Home
Mobile

ഇന്ത്യയിൽ അ‌ടുത്ത റെനോ​ക്കാലം! ഓപ്പോ റെനോ 14 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു; വരുന്നത് ഈ 2 മോഡലുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ എല്ലാ ബ്രാൻഡുകൾക്കും അ‌തിപ്രശസ്തവും ജനപ്രിയവുമായ ചില സ്മാർട്ട്ഫോൺ സീരീസുകൾ ഉണ്ട്. അ‌ത്തരത്തിൽ ഓപ്പോയുടെ സ്മാർട്ട്ഫോണുകളിൽ ഏവർക്കും ഏറെ പരിചിതമായ ഒരു സീരീസാണ് റെനോ സീരീസ്. നിലവിൽ ഓപ്പോ റെനോ 13 സീരീസ് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. എന്നാൽ റെനോ 13 സീരീസിന് പിൻഗാമിയായി പുതിയ റെനോ 14 സീരീസ് എത്താൻ പോകുന്നു. വൺപ്ലസ് നോർഡ് 5 സീരീസ് അ‌ടക്കം ഒരുപാട് കിടിലൻ സീരീസുകളിൽ പുതിയ സ്മാർട്ട്ഫോണുകൾ എത്താൻ പോകുന്ന ജൂ​ലൈയിൽ തന്നെയാണ് ഓപ്പോ റെനോ 14 സീരീസ് ഫോണുകളും എത്തുന്നത്.

ഇന്ത്യൻ ലോഞ്ച് സൂചിപ്പിച്ചുകൊണ്ട് റെനോ 14 സീരീസ് ടീസറുകൾ നേരത്തെ ഓപ്പോ പുറത്തിറക്കിയിരുന്നു. എന്നാൽ, ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഓപ്പോ ഇപ്പോൾ റെനോ 14 സീരീസിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ജൂ​ലൈ 3 ന് ഉച്ചയ്ക്ക് 12ന് ഓപ്പോ റെനോ 14 സീരീസ് (OPPO Reno14 Series) ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

ഇനി റെനോക്കാലം! ഓപ്പോ റെനോ 14 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

രണ്ട് മോഡലുകളാണ് ഓപ്പോ റെനോ 14 സീരീസിൽ എത്തുക. അ‌തിൽ ഓപ്പോ റെനോ 14 (OPPO Reno14), ഓപ്പോ റെനോ 14 പ്രോ (OPPO Reno 14 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ ആണ് ഉണ്ടാകുക. IP66 + IP68 + IP69 റേറ്റിങ് സഹിതമാണ് ഈ ഓപ്പോ ഫോണുകൾ എത്തുക.

ലോഞ്ച് തിയതി വെളിപ്പെടുത്തിയത് കൂടാതെ വരാൻ പോകുന്ന ഓപ്പോ റെനോ 14 സീരീസിന്റെ ചില ഫീച്ചറുകളും കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം, മീഡിയടെക് ഡൈമെൻസിറ്റി 8450 SoC കരുത്തിൽ ആണ് ഈ ഫോണുകൾ എത്തുക. കൂടാതെ, 12GB വരെ റാം, 512GB വരെ സ്റ്റോറേജ് എന്നിവയും ഇതിലുണ്ടാകും.

ഇനി റെനോക്കാലം! ഓപ്പോ റെനോ 14 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

റെനോ 14 പ്രോയിൽ 93.6% സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ള 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയും റെനോ 14 ന് 93.4% അനുപാതമുള്ള 6.59 ഇഞ്ച് സ്‌ക്രീനും ഉണ്ടാകുമെന്ന് ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്. 3840Hz PWM ഡിമ്മിംഗ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയും ഇതിൽ ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഓമ്‌നിവിഷൻ OV50E സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രധാന ക്യാമറ, 50MP OV50D 116° അൾട്രാ-വൈഡ് ക്യാമറ, 80mm ഫോക്കൽ ലെങ്ത് ഉള്ള JN5 സെൻസർ ഉള്ള 50MP 3.5x ടെലിഫോട്ടോ ക്യാമറ എന്നിവ ഇവയിൽ ഉണ്ടാകും. റെനോ14 പ്രോയുടെ മെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകളിലുടനീളം 60fps-ൽ 4K HDR വീഡിയോ റെക്കോർഡിങ് പിന്തുണയുമുണ്ടാകും.

റെനോ 14-ൽ OIS ഉള്ള 50MP Sony IMX882 1.95-ഇഞ്ച് സെൻസറും, 8MP അൾട്രാ-വൈഡ് ലെൻസും, 50MP ടെലിഫോട്ടോ മൊഡ്യൂളും ഉണ്ടായിരിക്കും. ​റെനോ 14 സീരീസിലെ സെൽഫി ക്യാമറകളുടെ കാര്യമെടുത്താൽ, രണ്ട് മോഡലുകളിലും ഓട്ടോഫോക്കസുള്ള 50MP JN5 ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.

ഇനി റെനോക്കാലം! ഓപ്പോ റെനോ 14 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

മികച്ച ക്യാമറ സജ്ജീകരണം മാത്രമല്ല, ഫോട്ടോകൾ ഏറ്റവും മികച്ചതാക്കാൻ ഒരുപാട് പുതിയ എഐ ഫീച്ചറുകളും ഈ റെനോ 14 സീരീസ് ഫോണുകളിൽ ഓപ്പോ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓപ്പോയുടെ പുതിയ ട്രിപ്പിൾ ഫ്ലാഷ് അറേ, വ്യത്യസ്ത ലെൻസുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത മൂന്ന് വ്യക്തിഗത ട്യൂൺഡ് LED ഫ്ലാഷ് മൊഡ്യൂളുകൾ ഉപയോഗിക്കുന്നു.

ഇതിലെ AI ഫ്ലാഷ് ലൈവ്ഫോട്ടോ ഫീച്ചർ ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു. AI ലൈവ്ഫോട്ടോ 2.0 ഫീച്ചറും ഇതിലുണ്ട്, ഇത് മൂവ്മെന്റുകളും മറ്റും മനോഹരമായി പകർത്താൻ സഹായിക്കും. മൊത്തത്തിൽ മികച്ച ക്യാമറ എക്സ്പീരിയൻസ് തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം. ജൂ​ലൈ 3ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, ആമസോൺ, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോണുകൾ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Oppo Reno 14 series launch date announced. Oppo Reno 14 series will be launched in India on July 3 at 12 noon. The series will include two smartphones, Oppo Reno 14 and Oppo Reno 14 Pro. After the launch, these phones will be available for purchase via Flipkart, Amazon, Oppo India online store, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X