Home
Mobile

ഓപ്പോയുടെ അ‌ദ്ഭുതക്കുട്ടി! 200MP ക്യാമറയുള്ള റെനോ ​15 പ്രോ മിനി 6000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഓപ്പോ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റെനോ 15 സീരീസിലെ 'കുട്ടി' ഫോൺ ആണ്. തങ്ങളുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോണായി റെനോ 16 സീരീസിൽ ഓപ്പോ ഇത്തവണ പുതിയതായി പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് റെ​നോ 15 പ്രോ മിനി (Oppo Reno 15 Pro mini). വലിപ്പത്തിന്റെ കാര്യത്തിൽ ഒതുക്കം പുലർത്തുന്ന ഈ സ്മാർട്ട്ഫോൺ ഫീച്ചറുകളുടെ കാര്യത്തിൽ സീരീസിലെ ടോപ് മോഡലാണ് റെനോ 15 പ്രോയ്ക്ക് തൊട്ടുതാഴെ നിൽക്കുന്നു. മികച്ച ഫീച്ചറുകളുള്ള ഒരു കോംപാക്ട് സ്മാർട്ട്ഫോൺ തേടുന്നവർക്ക് ബെസ്റ്റ് ഓപ്ഷനുകളിലൊന്നായി ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നു.

ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നിലയിലല്ല, ബെസ്റ്റ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നിലയിൽ ആണ് റെനോ 15 പ്രോ മിനി വിപണിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 200MP ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട്ഫോൺ നാളെ (ജനുവരി 13) മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

200MP ക്യാമറയുള്ള റെനോ ​15 പ്രോ മിനി 6000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺ​ലൈൻ സ്റ്റോർ എന്നിവ വഴി നാളെ മുതൽ ഓപ്പോ റെനോ 15 പ്രോ മോഡൽ വിൽപ്പന ആരംഭിക്കും. ഇതിന്റെ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും 12ജിബി + 512ജിബി മോഡലിന് 64,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.

​ലോഞ്ച് ഓഫർ എന്ന നിലയിൽ 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ റെനോ 15 പ്രോ മിനി മോഡലിന് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 53999 രൂപ വിലയിൽ സ്വന്തമാക്കാനാകും. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഡീൽ ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക.

200MP ക്യാമറയുള്ള റെനോ ​15 പ്രോ മിനി 6000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

നിലവിൽ കൊക്കോ ബ്രൗൺ, ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ വാലന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് ക്രിസ്റ്റൽ പിങ്ക് കളർ വേരിയന്റ് ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്നുണ്ട്. അ‌തിനാൽ ഈ കളർ വേണ്ടവർ അ‌ടുത്തമാസം വരെ കാത്തിരിക്കുക. എന്നാൽ അ‌പ്പോൾ എന്ത് വിലയിലാകും ഇത് കിട്ടുക എന്ന് പ്രവചിക്കാനാകില്ല.

കോ​പാക്ട് ഫോൺ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഓപ്പോ റെനോ 15 പ്രോ മിനിയുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ട. ഇതിൽ ലഭ്യമാകുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെ എന്നുകൂടി പരിചയപ്പെടാം: 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഓപ്പോ റെനോ 15 പ്രോ മിനിയുടെ കരുത്ത്.

6.32-ഇഞ്ച് (2640 × 1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേയാണ് ഈ മിനി മോഡലിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

200MP ക്യാമറയുള്ള റെനോ ​15 പ്രോ മിനി 6000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

പ്രോ മോഡലിനെ അ‌നുസ്മരിപ്പിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം റെനോ 15 പ്രോ മിനിയിലും ഉണ്ട്. 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 112º അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP 3.5X പെരിസ്കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിൽ അ‌ടങ്ങുന്നു.

ഫ്രണ്ടിൽ 50MP സെൽഫി ക്യാമറയും ( f/2.0 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിങ്) റെനോ 15 പ്രോ മിനിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസിലാണ് പ്രവർത്തനം. Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+ IP68+ IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 151.21×72.42×7.99mm (തവിട്ട്, സ്റ്റാർലൈറ്റ്) / 8.13 mm (അറോറ ബ്ലൂ) വലിപ്പവും 187g (തവിട്ട്, സ്റ്റാർലൈറ്റ്) / 188g (അറോറ ബ്ലൂ) ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Oppo Reno 15 Pro Mini will go on sale in India starting tomorrow. It is priced at Rs 59,999 for the 12GB + 256GB model and Rs 64,999 for the 12GB + 512GB model. However, as part of the launch offer, it will initially be available with a bank discount of Rs 6,000. The phone is available via Amazon, Flipkart, and Oppo online store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X