Home
Mobile

200MP+ 50MP+ 50MP ക്യാമറ, ഡൈമെൻസിറ്റി 8450 ചിപ്; ഓപ്പോ റെനോ 15 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോയുടെ ഇന്ത്യയിലെ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. ഓപ്പോ റെനോ 15 5ജി, ഓപ്പോ റെനോ 15 പ്രോ മിനി, ഓപ്പോ റെനോ 15 പ്രോ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. ഇതിൽ ഏറ്റവും കരുത്തൻ ഓപ്പോ റെനോ 15 പ്രോ 5ജി (OPPO Reno15 Pro) ആണ്. ചില ഫീച്ചറുകളുടെ കാര്യത്തിൽ റെനോ 15 പ്രോ മിനിയും പ്രോയും തമ്മിൽ ചെറിയ സമാനതകളുണ്ട്, എങ്കിലും വലിയ ഡിസ്പ്ലേയും ക്യാമറ ഫീച്ചറുകളും ബാറ്ററി ശേഷിയുമൊക്കെയായി പ്രോ മോഡൽ തന്നെയാണ് കേമൻ.

മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന റെനോ 15 പ്രോ 5ജിയിൽ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6500mAh ബാറ്ററി അ‌ടക്കം നിരവധി മികച്ച ഫീച്ചറുകളുണ്ട്. ഓൾ-റൗണ്ട് ആർമർ ബോഡി, സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ്, എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, IP66, IP68, IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്. കൂടാതെ ചാർജിംഗ് പോർട്ടുകൾ പ്ലാറ്റിനം പൂശിയാണ് അ‌വതരിപ്പിച്ചിട്ടുള്ളത്.'

200MP ക്യാമറ, ഡൈമെൻസിറ്റി 8450 ചിപ്; ഓപ്പോ റെനോ 15 പ്രോ ഇന്ത്യയിൽ

ഓപ്പോ റെനോ 15 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz സ്മാർട്ട് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED LTPO ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.25GHz വരെ ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് റെനോ 15 പ്രോയുടെ കരുത്ത്. , Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം.

200MP ക്യാമറ, ഡൈമെൻസിറ്റി 8450 ചിപ്; ഓപ്പോ റെനോ 15 പ്രോ ഇന്ത്യയിൽ

ഓപ്പോ​ റെനോ 15 പ്രോയുടെ പ്രധാന ​ഹൈ​ലൈറ്റ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. അ‌തിൽ 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നി അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം റെനോ 15 പ്രോ 5ജിയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 161.26×76.46×7.65mm (കനേലെ ബ്രൗൺ, ഹണി ഗോൾഡ്) / 7.75mm (സ്റ്റാർലൈറ്റ് ബോ) വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

200MP ക്യാമറ, ഡൈമെൻസിറ്റി 8450 ചിപ്; ഓപ്പോ റെനോ 15 പ്രോ ഇന്ത്യയിൽ

വിലയും ലഭ്യതയും

ഓപ്പോ റെനോ 15 പ്രോ 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 67,999 രൂപയും 12ജിബി + 512ജിബി മോഡലിന് 72,999 രൂപയുമാണ് വില. സൺസെറ്റ് ഗോൾഡ്, കൊക്കോ ബ്രൗൺ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

180 ദിവസത്തെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഓൺ​ലൈൻ സ്റ്റോർ എന്നിവ വഴി ജനുവരി 13 മുതൽ ആണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Oppo Reno 15 Pro with Dimensity 8450 launched in India. The Oppo Reno 15 5G is priced at Rs 67,999 for the 12GB + 256GB model and Rs 72,999 for the 12GB + 512GB model. There is a 10 percent discount as part of the launch offer. The phone will go on sale from January 13 via Amazon, Flipkart, and Oppo Online Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X