Home
Mobile

പ്രോസസർ ഒന്നുതന്നെ, ബാറ്ററിയും ഡിസ്പ്ലേയും വേറെ വേറെ; 200MP ക്യാമറ കരുത്തിൽ ഓപ്പോ റെനോ 15 സീരീസ് എത്തി

ഓപ്പോ തങ്ങളുടെ റെനോ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. റെനോ 14 സീരീസിന്റെ പിൻഗാമിയായി റെനോ 15 സീരീസ് ആണ് കഴിഞ്ഞ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഓപ്പോ റെനോ 15 (OPPO Reno15), ഓപ്പോ റെനോ 15 പ്രോ (OPPO Reno15 Pro ) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇതിൽ എത്തിയിരിക്കുന്നത്. ഇവ ഒരേ പ്രോസസർ കരുത്തിൽ എത്തുന്നു. രണ്ട് മോഡൽ എന്ന നിലയിൽ ഇവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുന്നത് ഡിസ്പ്ലേ, ബാറ്ററി എന്നിവയുടെ കാര്യത്തിലാണ്. ക്യാമറയുടെ ഫീച്ചറുകളിൽ ചെറിയ ചില വ്യത്യാസങ്ങളും കാണാം.

ഓപ്പോ റെനോ 15 സീരീസ് ഫീച്ചറുകൾ

ഓപ്പോ റെനോ 15 മോഡൽ 6.32-ഇഞ്ച് (2640 × 1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

200MP ക്യാമറ കരുത്തിൽ ഓപ്പോ റെനോ 15 സീരീസ് എത്തി

ഓപ്പോ റെനോ 15 പ്രോ മോഡലിൽ 6.78-ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേയാണ് ഉള്ളത്. ഇത് 1-120Hz സ്മാർട്ട് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ കരുത്തിലാണ് ഇരുമോഡലുകളും എത്തിയിരിക്കുന്നത്. Mali-G720 MC7 GPU @1300MHz, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 3.1 സ്റ്റോറേജ് എന്നിവ ഇവയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തിക്കുന്നത്.

200MP ക്യാമറ കരുത്തിൽ ഓപ്പോ റെനോ 15 സീരീസ് എത്തി

റെനോ 15യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 112º അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

റെനോ 15 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇരുമോഡലുകളിലുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB Type-C 2.0 തുടങ്ങിയ ഫീച്ചറുകളും ഇരുമോഡലുകളിലും സമാനമാണ്.

200MP ക്യാമറ കരുത്തിൽ ഓപ്പോ റെനോ 15 സീരീസ് എത്തി

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയാണ് റെനോ 15 5ജിയിലുള്ളത്. കൂടാതെ ഈ മോഡലിന് 151.21×72.42×7.99mm (ബ്രൗൺ, സ്റ്റാർ​ലൈറ്റ്) / 8.13 mm (അറോറ ബ്ലൂ) വലിപ്പവും 187 ഗ്രാം (ബ്രൗൺ, സ്റ്റാർ​ലൈറ്റ്) / 188 ഗ്രാം (അറോറ ബ്ലൂ) ഭാരവുമാണ് ഉള്ളത്.

റെനോ 15 പ്രോ മോഡലിൽ 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി നൽകിയിരിക്കുന്നു. ഈ മോഡലിന് 161.26×76.46×7.65mm (കനേലെ ബ്രൗൺ, ഹണി ഗോൾഡ്) / 7.75mm (സ്റ്റാർലൈറ്റ് ബോ) വലിപ്പവും 205 ഗ്രാം ഭാരവുമാണ് ഉള്ളത്.

വിലയും ലഭ്യതയും

ഒപ്പോ റെനോ15യുടെ 12GB+256GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 37,430 രൂപ) ആണ് വില. 16GB+256GB, 12GB+512GB വേരിയന്റുകൾക്ക് 3299 യുവാൻ (ഏകദേശം 41,180 രൂപ), 16GB+512GB വേരിയന്റിന് 3599 യുവാൻ (ഏകദേശം 44,925 രൂപ), 16GB+1TB - 3999 യുവാൻ (ഏകദേശം 49,920 രൂപ) എന്നിങ്ങനെയാണ് വില.

ഒപ്പോ റെനോ15 പ്രോയുടെ 12GB+256GB വേരിയന്റിന് 3699 യുവാൻ (ഏകദേശം 46,170 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 49,920 രൂപ), 16GB+512GB വേരിയന്റിന് 4299 യുവാൻ (ഏകദേശം 53,660 രൂപ), 16GB+1TB വേരിയന്റിന് 4799 യുവാൻ (ഏകദേശം 59,900 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ഉടൻ തന്നെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

More from GizBot

Best Mobiles in India

English summary
Oppo Reno 15 and Oppo Reno 15 Pro have been launched in China. They are powered by a 3.25GHz octa-core Dimensity 8450 4nm processor. The 12GB+256GB base variant of Oppo Reno 15 is priced at 2999 yuan (approximately Rs. 37,430). The 12GB+256GB base variant of Oppo Reno 15 Pro is priced at 3699 yuan (approximately Rs. 46,170). They will be launched in India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X