Home
Mobile

കുറവുകൾ ഒക്കെ അ‌ങ്ങ് തീർത്തിട്ടുണ്ട്; ഇന്ത്യയിലേക്കുള്ള ഓപ്പോ റെനോ 15 ഫീച്ചറുകൾ പുറത്തുവന്നു

ഓപ്പോയുടെ ഏറ്റവും പ്രശസ്തമായ സ്മാർട്ട്ഫോൺ സീരീസുകളിലൊന്നാണ് ഓപ്പോ റെനോ സീരീസ്. ഇന്ത്യയിൽ നിലവിൽ ഏറ്റവും ഒടുവിൽ എത്തിയത് റെനോ 14 സീരീസ് ഫോണുകളാണ്. ഇവയുടെ പിൻഗാമിയായി അ‌ധികം ​വൈകാതെ തന്നെ റെനോ 15 സീരീസ് എത്തും. ​ചൈനയിൽ ഇതിനകം ഓപ്പോ റെനോ 15, 15 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ ഇവ കൂടാതെ ഓപ്പോ റെനോ 15C (Oppo Reno 15c) എന്നൊരു മോഡൽ ​ചൈനയിൽ ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഡിസംബർ അ‌വസാനത്തോടെ ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഈ 15C മോഡലാണ് ഇന്ത്യയിൽ റെനോ 15 ആയി എത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പോയുടെ റെനോ സീരീസ് പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലാണ് എത്താറുള്ളത്. ഇവ ഡിസൈനിലും ക്യാമറകളിലും പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്തയിൽ നിലവിലുള്ള റെനോ 14 മോഡലിനെ അ‌പേക്ഷിച്ച് നിരവധി അ‌പ്ഗ്രേഡുകളോടെയാണ് പുതിയ റെനോ 15 വരുക എന്ന് റെനോ 15Cയുടെ ലീക്ക് റിപ്പോർട്ടുകളെ അ‌ടിസ്ഥാനമാക്കി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലേക്കുള്ള ഓപ്പോ റെനോ 15 ഫീച്ചറുകൾ പുറത്തുവന്നു

ഇന്ത്യയിൽ വരാൻ പോകുന്ന റെനോ 15 മോഡലിനെക്കുറിച്ചുള്ള പ്രധാന സൂചനകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത് ​ചൈനയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റെനോ 15C മോഡലിൽ നിന്നാണ്. ഓപ്പോ റെനോ 14 മോഡലിനെ അ‌പേക്ഷിച്ച് പ്രോസസർ ഉൾപ്പെടെ റെനോ 15യിൽ അ‌പ്ഗ്രേഡ് ചെയ്യപ്പെടും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പോ റെനോ 14 ൽ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്സെറ്റാണ് ഉള്ളത്. ഇത് ഉപേക്ഷിച്ച് പകരം ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 ജെൻ-4 സഹിതമാകും റെനോ 15 എത്തുകയെന്നാണ് സൂചന. ക്വാൽകോമിലേക്കുള്ള ഈ മാറ്റം മികച്ച താപ നിയന്ത്രണവും കൂടുതൽ സ്ഥിരതയുള്ള ജിപിയു ഔട്ട്‌പുട്ടും വാഗ്ദാനം ചെയ്യും.

മറ്റൊരു പ്രധാന മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ബാറ്ററിയുടെ കാര്യത്തിലാണ്. റെനോ14 ന് 5,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. റെനോ 15യിൽ ഇത് വർധിക്കും. കാരണം, 6,500mAh ബാറ്ററിയാണ് റെനോ 15Cയിൽ ഉള്ളത് എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. ഇതുതന്നെ ഇന്ത്യയിലേക്കുള്ള റെനോ 15യിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. 80W ഫാസ്റ്റ് ചാർജിങ് ഓപ്പോ നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ റെനോ15c-യുടെ സ്റ്റോറേജ് ഓപ്ഷനുകളിൽ 256GB അല്ലെങ്കിൽ 512GB സ്റ്റോറേജും 12GB റാമും ഉൾപ്പെടുന്നു, ഇന്ത്യൻ റെനോ 15 മോഡലും ഇതേ കോൺഫിഗറേഷൻ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കളർഒഎസ് 16 -ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം. റെനോ 14യിലുള്ള 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് OLED പാനലിൽ ഡിസ്പ്ലേ അതേപടി പുതിയ മോഡലിലും തുടരും.

ക്യാമറകളുടെ കാര്യമെടുത്താൽ, റെനോ 14 മോഡലിലെ ക്യാമറ സജ്ജീകരണം മികച്ചതായിരുന്നു. അ‌തിനാൽത്തന്നെ കാര്യമായ മാറ്റം പുതിയ മോഡലിൽ ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തൽ. 50MP സോണി LYT-600 സെൻസർ, 8MP അൾട്രാ-വൈഡ്, 3.5x വരെ ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാകും ഇന്ത്യയിലെ റെനോ 15 ​യിൽ ഉണ്ടാകുക.

സെൽഫിക്കും മറ്റുമായി 50MP സെൽഫി ക്യാമറയും പ്രതീക്ഷിക്കാം. അലുമിനിയം അലോയ് ഫ്രെയിമും റെനോ 14-ലേതുപോലെ IP69 റേറ്റിംഗ് വരെ പൊടി, ജല പ്രതിരോധവും റെനോ 15 ഇന്ത്യൻ വേരിയന്റിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ​മുൻഗാമിയായ റെനോ 14യിലെ നല്ല ഫീച്ചറുകൾ നിലനിർത്തിയും കുറവുകളെന്ന് കരുതപ്പെടുന്നവ പരിഹരിച്ചുമാണ് റെനോ 15 ഇന്ത്യയിലേക്ക് എത്തുകയെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Oppo Reno 15 may arrive in India with Snapdragon chipset. This hint comes from the Reno 15c in China, which is expected to arrive in India as Oppo Reno 15. It is reported that the Reno 15 will be powered by Qualcomm's Snapdragon 7 Gen 4, ditching the MediaTek Dimensity 8350 used in the Reno 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X