ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന് 2,000 രൂപ വില കുറച്ചു

|

ഈ വർഷം മാർച്ചിലാണ്‌ ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഓപ്പോ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ റെനോ 3 പ്രോ വിപണിയിൽ അവതരിപ്പിച്ചത്. 44 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്ഫോണായി വിപണിയിലെത്തിയ ഓപ്പോ റെനോ 3 പ്രോയ്ക്ക് 31,990 രൂപയാണ് വില വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സജ്ജീകരണമുള്ള വേരിയന്റിന്റെ വില ഇപ്പോൾ ഓപ്പോ 2,000 രൂപ കുറിച്ചിരിക്കുകയാണ്. റെനോ 3 പ്രോ ഇപ്പോൾ 29,990 രൂപയ്ക്ക് ലഭ്യമാണ് എന്ന് ഓപ്പോ വ്യക്തമാക്കി. സാമൂഹ്യമാധ്യങ്ങളിലൂടെയായിരുന്നു ഓപ്പോ ഈ കാര്യം വ്യക്തമാക്കിയത്.

 

ഓപ്പോ റെനോ 3 പ്രോ

അതോടൊപ്പം 256 ജിബി സ്റ്റോറേജ് വരുന്ന ഉയർന്ന മോഡലിന്റെ വില്പനയും ഓപ്പോ ആരംഭിച്ചു. മാർച്ചിൽ 256 ജിബി സ്റ്റോറേജ് പതിപ്പും ലോഞ്ച് ചെയ്തിരുന്നെങ്കിലും ഇതുവരെ വിപണിയിൽ എത്തിയിരുന്നില്ല. 32,990 രൂപയാണ് 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിന് വരുന്ന വില. ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ പുതിയ ഓപ്പോ റെനോ 3 പ്രോ സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. ഓപ്പോ റെനോ 3 പ്രോ അറോറ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്.

 ഓപ്പോ റെനോ 3 പ്രോ സവിശേഷതകൾ

ഓപ്പോ റെനോ 3 പ്രോ സവിശേഷതകൾ

ഡ്യുവൽ സിം വരുന്ന ഓപ്പോ റെനോ 3 പ്രോ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ കളർഓഎസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉള്ളത്. 6.4-ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെനോ 3 പ്രോയ്ക്ക്. 20:9 ആസ്പെക്ട് റേഷ്യോ, 91.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം എന്നിവ ഈ ഡിസ്‌പ്ലേയിൽ വരുന്നു. 8 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ട-കോർ മീഡിയ ടെക് ഹീലിയോ പി 95 SoC ചിപ്‌സെറ്റാണ് ഓപ്പോ റെനോ 3 പ്രോയ്ക്ക് ഏറ്റവും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ഓപ്പോ റെനോ 3 പ്രോ വിലകുറവ്
 

ക്വാഡ് ക്യാമറ സജ്ജീകരണം ഓപ്പോ റെനോ 3 പ്രോയ്ക്ക് ലഭിക്കുന്നു. 64 മെഗാപിക്സൽ പ്രധാന ക്യാമറ, 13-മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 2-മെഗാപിക്സൽ മോണോക്രോം ഷൂട്ടർ എന്നി സവിശേഷതകളാണ് പിൻക്യാമറ സംവിധാനത്തിൽ വരുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിൽ വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. അൾട്രാ നൈറ്റ് സെൽഫി മോഡ്, വീഡിയോ ബോക്കെ മോഡ്, 5 എക്സ് ഹൈബ്രിഡ് സൂം തുടങ്ങിയ സവിശേഷതകൾ ഓപ്പോ റെനോ 3 പ്രോയിൽ ഉണ്ട്.

 ഓപ്പോ റെനോ 3 പ്രോ വിൽപന

അൾട്രാ സ്റ്റെഡി വീഡിയോ മോഡ് 2.0, അൾട്രാ ഡാർക്ക് മോഡ് എന്നിവയും സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. 4G W, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നെ കണക്ടിവിറ്റി സംവിധാങ്ങളുള്ള ഓപ്പോ റെനോ 3 പ്രോയ്ക്ക് 30W VOOC ഫ്ലാഷ് ചാർജ് 4.0 ടെക്നോളജിയുള്ള 4,025mAh ബാറ്ററിയാണ് ലഭിക്കുന്നത്.

Best Mobiles in India

English summary
The company released both Oppo Reno 3 Pro models in March but the model with 8 GB of RAM and 256 GB of internal storage has not been sold in India until now. Oppo 's price of Reno 3 Pro had recently increased from Rs 29,990 to Rs 31,990. The price is back to the original price, following the recent price cut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X