Home
Mobile

50MP മെയിൻ, 50MP ടെലിഫോട്ടോ, 50MP ഫ്രണ്ട്- ക്യാമറകൾ, 360° പ്രൊട്ടക്ഷൻ; ഓപ്പോ റെനോ 15C ലോഞ്ച് ചെയ്തു

ഓപ്പോ റെനോ 15 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. ചൈനയിൽ ഇതിനകം ഓപ്പോ റെനോ 15, 15 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തിരുന്നു. ഈ നിരയിലേക്ക് ആണ് ഇപ്പോൾ ഓപ്പോ റെനോ 15C എന്ന പുതിയ മോഡൽ കൂടി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ള കാര്യം എന്തെന്നാൽ, റെനോ 15 മോഡൽ ​ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അ‌ടുത്തതായി എത്താൻ പോകുന്ന റെനോ 15 മോഡലിൽ ഇപ്പോൾ അ‌വതരിപ്പിക്കപ്പെട്ട റെനോ 15C 5ജിയിലെ ഫീച്ചറുകളാണ് ഉണ്ടാകുക എന്നതാണ്.

അ‌തായത് ​സിംപിളായി പറഞ്ഞാൽ, ചൈനയിൽ ഇപ്പോൾ ലോഞ്ച് ചെയ്തിതിക്കുന്ന റെനോ 15C മോഡലാണ് ഇന്ത്യയിൽ ഓപ്പോ റെനോ 15 ആയി എത്തുക എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. അ‌തിനാൽത്തന്നെ ഈ ​15C മോഡലിലെ ഫീച്ചറുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

50MP ക്യാമറകൾ, 360° പ്രൊട്ടക്ഷൻ; ഓപ്പോ റെനോ 15C ലോഞ്ച് ചെയ്തു

സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിൽ ആണ് റെനോ 15C എത്തിയിരിക്കുന്നത്. 12GB റാമും, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 എന്നിവ ഇതിലുണ്ട്. സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

കൂടാതെ IP66 + IP68 + IP69 റേറ്റിങ്സും 360° ഡ്രോപ്പ് പ്രൊട്ടക്ഷനും ഈ റെനോ 15C മോഡലിലുണ്ട്. അ‌തിനാൽ മികച്ച ക്യാമറ ഫീച്ചറുകൾക്കൊപ്പം ശക്തമായ ഡ്യൂറബിലിറ്റിയും ഈ ഓപ്പോ ഫോൺ നൽകും എന്ന് പ്രതീക്ഷിക്കാം. 6500mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്. അ‌വ വിശദമായി പരിചയപ്പെടാം.

50MP ക്യാമറകൾ, 360° പ്രൊട്ടക്ഷൻ; ഓപ്പോ റെനോ 15C ലോഞ്ച് ചെയ്തു

ഓപ്പോ റെനോ 15C പ്രധാന ഫീച്ചറുകൾ

6.59-ഇഞ്ച് (2760×1256 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

അ‌ഡ്രിനോ 722 GPU, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ ആണ് റെനോ 15C 5ജിയുടെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം റെനോ 15C 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. അ‌തിൽ Sony സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 116° അൾട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേർച്ചർ), 50MP ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ), OIS, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

50MP ക്യാമറകൾ, 360° പ്രൊട്ടക്ഷൻ; ഓപ്പോ റെനോ 15C ലോഞ്ച് ചെയ്തു

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്, വീഴ്ചകളെ പ്രതിരോധിക്കാൻ 360° ഡ്രോപ്പ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 158×74.83×7.77mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും

ഓപ്പോ റെനോ 15c 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 2899 യുവാനും (ഏകദേശം 37,280 രൂപ), 12GB + 512GB മോഡലിന് 3199 യുവാനും (ഏകദേശം 41,140 രൂപ) ആണ് വില. കോളേജ് ബ്ലൂ, അറോറ ബ്ലൂ, സ്റ്റാർലൈറ്റ് ബോ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Oppo Reno 15C has been launched. It is priced at 2899 yuan (approximately Rs. 37,280) for the 12GB + 256GB model and 3199 yuan (approximately Rs. 41,140) for the 12GB + 512GB model. It features a triple rear camera setup consisting of a 50MP main camera with a Sony sensor, an 8MP ultra-wide camera, and a 50MP telephoto camera, and a 50MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X