Home
Mobile

കുഞ്ഞനിയൻ! 7000mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ; ഓപ്പോ റെനോ 15c 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോയുടെ ശക്തരായ റെനോ 15 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ഒരു കുഞ്ഞനിയൻ കൂടി ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നു, ഓപ്പോ റെനോ 15 സീരീസിലെ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നീ മൂന്ന് പുതിയ മോഡലുകൾക്ക് പുറമേ റെനോ 15C 5ജി (OPPO Reno 15c) എന്നൊരു മോഡലും ഓപ്പോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെനോ സീരീസിന്റെ വില കുറഞ്ഞ ഒരു ബദൽ ഓപ്ഷൻ എന്ന നിലയിൽ ഇതിനെ പരിഗണിക്കാം.

ഓപ്പോ റെനോ 15 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 45,999 രൂപയും ഓപ്പോ റെനോ 15 പ്രോ മിനിയുടെ അ‌ടിസ്ഥാന മോഡലിന് 59,999 രൂപയും റെനോ 15 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 67,999 രൂപയും ആണ് വില. എന്നാൽ റെനോ 15C മോഡൽ 35000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ എത്തുന്നു. അ‌തിനാൽത്തന്നെ റെനോ 15 സീരീസ് വാങ്ങാൻ കഴിയാത്തവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാനാകും.

7000mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ; ഓപ്പോ റെനോ 15c 5ജി ഇന്ത്യയിൽ

ചൈനയിലെ റെനോ 15c യിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ റെനോ 15C. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് കരുത്തിലാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 6.57 ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേ ഇതിലുണ്ട്. ഡൈനാമിക് സ്റ്റെല്ലാർ റിംഗ് ഡിസൈൻ, IP69 റേറ്റിങ്, 50MP ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് ഇത് എത്തിയിരിക്കുന്നത്.

ഓപ്പോ റെനോ 15c 5ജിയുടെ ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.57-ഇഞ്ച് (2372 × 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ (2.2GHz+4x A78 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് റെനോ 15C 5ജിയുടെ കരുത്ത്.

അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ സഹിതമാണ് ഇത് എത്തുന്നത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 15c 5ജിയുടെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഓപ്പോ റെനോ 15c 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്. IP66+IP68+IP69 റേറ്റിങ് സഹിതമാണ് റെനോ 15c എത്തിയിരിക്കുന്നത്. ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

7000mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ; ഓപ്പോ റെനോ 15c 5ജി ഇന്ത്യയിൽ

80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി റിനോ 15C 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നു. ആഫ്റ്റർഗ്ലോ പിങ്ക്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 158.18×74.93×8.14mm വലിപ്പവും 195g ഭാരവും റെനോ 15C 5ജിക്ക് ഉണ്ട്.

വിലയും ലഭ്യതയും

ഓപ്പോ റെനോ 15c 5ജിയുടെ 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് വില. ഫെബ്രുവരി മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Oppo Reno 15c 5G with 7000mAh battery launched in India. Its 8GB + 256GB variant is priced at Rs 34,999 and the 12GB + 256GB variant is priced at Rs 37,999. The phone will go on sale from February via Amazon, Flipkart, Oppo India online store and offline stores. It will be available in two color options - Afterglow Pink and Twilight Blue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X