ പ്രാരംഭ വിലയുണ്ടെങ്കിലും 4500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 47,499 രൂപ വിലയിൽ വാങ്ങാനാകും. ഓപ്പോയുടെ വെബ്സൈറ്റിൽ ഇതിനെക്കാൾ അൽപ്പം കൂടി മെച്ചപ്പെട്ട ഡിസ്കൗണ്ട് ലഭ്യമാണ്. 4999 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഓപ്പോ ലഭ്യമാക്കിയിരിക്കുന്നത്.

4999 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 47,000 രൂപയ്ക്ക് റെനോ 14 പ്രോ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിൽ ഏകദേശം 2499 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. എന്നാൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 49999 രൂപ വിലയിലായതിനാൽ ഡിസ്കൗണ്ടിന് ശേഷം 47,500 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.
ചുരുക്കത്തിൽ ഈ മൂന്ന് പ്ലാറ്റ്ഫോമുകളിൽ നിന്നും 47000 രൂപയോട് അടുത്ത വിലയിൽ റെനോ 14 പ്രോ ഇപ്പോൾ വാങ്ങാനാകും. പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് റെനോ 14 പ്രോയുടെ കരുത്ത്.
ഓപ്പോ റെനോ 14 പ്രോ ഫീച്ചറുകൾ
6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ.

മാലി-G720 MC7 GPU, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 50MP 1/2.75″ JN5 116º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C, NFC, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6200mAh ബാറ്ററി എന്നിവയാണ് റെനോ 14 പ്രോയുടെ പ്രധാന ഫീച്ചറുകൾ. 163.35×76.98x 7.48mm വലിപ്പവും 201 ഗ്രാം ഭാരവും റെനോ 14 പ്രോയ്ക്ക് ഉണ്ട്.


Click it and Unblock the Notifications








