Home
Mobile

എല്ലാ കണ്ണും മിനിയിൽ! ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു

ഓപ്പോ തങ്ങളുടെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ റെനോ സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കാൻ പോകുന്നതിന്റെ ആദ്യ സ്ഥിരീകരണം നടത്തിയിരിക്കുന്നു. ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചു. കമിങ് സൂൺ എന്ന് പറഞ്ഞതിനപ്പുറം വരാൻ പോകുന്ന സീരീസിന്റെ ലോഞ്ച് തിയതിയോ, മോഡലുകളോ ഓപ്പോ വെളിപ്പെടുത്തിയിട്ടില്ല. ഇതിനകം ​ചൈനയിൽ റെനോ 15 സീരീസിൽ മൂന്ന് മോഡലുകൾ ഓപ്പോ അ‌വതരിപ്പിച്ചിട്ടുണ്ട്. ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ, ഓപ്പോ റെനോ 15C 5ജി എന്നിവയാണ് അ‌വ.

ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്ന ഓപ്പോ റെനോ സീരീസിലും മൂന്ന് മോഡലുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ, ഓപ്പോ റെനോ 15 പ്രോ മിനി (Oppo Reno 15 Pro Mini) എന്നീ മോഡലുകൾ ആണ് ഇന്ത്യയിലെത്തുക എന്നാണ് റിപ്പോർട്ട്.

ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു

ഈ മൂന്ന് ഓപ്പോ റെനോ സ്മാർട്ട്ഫോണുകളിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് റെനോ 15 പ്രോ മിനി മോഡലിലേക്ക് ആണ്. കാരണം, ഓപ്പോ റെനോ സീരീസിലേക്ക് ഇതാദ്യമായി എത്തുന്ന കോംപാക്ട് സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് റിപ്പോർട്ട്. പ്രീമിയം ലെവൽ ഡിസൈനിൽ വിട്ടുവീഴ്ച ചെയ്യാതെ ഈ ഓപ്പോ കോംപാക്ട് ഫോൺ എത്തും എന്നാണ് റിപ്പോർട്ട്.

187 ഗ്രാം ഭാരം, 7.99 മില്ലീമീറ്റർ കനം, 1.6 മില്ലീമീറ്റർ സ്‌കിന്നി ബെസലുകൾ എന്നിവ ഓപ്പോയുടെ ഈ ആദ്യ കോംപാക്ട് സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ട റെനോ 15C മോഡലാകും ഇന്ത്യയിൽ റെനോ 15 5ജിയായി എത്തുക എന്നതാണ്.

ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു

അ‌തേപോലെ ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട റെനോ 15 മോഡൽ ആയിരിക്കും ഇന്ത്യയിൽ റെമനാ 15 പ്രോ മിനി ആയി അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. 6.32 ഇഞ്ച് അമോലെഡ് സ്‌ക്രീനുമായിട്ടായിരിക്കും ഓപ്പോയുടെ ഈ കോംപാക്ട് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടുക. റെനോ സീരീസിന്റെ പ്രീമിയം ഫീലിന് അനുസൃതമായി റെനോ 15 പ്രോ മിനി മോഡലിന് ഒരു ഗ്ലാസ് ബാക്ക് ഉണ്ടായിരിക്കും.

പ്രോ മോഡലിന്റെ കാര്യമെടുത്താൽ, ​ചൈനയ്ക്ക് പുറത്ത്, അ‌തായത് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ റെനോ 15 പ്രോ മോഡൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും എത്തുക എന്നാണ് റിപ്പോർട്ട്. ​ചൈനയിൽ റെനോ 15 5ജി, റെനോ 15 പ്രോ 5ജി എന്നിവ 3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ കരുത്തിലാണ് അ‌വതരിപ്പിക്കപ്പെട്ടത്. അ‌തിൽനിന്ന് വ്യത്യസ്തമായ പ്രോസസറാണ് മറ്റ് വിപണികൾക്ക് ലഭിക്കുക.

​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ട റെനോ 15 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ, 50MP 116º അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഉണ്ടായിരുന്നു. അ‌തേസമയം റെനോ 15 സീരീസിൽ ഇതുവരെ അ‌വതരിപ്പിക്കപ്പെട്ട മൂന്ന് മോഡലുകളിലും ഫ്രണ്ട് ക്യാമറ 50MP തന്നെയാണ്.

ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു

​ചൈനയിൽ അ‌വതരിപ്പിച്ച മോഡലുകളിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങൾ ഇന്ത്യയിലെ റെനോ 15 സീരീസിന് ഉണ്ടാകും എന്ന് നിലവിൽ ഓപ്പോ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ടീസർ പുറത്തിറക്കിയിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ലോഞ്ച് തിയതിയും ഫീച്ചറുകളും അ‌ടക്കമുള്ള വിവരങ്ങൾ പ്രതീക്ഷിക്കാം. ലോഞ്ചിന് ശേഷം ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോർ എന്നിവ വഴി റെനോ 15 സീരീസ് ഇന്ത്യയിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Oppo Reno 15 series will be launched in India soon. Its teaser has now been officially released. The series is expected to come in three models - Oppo Reno 15, Oppo Reno 15 Pro, and Oppo Reno 15 Pro Mini. The Reno 15 Pro Mini is reported to be the first compact smartphone to be launched in the Reno series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X