Home
Mobile

3499 രൂപ ഡിസ്കൗണ്ട് ഉണ്ട്! 50MP ഫ്രണ്ട് ക്യാമറയുള്ള ഓപ്പോ റെനോ 15C 5G ഇപ്പോൾ വാങ്ങാം

ഓപ്പോ റെനോ 15 സീരീസിനൊപ്പം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വില കുറഞ്ഞ മോഡലായ റെനോ 15C 5ജി (OPPO Reno15c 5G) ഇന്ത്യയിൽ വിൽപ്പന (പ്രീ ഓഡർ) ആരംഭിച്ചിരിക്കുന്നു. ഓപ്പോ റെനോ 15 സീരീസിലെ പ്രധാന മോഡലുകൾ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവയാണ്. എന്നാൽ ഇവയിൽ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായ ഓപ്പോ റെനോ 15 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 45,999 രൂപ വിലവരും. ഇത്ര ഉയർന്ന ബജറ്റ് ഇല്ലാത്ത ആളുകൾക്ക് പരിഗണിക്കാൻ കഴിയുന്ന റെനോ സീരീസ് ഓപ്ഷൻ എന്ന നിലയിലാണ് റെനോ 15C എത്തിയിട്ടുള്ളത്.

ഇപ്പോൾ ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓപ്പോ റെനോ 15C പ്രീ ബുക്കിങ് ചെയ്യാൻ ലഭ്യമായിട്ടുണ്ട്. ഇതിന്റെ 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് യഥാർഥ വില.

3499 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഓപ്പോ റെനോ 15C 5G ഇപ്പോൾ വാങ്ങാം

ലോഞ്ച് ഓഫറിന്റെ ഭാഗമായി അ‌ടിസ്ഥാന മോഡലിന് 3499 രൂപയുടെയും ടോപ് മോഡലിന് 3799 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ വെബ്​സൈറ്റിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം, 31,500 രൂപ, 34,200 രൂപ വിലകളിൽ വാങ്ങാനാകും. ആഫ്റ്റർഗ്ലോ പിങ്ക്, ട്വിലൈറ്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

ഓപ്പോയുടെ റെനോ സീരീസിലെ ആദ്യ സി മോഡൽ എന്ന പ്രത്യേകത റെനോ 15Cയ്ക്ക് ഉണ്ട്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് കരുത്തിലാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. IP69 റേറ്റിങ്, 50MP ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

3499 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഓപ്പോ റെനോ 15C 5G ഇപ്പോൾ വാങ്ങാം

ഓപ്പോ റെനോ 15C ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.57-ഇഞ്ച് (2372 × 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി റിനോ 15C 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നു. 158.18×74.93×8.14mm വലിപ്പവും 195g ഭാരവും റെനോ 15C 5ജിക്ക് ഉണ്ട്.

ഒക്ട കോർ (2.2GHz+4x A78 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് റെനോ 15C 5ജിയുടെ കരുത്ത്. ഇതിന് അ‌കമ്പടിയായി അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും റെനോ 15Cയിൽ ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്.

3499 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഓപ്പോ റെനോ 15C 5G ഇപ്പോൾ വാങ്ങാം

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 15c 5ജിയുടെ പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
Oppo Reno 15C 5G pre-bookings have begun in India. The original price is Rs 34,999 for the 8GB + 256GB variant and Rs 37,999 for the 12GB + 256GB variant. As part of the launch offer, a bank discount of Rs 3499 for the base model and Rs 3799 for the top model is available on the Oppo website. If you take advantage of this, you can buy them at prices of Rs 31,500 and Rs 34,200 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X