Home
Mobile

ഇത് ഉണ്ടാക്കിയത് തന്നെ വില കുറഞ്ഞ ബദൽ ഓപ്ഷനായാണ്! 3499 രൂപ ബാങ്ക് ഡിസ്കൗണ്ടുള്ള ഓപ്പോ 5G ഫോൺ

ഓപ്പോയുടെ റെനോ സീരീസ് ഫോണുകൾ ഏറെ പ്രശ്സതമാണ്. അ‌ടുത്തിടെയാണ് പുതിയ റെനോ 15 സീരീസ് (OPPO Reno15 Series) മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഓപ്പോ റെനോ 15, റെനോ 15 പ്രോ മിനി, റെനോ 15 പ്രോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ആണ് ഈ റെനോ 15 സീരീസിൽ ഉൾപ്പെട്ടെത്. എന്നാൽ ഇതോട് അ‌നുബന്ധമായി ​ഒരു വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ റെനോ 15c 5ജി (OPPO Reno15c 5G) എന്ന ഒരു മോഡലും ഓപ്പോ അ‌വതരിപ്പിച്ചിരുന്നു.

ഉയർന്ന വില കാരണം, ഓപ്പോ റെനോ 15 സീരീസിലെ പ്രധാന മോഡലുകൾ സ്വന്തമാക്കാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ കഴിയുന്ന അ‌ൽപ്പം കുറഞ്ഞ വിലയുള്ള ബദൽ ഓപ്ഷൻ എന്ന നിലയിലാണ് കമ്പനി ഓപ്പോ റെനോ 15c 5ജി എന്ന മോഡൽ അ‌വതരിപ്പിച്ചിട്ടുള്ളത്. അ‌തിനാൽത്തന്നെ മാന്യമായ ഫീച്ചറുകൾ അ‌ൽപ്പം താങ്ങാൻ കഴിയുന്ന വിലയിൽ ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു.

3499 രൂപ ബാങ്ക് ഡിസ്കൗണ്ടുള്ള ഓപ്പോ റെനോ 5G ഫോൺ

വിൽപ്പന ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും ഓപ്പോ റെനോ 15c മോഡലിന് ഇപ്പോഴും മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഓപ്പോ റെനോ 15c 5ജിയുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് യഥാർഥ വില. ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ കുറച്ചുകൂടി കുറഞ്ഞ വിലയിൽ കിട്ടും.

ഓപ്പോ റെനോ 15c 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് 3499 രൂപയുടെയും ടോപ് വേരിയന്റിന് 3799 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടുകൾ ഓപ്പോ സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ടിലും മറ്റും കാണുന്നത്. അ‌തേസമയം ആമസോണിൽ ഓപ്പോ സ്റ്റോറിലേതിന് സമാനമായ ഡിസ്കൗണ്ട് തന്നെ കിട്ടും. 3499 എന്നതിന് പകരം റൗണ്ട് ചെയ്ത് 3500 രൂപ ഡിസ്കൗണ്ട് ആണ് ആമസോണിൽ ലഭ്യമാക്കിയിരിക്കുന്നത്.

3499 രൂപ ബാങ്ക് ഡിസ്കൗണ്ടുള്ള ഓപ്പോ റെനോ 5G ഫോൺ

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 31500 രൂപ, 34200 രൂപ വിലകളിൽ ഓപ്പോ സ്റ്റോറിൽ നിന്ന് ഈ റെനോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ആഫ്റ്റർഗ്ലോ പിങ്ക്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ റെനോ 15c 5ജി ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ (2.2GHz+4x A78 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് റെനോ 15C 5ജിയുടെ കരുത്ത്. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി റിനോ 15C 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നു.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.57-ഇഞ്ച് (2372 × 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, IP66+IP68+IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസ എന്നിവയും ഇതിലുണ്ട്.

3499 രൂപ ബാങ്ക് ഡിസ്കൗണ്ടുള്ള ഓപ്പോ റെനോ 5G ഫോൺ

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്.

ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 15c 5ജിയുടെ പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
Oppo Reno 15c 5G is available at bank discounts of Rs 3499 for the base variant and Rs 3799 for the top variant on the Oppo Store. The original price is Rs 34,999 for the 8GB + 256GB variant and Rs 37,999 for the 12GB + 256GB variant. After availing the discount, these can be purchased at prices of Rs 31,500 and Rs 34,200 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X