Home
Mobile

ഓപ്പോയുടെ അ‌ഭിമാന സീരീസ്! ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു

ഇന്ത്യയിൽ ഓപ്പോയെ ജനപ്രിയമാക്കുന്നതിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ സീരീസാണ് റെനോ. നിലവിലുള്ള റെനോ 14 സീരീസിന്റെ പിൻഗാമിയായി റെനോ 15 സീരീസ് (OPPO Reno15 series) അ‌വതരിപ്പിക്കാൻ ഇപ്പോൾ ഓപ്പോ തയാറെടുത്തിരിക്കുന്നു. പതിവ് പോലെ ആദ്യം ​ചൈനയിലും തുടർന്ന് ഇന്ത്യയിലും പുതിയ റെനോ 15 സീരീസ് അ‌വതരിപ്പിക്കപ്പെടും. ഇപ്പോൾ റെനോ 15 സീരീസിന്റെ ​ചൈനീസ് ലോഞ്ച് സംബന്ധിച്ച നിർണായക വിവരം പുറത്തുവന്നിരിക്കുന്നു. ഈ നവംബർ 17ന് ഓപ്പോ റെനോ 15 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്യും എന്നതാണ് അ‌ത്.

ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രൊമോഷണൽ പോസ്റ്റർ ആണ് ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. അ‌തേസമയം ഇത് കമ്പനി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 10 ന് ഈ സീരീസിനെ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരും.

ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു

ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഓപ്പോയുടെ പുതിയ റെനോ 15 സീരീസിൽ മൂന്ന് മോഡലുകളാണ് അ‌വതരിപ്പിക്കപ്പെടുക. അ‌തിൽ സ്റ്റാന്റേർഡ് ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ എന്നിവയ്ക്ക് പുറമേ റെനോ 15 മിനി എന്നൊരു മോഡലും ഉണ്ടാകും. ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാകും റെനോ 15 മിനി എത്തുകയെന്നാണ് വിവരം.

റെനോ 15 സീരീസ് സ്‌പെസിഫിക്കേഷനുകൾ നിലവിൽ ഓപ്പോ അ‌തീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അ‌തിനാൽ ലീക്ക് റിപ്പോർട്ടുകൾ വഴി പുറത്തുവന്ന വിവരങ്ങൾ മാത്രമാണ് സ്മാർട്ട്ഫോൺ ആരാധകർക്ക് മുന്നിൽ ലഭ്യമായിട്ടുള്ളത്. വിവോയുടെ പുതിയ പ്രീമിയം സീരീസായ ഓപ്പോ ​ഫൈൻഡ് X9 സീരീസിന് താഴെയായിട്ടായിരിക്കും റെനോ 15 സീരീസിന്റെ സ്ഥാനം എന്നാണ് പറയപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റെനോ 15 മോഡൽ എത്തുക കഴിഞ്ഞ വർഷത്തെ റെനോ 14 പ്രോ മോഡലിന്റെ കരുത്തായിരുന്ന മീഡിയടെക് ഡിമെൻസിറ്റി 8450 ചിപ്സെറ്റ് സഹിതമാകും. അ‌തേപോലെ റെനോ 15 പ്രോ, മിനി മോഡലുകൾ ഒരേ ചിപ്സെറ്റിലാകും എത്തുക, പക്ഷേ പ്രോ വേരിയന്റിൽ 16GB റാം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ഓപ്പോ റെനോ സീരീസ് മോഡലുകളിൽ ശ്രദ്ധാകേന്ദ്രമാകാറുള്ളത് അ‌തിലെ ക്യാമറകളാണ്. റെനോ 15 പ്രോ, റെനോ 15 മിനി മോഡലുകൾ ഒരേ ക്യാമറ സജ്ജീകരണത്തോടെയാണ് അ‌വതരിപ്പിക്കപ്പെടുക എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ OIS ഉള്ള 200MP സാംസങ് HP5 സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

റിയർ ക്യാമറകളുടെ കാര്യത്തിൽ മുൻ പ്രോ മോഡലിനെ അ‌പേക്ഷിച്ച് നവീകരണം ഉണ്ടാകും, അ‌തേസമയം സെൽഫി ക്യാമറയുടെ കാര്യത്തിൽ നേരേ തിരിച്ചാണ് സംഭവിക്കുകയെന്നും റിപ്പോർട്ടുണ്ട്. അ‌തായത് മുൻ മോഡലിൽ 50MP ഫ്രണ്ട് ക്യാമറ ഉണ്ടായിരുന്നു. പക്ഷേ പുതിയ മോഡലുകളിൽ 32MP ഫ്രണ്ട് ക്യാമറയാണ് ഓപ്പോ നൽകുക എന്നാണ് റിപ്പോർട്ട്.

ബാറ്ററി ശേഷിയുടെ കാര്യമെടുത്താൽ,റെനോ 15 പ്രോയ്ക്ക് 6,300mAh ബാറ്ററിയാണ് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്, അ‌തേസമയം സ്റ്റാൻഡേർഡ്, മിനി വേരിയന്റുകളുടെ ബാറ്ററി ശേഷി അജ്ഞാതമായി തുടരുന്നു. 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണകളോടെയാകും പ്രോ മോഡൽ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16-ൽ ആയിരിക്കും റെനോ 15 സീരീസ് എത്തുക. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
The Oppo Reno 15 series is reportedly set to launch on November 17. This was revealed by a promotional poster that appeared on Chinese microblogging platform Weibo. The series is expected to include three models: Oppo Reno 15, Oppo Reno 15 Pro, and Reno 15 Mini. The Reno 15 Mini will be Oppo's first compact smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X