ഇന്ത്യയിൽ ഇന്നുമുതൽ പുത്തൻ റെനോക്കാലം! ഓപ്പോയുടെ കരുത്തൻ റെനോ 15 പ്രോയ്ക്ക് 6799 രൂപ ഡിസ്കൗണ്ട്
റിപ്പബ്ലിക് ഡേ സെയിലുകളുടെ ആവേശത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് കൂടുതൽ ആവേശം പകർന്നുകൊണ്ട് ഓപ്പോയുടെ റെനോ 15 സീരീസ് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. റെനോ 15, റെനോ 15 പ്രോ മിനി, റെനോ 15 പ്രോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ റെനോ 15 പ്രോ 5ജി (OPPO Reno 15 Pro 5G) ആണ്.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇന്ന് (ജനുവരി 13) മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഓപ്പോ റെനോ 15 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 67,999 രൂപയും 12ജിബി + 512ജിബി മോഡലിന് 72,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് റെനോ 15 പ്രോ 5ജിക്ക് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡലിന് 6799 രൂപയുടെയും ടോപ് മോഡലിന് 7299 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 61,200 രൂപ വിലയിൽ സ്വന്തമാക്കാനാകും.
പരിമിത കാലത്തേക്ക് മാത്രമാകും ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഇതിനകം സ്മാർട്ട്ഫോൺ ആരാധകരുടെ വിശ്വാസ്യത നേടിയിട്ടുള്ള ഓപ്പോ സ്മാർട്ട്ഫോൺ സീരീസാണ് റെനോ. മുൻ റെനോ മോഡലുകളെക്കാൾ ഏറെ മികവോടെ എത്തിയിരിക്കുന്ന ഈ പുതിയ മോഡലുകൾ ലോഞ്ച് ഓഫറുകൾ സഹിതം സ്വന്തമാക്കുന്നതാണ് ബുദ്ധി. വൈകിയാൽ ലോഞ്ച് ഓഫറുകൾ നഷ്ടമാകുകയും ഉയർന്ന വില നൽകി ഇത് വാങ്ങേണ്ടിവരികയും ചെയ്യും.

ഡിസ്കൗണ്ടിന് പുറമേ, 180 ദിവസത്തെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓപ്പോ റെനോ 15 പ്രോ 5ജിക്ക് ലഭ്യമാണ്. സൺസെറ്റ് ഗോൾഡ്, കൊക്കോ ബ്രൗൺ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
ഫീച്ചറുകൾ
റെനോ 15 പ്രോ 5ജിയുടെ ഹൈലൈറ്റ് 3.25GHz വരെ ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ കരുത്തും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമാണ്. 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ, 4K 60fps വീഡിയോ റെക്കോർഡിങ്) ഇതിലുണ്ട്. 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED LTPO സ്ക്രീൻ, 120Hz സ്മാർട്ട് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+ IP68+ IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും റെനോ 15 പ്രോ 5ജിയിൽ നൽകിയിരിക്കുന്നു.
80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് റെനോ 15 പ്രോ 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം. 161.26×76.46×7.65mm (കനേലെ ബ്രൗൺ, ഹണി ഗോൾഡ്) / 7.75mm (സ്റ്റാർലൈറ്റ് ബോ) വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








