സ്നാപ്ഡ്രാഗൺ 6 ജെൻ 1 കരുത്ത്; ഓപ്പോ റെനോ 15C 5G പ്രീ ബുക്കിങ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു
ഓപ്പോ തങ്ങളുടെ റെനോ 15 സീരീസിലെ പ്രധാന മൂന്ന് മോഡലുകൾക്ക് ഒപ്പം 2026 ജനുവരിയുടെ തുടക്കത്തിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ മോഡലാണ് ഓപ്പോ റെനോ 15C 5ജി (OPPO Reno 15c). റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നീ മോഡലുകൾ ഇതിനകം തന്നെ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. എന്നാൽ റെനോ 15C 5ജിയുടെ വിൽപ്പന തീയതി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരു പുതിയ ടീസറിലൂടെ ഓപ്പോ റെനോ സീരീസിനോട് അനുബന്ധമായി എത്തിയ 15C 5ജിയുടെ പ്രീ ബുക്കിങ് തിയതി വെളിപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിൽ 2026 ഫെബ്രുവരി 1 മുതൽ ഓപ്പോ റെനോ 15C 5ജിയുടെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വ്യക്തമാക്കുന്നു. ഇതിന്റെ ഓപ്പൺ സെയിൽ തിയതി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. പ്രീ ബുക്കിങ് ആരംഭിക്കുന്നതോടൊപ്പം ഓപ്പൺ സെയിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തപ്പെടും.

ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓപ്പോ റെനോ 15C 5ജി വാങ്ങാനാകും. ഓപ്പോ റെനോ 15c 5ജിയുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അടക്കമുള്ള ഓഫറുകൾ ഓപ്പോ റെനോ 15C 5ജി വാങ്ങാൻ ലഭ്യമാകും. ആഫ്റ്റർഗ്ലോ പിങ്ക്, ട്വിലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഓപ്പോ റെനോ 15 സീരീസിലെ പ്രധാന മോഡലുകൾക്ക് കുറഞ്ഞത് 45999 രൂപയാണ് വില. റെനോ 15 സീരീസിലെ പ്രധാന മോഡലുകൾ വാങ്ങാൻ ബജറ്റ് ഇല്ലാത്തവർക്ക് പരിഗണിക്കാവുന്ന അൽപ്പം വിലക്കുറവുള്ള മോഡലെന്നതാണ് 15C 5ജിയുടെ പ്രത്യേകത.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.2GHz+4x A78 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് റെനോ 15C 5ജിയുടെ കരുത്ത്. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെൽഫിയുടെ കാര്യത്തിലും ഈ റെനോ സീരീസ് ഫോൺ കുറവ് വരുത്തിയിട്ടില്ല, 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.57-ഇഞ്ച് (2372 × 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.
അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, IP66+ IP68+ IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് റെനോ 15C 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 15c 5ജിയുടെ പ്രവർത്തനം. 158.18×74.93×8.14mm വലിപ്പവും 195g ഭാരവും ആണ് റെനോ 15C 5ജിക്ക് ഉള്ളത്.


Click it and Unblock the Notifications








