വിലയിൽ ഒരു മയം ഉള്ളത് ഇതിനാ! 4599 രൂപ ഡിസ്കൗണ്ടുമായി ഓപ്പോ റെനോ 15 5G വിൽപ്പന തുടങ്ങി
കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഓപ്പോ റെനോ 15 സീരീസിലെ മൂന്ന് മോഡലുകളും കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവയാണ് പുതിയ റെനോ 15 സീരീസിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇതിൽ പ്രോ മോഡലുകൾ തമ്മിൽ ചില സമാനതകളൊക്കെ കാണാനാകും, എന്നാൽ റെനോ 15 കൂട്ടത്തൽ വേറിട്ടുനിൽക്കുന്നു. പ്രോ മോഡലുകളുടേതിൽ നിന്ന് വ്യത്യസ്തമായ ചിപ്, ഡിസ്പ്ലേ, ക്യാമറ ഫീച്ചറുകളാണ് റെനോ 15 5ജിക്ക് (OPPO Reno15 5G) ഉള്ളത്.
പുതിയ ഓപ്പോ റെനോ 15 സീരീസ് മോഡലുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡൽ എന്നതാണ് റെനോ 15 5ജിയുടെ പ്രത്യേകത. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്.

ഓപ്പോ റെനോ 15 5ജിയുടെ 8ജിബി + 256ജിബി മോഡലിന് 45,999 രൂപയും, 12ജിബി + 256ജിബി മോഡലിന് 48,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 53,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് തുടക്കത്തിൽ പരിമിത കാലത്തേക്ക് ലഭ്യമാകും.
അടിസ്ഥാന മോഡലിന് 4599 രൂപ ഡിസ്കൗണ്ടും മറ്റ് വേരിയന്റുകൾക്ക് യഥാക്രമം 4,899 രൂപ, 5,399 രൂപ ബാങ്ക് ഡിസ്കൗണ്ടുമാണ് ലഭ്യമാകുക. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 41400 രൂപ വിലയിൽ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 180 ദിവസത്തെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. അതിൽ Sony സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 116° അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) റെനോ 15 5ജിയിലുണ്ട്. 6.59-ഇഞ്ച് (2760×1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
അഡ്രിനോ 722 ജിപിയു, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നിവയും റെനോ 15 5ജിയിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം. ഗ്ലേസിയർ വൈറ്റ്, ട്വിലൈറ്റ് ബ്ലൂ, ഓറോറ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








