Home
Mobile

കളറിൽ കാര്യമുണ്ട്! 200MP ക്യാമറയുള്ള ഓപ്പോ റെനോ 15 പ്രോ മിനി ക്രിസ്റ്റൽ പിങ്ക് വേരിയന്റ് ഇന്ത്യയിൽ എത്തി

ഓപ്പോ തങ്ങളുടെ റെനോ സീരീസിൽ പുറത്തിറക്കിയ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ മോഡലായ ഓപ്പോ റെനോ 15 പ്രോ മിനിയുടെ പുതിയ ക്രിസ്റ്റൽ പിങ്ക് കളർ വേരിയന്റ് (OPPO Reno15 Pro Mini Crystal Pink variant) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ജനുവരിയുടെ തുടക്കത്തിൽ റെനോ 15 സീരീസിലെ മറ്റ് മോഡലുകൾക്ക് ഒപ്പം പുറത്തിറക്കുമ്പോൾ കൊക്കോ ബ്രൗൺ, ഗ്ലേസിയർ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് ഈ ഫോൺ ലഭ്യമായത്. എന്നാൽ പിങ്ക് കളർ വേരിയന്റ് ഫെബ്രുവരിയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് അ‌ന്നുതന്നെ ഓപ്പോ അ‌റിയിച്ചിരുന്നതാണ്.

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ കളറിന് പ്രാധാന്യം നൽകുന്നവരും ഉണ്ട്, പ്രത്യേകിച്ച് സ്ത്രീകളെ പുതിയ കളർ ഏറെ ആകർഷിക്കും എന്നാണ് കരുതപ്പെടുന്നത്. കോംപാക്ട് മോഡൽ ആയതിനാൽ ​കൈയിൽ ഒതുങ്ങുകയും എന്നാൽ പ്രോ മോഡൽ ആയതിനാൽ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ ലഭ്യമാകുകയും ചെയ്യും എന്നതാണ് ഈ റെനോ 15 പ്രോ മിനിയുടെ പ്രത്യേകത.

ഓപ്പോ റെനോ 15 പ്രോ മിനി ക്രിസ്റ്റൽ പിങ്ക് വേരിയന്റ് ഇന്ത്യയിൽ എത്തി

ഓപ്പോ റെനോ 15 പ്രോ മിനിയുടെ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും 12ജിബി + 512ജിബി മോഡലിന് 64,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ വഴിയും യുപിഐ വഴിയും 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ 15 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് സ്കീമുകൾ ഉണ്ട്.

2,000 രൂപ എക്സ്ചേഞ്ച് ബോണസും 180 ദിവസത്തെ സൗജന്യ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷനും ലഭിക്കും, കൂടാതെ ഓപ്പോ എൻകോ ബഡ്‌സ്3 പ്രോ+ ന് 50% ഡിസ്കൗണ്ടും ഉണ്ട്. 2026 ഫെബ്രുവരി 1 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇ-സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ഓപ്പോ റെനോ 15 പ്രോ മിനി ലഭ്യമാകും.

പ്രധാന ഫീച്ചറുകൾ

3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഓപ്പോ റെനോ 15 പ്രോ മിനിയുടെ കരുത്ത്. 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 112º അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അ‌ടങ്ങുന്ന
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം റെനോ 15 പ്രോ മിനിയിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.32-ഇഞ്ച് (2640×1216 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേ ഫീച്ചറുകൾ.

Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയാണ് റെനോ 15 പ്രോ മിനിയിലുള്ളത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസിലാണ് പ്രവർത്തനം. പ്രീമിയം ലെവൽ ഫീച്ചറുകളും ​കോംപാക്ട് ബോഡിയുമുള്ള ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ ​ഓപ്പോ റെനോ 5ജി ഫോൺ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Oppo Reno 15 Pro Mini Crystal Pink variant has been launched in India. It is priced at Rs 59,999 for the 12GB + 256GB model and Rs 64,999 for the 12GB + 512GB model. Earlier, the phone was available in only two colour options - Cocoa Brown and Glacier White. The new colour variant will be available from February 1st via Amazon, Flipkart, Oppo e-store and mainstream retail outlets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X