6500mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ; ഓപ്പോ റെനോ 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഓപ്പോ തങ്ങളുടെ റെനോ സീരീസിലെ പുതിയ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഓപ്പോ റെനോ 14 സീരീസിന്റെ പിൻഗാമിയായി പുതിയ ഓപ്പോ റെനോ 15 സീരീസ് ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഓപ്പോ റെനോ 15, റെനോ 15 പ്രോ മിനി, റെനോ 15 പ്രോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ഈ സീരീസിൽ എത്തിയിരിക്കുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡൽ എന്നതാണ് റെനോ 15 (OPPO Reno15) 5ജിയുടെ പ്രധാന നേട്ടം. മറ്റ് രണ്ട് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ് റെനോ 15 5ജിയുടെ ഫീച്ചറുകൾ.
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് റെനോ 15 5ജി എത്തിയിരിക്കുന്നത്. 6.59 ഇഞ്ച് സ്‌ക്രീനാണ് ഈ സ്റ്റാന്റേർഡ് മോഡലിൽ ഉള്ളത്. AI- പവർഡ് കൂളിംഗ് സിസ്റ്റം ഈ റെനോ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോളോഫ്യൂഷൻ ടെക്‌നോളജി ഡിസൈനാണ് റെനോ 15 സീരീസിന് ഓപ്പോ നൽകിയിരിക്കുന്നത്.

മികച്ച ഈട് ഉറപ്പാക്കുന്നതിനായി സീരീസിലെ എല്ലാ മോഡലുകൾക്കും ഓൾ-റൗണ്ട് ആർമർ ബോഡിയാണ് നൽകിയിരിക്കുന്നത്. ഇതിലെ സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ് വീഴ്ചകളിൽ സെൻസിറ്റീവ് ഇന്റേണൽ പാർട്സുകളെ സംരക്ഷിക്കുന്നു. കൂടാതെ എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം സ്റ്റാൻഡേർഡ് പ്ലാസ്റ്റിക് ഫ്രെയിമുകളെ അപേക്ഷിച്ച് 200% അധികബലം നൽകുന്നു, ഇത് പ്രതിരോധശേഷി കൂട്ടുന്നു.
ഇത് കൂടാതെ IP66, IP68 (1.5 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് മുക്കിവയ്ക്കൽ), IP69 (ഉയർന്ന മർദ്ദം, ഉയർന്ന താപനിലയിലുള്ള വാട്ടർ ജെറ്റുകൾക്കെതിരായ സംരക്ഷണം) സർട്ടിഫിക്കേഷനുകളും റെനോ 15 സീരീസ് ഫോണുകൾക്ക് ഉണ്ട്. കാലക്രമേണ നശിക്കുന്നത് തടയാൻ ചാർജിംഗ് പോർട്ടുകൾ പ്ലാറ്റിനം പൂശിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഓപ്പോ റെനോ 15 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.59-ഇഞ്ച് (2760×1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 722 ജിപിയു, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നിവയും റെനോ 15 5ജിയിലുണ്ട്.
സീരീസിലെ മറ്റ് മോഡലുകളുടേതിൽ നിന്ന് വേറിട്ട ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെനോ 15 5ജിയിലുള്ളത്. അതിൽ Sony സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 116° അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) റെനോ 15 5ജിയിലുണ്ട്. 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB ടൈപ്പ്-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
ഓപ്പോ റെനോ 15 5ജിയുടെ 8ജിബി + 256ജിബി മോഡലിന് 45,999 രൂപയും, 12ജിബി + 256ജിബി മോഡലിന് 48,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 53,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 10ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ജനുവരി 13 മുതൽ ഓപ്പോ റെനോ 15 5ജി വാങ്ങാനാകും. ഗ്ലേസിയർ വൈറ്റ്, ട്വിലൈറ്റ് ബ്ലൂ, ഓറോറ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി 180 ദിവസത്തെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.


Click it and Unblock the Notifications








